Tuesday, December 30, 2008

മൊളാര്‍ത്ത്പുളിയും ഓള്‍ഡ്‌ മോങ്കും





ചില വ്യാഴാഴ്ച ദിവസങ്ങളില്‍ എല്ലാം മറന്ന്‌ കഴിച്ച്‌, ബോധം മറഞ്ഞ്‌ ഉറങ്ങുമ്പോള്‍ ഓര്‍ക്കില്ല, പിറ്റേന്ന് ഉച്ചവരെയുള്ള hangoverനെക്കുറിച്ച്‌. അതുപോലെയായി എണ്റ്റെ കഴിഞ്ഞ്‌ posting.കലുഷിത നേരത്തെങ്ങോ തോന്നിയ നാല്‍പതിണ്റ്റെ വികൃതികള്‍ postചെയ്തു കഴിഞ്ഞപ്പോള്‍ വേണ്ടന്നൊയി. ചില സത്യങ്ങള്‍ പറയുന്നത്‌, ചില അസത്യങ്ങള്‍ മറച്ചുവെക്കുന്നതിനേക്കാള്‍ പാതകമാണ്‌. ആ hangoverമാറ്റാനാണ്‌ ഇതെഴുതുന്നത്‌. എണ്റ്റെ favouriteകളില്‍ ഒന്നാണ്‌ മൊളാര്‍ത്ത്പുളിയും (മുളക്‌ വറുത്ത പുളി) oldmonkഉം. കൂടെ കൂര്‍ക്ക ഉപ്പേരി (തോരന്‍ എന്നു വേണമെങ്കില്‍ വിളിച്ചോളൂ) ഉണ്ടെങ്കില്‍ ബലേ ഭേഷ്‌.


വള്ളുവനാടണ്റ്റെ പ്രത്യേകതകളില്‍ ഒന്നാകുന്നു, മൊളാര്‍ത്ത്പുളി. പച്ചക്കറിയും ഉത്സാഹവും കുറഞ്ഞെങ്കില്‍ പിന്നെ ഊണു കഴിക്കാന്‍ ഏറ്റവും പറ്റിയതാണ്‌ ഈ ഡിഷ്‌. മുക്കാല്‍ ഗ്ളാസ്സ്‌ അരിയിട്ട്‌ അതു കുക്കറില്‍ വേവുമ്പോഴെക്കും അല്‍പം ചെറൂള്ളി അരിഞ്ഞ്‌, കപ്പലമുളകും പൊട്ടിച്ച്‌, കുറച്ചു പുളിയെടുത്ത്‌ കലക്കിയ വെള്ളവും മാറ്റി വെച്ചാല്‍ ചോറ്‌ ആറുന്ന നേരം കൊണ്ട്‌ ചീനച്ചട്ടിയില്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ച്‌ കടുകും പൊട്ടിച്ച്‌, റെഡിയാക്കി വച്ച മറ്റു ചേരുവകള്‍ ഇട്ട്‌ ആവശ്യത്തിന്‌ വെള്ളവും ഉപ്പും ചേര്‍ത്താല്‍ മൊളാര്‍ത്ത്പുളി റെഡിയായി. 2-3ഉലുവ കൂടി കടുക്‌ പൊട്ടിക്കുമ്പോള്‍ ഇട്ടാല്‍ ഓക്കെ. ഇതിനിടയില്‍ 2തവണയായി മാറ്റി വെച്ചിരിക്കുന്ന oldmonkല്‍ നിന്ന്‌ 60-60യെടുത്ത്‌ അടിച്ചാല്‍ സംഭവം ഉഷാര്‍.


ഇതായിരുന്നു കുറച്ച്‌ കാലം പൊണ്ടാട്ടി ഊരിലാവുമ്പോഴത്‌ എണ്റ്റെ സായാങ്കാലങ്ങള്‍. ചൂട്‌ ചോറും പുളിയും തൈരും കടുമാങ്ങയും കൂടിയാവുമ്പോള്‍, കണ്ണും പൂട്ടി അന്നത്തെ ഉറക്കം കുശാല്‍. ഇതെപ്പടി?

No comments: