Thursday, October 6, 2011

ദി ലാസ്റ്റ്‌ പെഗ്ഗ്‌

തലേന്ന്്‌ മൊബൈല്‍ എടുത്തപ്പോഴേ വിചാരിച്ചതാ, ആ വിളി ആവശ്യമായിരുന്നോവെന്ന്്്‌. പക്ഷേ, ദാഹത്തിണ്റ്റെ, സൌഹൃദത്തിണ്റ്റെ, ഏകാന്തതയുടെ വിളിയില്‍ ആ നമ്പര്‍ ഡയല്‍ ചെയ്തു. ഷാപ്പിലെ മേളങ്ങള്‍ ഫോണ്‍ അറ്റന്‍ഡ്‌ ചെയ്്തതോടെ തെളിഞ്ഞു. ഒപ്പം, അവണ്റ്റെ ഇരിപ്പ്‌ എവിടെയാണെന്നും മനസ്സിലായി. അതുറപ്പിക്കാനായി, അവണ്റ്റെ വാക്യവും സഹായകരമായി. എവിടെയാടാ, കോപ്പിലെ റൈറ്ററെ എന്ന്്‌!!!! ടെലിപ്പതിയുടെ ആനുകൂല്യമായിരിക്കാം, അവന്‍ വിളിക്കുതിനു മുന്‍പെ, ഞാനേ വിളിച്ചു. ഒരു ബാച്ച്ലര്‍ ലൈഫിണ്റ്റെ സൌഖ്യത്തില്‍ വന്നെത്തിയ ഒഴിവു ദിവസത്തെ ആഘോഷിക്കാന്‍ തീരുമാനിച്ചതിണ്റ്റെ കരുത്തിലായിരുന്നു ആ വിളി. വിളിച്ചു. വിളി കേട്ടു. വരാമെന്ന്‌ ഏറ്റു.

പിറ്റേന്ന്്‌ രാഷ്ട്രപിതാവിണ്റ്റെ സ്മരണക്കു മുന്നില്‍ മൌനം പൂണ്ടു നില്‍ക്കുന്ന TASMACകടകളെ ഓര്‍ത്ത്‌, അന്നു വൈകുന്നേരം തന്നെ 'സ്റ്റോക്ക്‌' എടുത്തു. 'ഗോവിന്ദന്‍കുട്ടി സാറിണ്റ്റെ ടൈം, ബെസ്റ്റ്‌ ടൈം' എന്നു പറയുന്നതുപോലെ, വരാനിരിക്കുന്ന സുനാമിയുടെ തിരകളെ ഞാന്‍ കാണാന്‍ മറന്നു. ലഹരിയുടെ ഫസ്റ്റ്‌ ഗിയറില്‍, ഞാന്‍ അവരെ വരവേല്‍ക്കാനിറങ്ങി. വഴിയില്‍, റെയില്‍വെ ഗേറ്റ്‌ അടച്ചിരുന്നത്‌ ഒരു നിമിത്തമായി ഞാന്‍ കാണേട്തായിരുന്നു. കണ്ടില്ല. ഓര്‍ത്തില്ല. വണ്ടി സൈഡാക്കി, ഗേറ്റ്‌ കടന്നു്‌ അവനെ തിരഞ്ഞ്‌, ഞാന്‍ മുന്‍പോട്ട്്‌. പതിവുപോലെ, ആഹാരത്തിണ്റ്റെ മുന്നില്‍ ഏഴു വായുമായിരിക്കുന്ന അവന്‍ ആ ചെറിയ കടയില്‍ നിന്ന്‌ ഭക്ഷണം വാങ്ങി തുടങ്ങിയപ്പോള്‍, അവണ്റ്റെ കൂടെ വന്ന ആ പയ്യനെ ഞാന്‍ ശ്രദ്ധിച്ചു. ആദ്യം മനസ്സിലായില്ല. പരിചയപ്പെടുത്തിയപ്പോള്‍, 'കഴുത്തില്‍ മഴു വീണു'!!! ബന്ധുവാണ്‌. നന്നായി!!!!

വരവും, ഇരിപ്പും, കുടിപ്പും, കിടപ്പും രണ്ടാം ദിവസത്തിലേക്ക്‌. തലേന്നത്തെ സ്റ്റോക്ക്‌ 'ഡ്രൈ'യായി തുടങ്ങി. അതിനിടയില്‍, നളണ്റ്റെ കരവിരുതും വീട്ടിലെ കുശിനിപ്പുരയില്‍ അരങ്ങേറി. എല്ലാം ആസ്വദിച്ച്‌, ഉച്ചയോടെ മൂവരും കിടപ്പിലായി. ഫ്ളാറ്റായി എന്നതു മറുവചനം. അവര്‍ അപ്പോഴും ഉറങ്ങുകയായിരുന്നു. ഞാന്‍ പതുക്കെ ചെന്ന്‌ കുക്കറിലെ പാതി വെന്ത ചോറും, തൈരും ഇഡ്ഡലി പൊടിയും ചേര്‍ത്ത ഒരു പുതിയ വിഭവം കൊടുത്ത്‌ വയറിനെ പറ്റിച്ച്‌, ടി.വി. ഓണ്‍ ചെയ്തു. അവിടെയായിരിക്കാം, അവരുടെ വരവിണ്റ്റെ അലോസര്യങ്ങള്‍ക്ക്‌ തുടക്കമായത്‌. സൌഹൃദത്തിണ്റ്റെ ബലത്തില്‍, വീണ്ടും ഒരു 'ഫുള്‍' ആഞ്ജാപിച്ചപ്പോള്‍, അതു കൊണ്ടു വരാനായി എനിക്ക്‌!!!! പതിവുപോലത്തെ 'ഡ്രാമ' അവിടുന്നു തുടങ്ങുമെന്ന്‌ ഞാനറിഞ്ഞില്ല. 

സാധനം എത്തി. അത്‌ ഗ്ളാസ്സിലൂടെ, സോഡയിലൂടെ, വയറു വഴി തലക്കും എത്തി. ആടി തുടങ്ങി. ആ ആട്ടത്തിനോടൊപ്പം പാട്ടും വന്നെത്തി.

നാട്ടുവഴിയിലെ കാറ്റു മൂളുന്ന പാട്ടു കേട്ടില്ലേ...
നല്ല കദളികൂമ്പിനുള്ളിലെ തേന്‍ കുടിച്ചീല്ലേ...
കൊതിയൂറി നിന്നീല്ലേ...

അപ്പോഴേക്കും ഏഷ്യാനെറ്റില്‍ 'മുല്ല' എന്ന ദിലീപ്‌ ചിത്രം ഓടി തുടങ്ങിയിരുന്നു. വന്ന സുഹൃത്തിണ്റ്റെ നീരു വച്ച മുഖത്തിന്‌ വലിപ്പം കൂടി. ഞാന്‍ പറയുന്നതു, അവനു കേല്‍ക്കാന്‍ മടിയായി. എനിക്കും ആ സീരിയസ്സ്നെസ്സ്‌ മടുത്തു തുടങ്ങി. Casablancaയോ, The Battleship Potemkinനോ, Citizen Kaneനോ ഒന്നുമല്ല. ജനപ്രിയനായകണ്റ്റെ അപ്രിയചിത്രം അതിനു മുന്‍പെ കണ്ടിട്ടില്ലെന്ന്‌ കരുതി, അവനു ഇത്രമാത്രം കലിപ്പ്‌ ഞാന്‍ പറയുന്ന വാക്കുകള്‍ക്ക്‌ എന്തിനായിരുന്നു???

പതിവുപോലെ, കാലിയായ വയറില്‍ ഏറി വരുന്ന 'രസം' എന്നെ മാറ്റി. പറയുന്ന വാക്കുകളിലും, കാണിക്കുന്ന ചേഷ്ടകളിലും അതിണ്റ്റെ നനവു പടര്‍ന്നു കഴിഞ്ഞിരുന്നു. ആ നാടകം അവിടെ കഴിഞ്ഞു, ഞാന്‍ കിടന്നതോടെ. കണ്ണീരിണ്റ്റെ ഷവറില്‍, നഷ്ടങ്ങളുടെ കണക്കുപുസ്തകം തുറന്നപ്പോള്‍ അതു 'ഏസ്‌ യൂഷ്വല്‍', തിരശ്ശീല വീഴുന്ന നാടകമായി.


അങ്ങനെ, മറ്റൊരു പ്രഭാതവും വന്നെത്തി. ചെയ്യുന്ന കാര്യങ്ങളെ ആവര്‍ത്തിക്കാന്‍. ആ ആവര്‍ത്തനം തുടര്‍ന്നു. വീണ്ടും ബാറിലേക്ക്‌. തമാശയായി, ആവേശമായി തുടങ്ങിയ ആ വേളയില്‍, കുറ്റങ്ങള്‍ ആരോപിച്ച അവനെ ഞാന്‍ മനസ്സാ വെറുത്തു. ചിലര്‍ ചിരിക്കും. ചിലര്‍ കരയും. ചിലര്‍ ഇഴയും. ചിലര്‍ അലറും. അതു തിരിച്ചറിയാതെ, എണ്റ്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിയ അങ്ങനെയുള്ള വേളകളെ, ഞാന്‍ ആ മദ്ധ്യാഹ്നത്തോടു കൂടി അവസാനിക്കാന്‍ തീരുമാനിച്ചു. ദി ലാസ്റ്റ്‌ പെഗ്ഗ്‌ അവിടെ തീരുകയായിരുന്നു... 

വാല്‍കഷ്ണം: പറയാന്‍ കാരണങ്ങളേറെയുണ്ട്‌. അവസരങ്ങള്‍ മുമ്പും ഉണ്ടായിടുണ്ട്‌. അവിടെയൊക്കെ പാളിയ ഞാന്‍ എന്ന വണ്ടി ഇനി ഓടി തുടങ്ങണം. ശരിയായ റൂട്ടിലൂടെ. അതിനു വേണ്ടിയാണിത്‌!!!!

Wednesday, December 1, 2010

ഒരു നാള്‍ വരും!

ഒന്നു സ്വയംബ്ളോഗം ചെയ്ത കാലം മറന്നു. വര്‍ത്തമാന കാലത്തെ മത്സരബുദ്ധിയുടെ പറയാന്‍ കൊള്ളാത്ത സാഹചര്യത്തിലും, പറഞ്ഞാല്‍ തിരിയാത്ത ചിത്തങ്ങളുടെയിടയിലും പെട്ടുപോയപ്പോള്‍, എഴുത്തിണ്റ്റെ നിര്‍വൃതിക്ക്‌ ബലഹീനത സംഭവിച്ചു. എന്തായാലും, ഉദ്ധരിക്കാനായാണീ ശ്രമം.

ഒരു നാളില്‍ റോം കെട്ടി പടുക്കില്ല. അതു വാസ്തവം. എന്നാല്‍ അര ദശാബ്ദം കൊണ്ട്‌ ബുര്‍ജ്‌ ഖലീഫാ ഉണ്ടായല്ലോ, അല്ലേ? എന്താ കാരണം? അര്‍ത്ഥം തന്നെ. പിന്നെയോ? അതുയരാനുള്ള അവസരവും, ആഗ്രഹവും, അനുഗ്രഹവും. മനുഷ്യരുടെയും കാര്യം ഇതു തന്നെ. 

അര്‍ത്ഥവും അവസരവും അനുഗ്രഹവും ഉണ്ടായല്ലേ, ആഗ്രഹങ്ങള്‍ക്ക്‌ ചിറക്‌ മുളയ്ക്കുകയുള്ളൂ. അതു കൊണ്ട്‌ കാലത്തെ, യോഗത്തെ, കാരുണ്യത്തെ, മോക്ഷത്തെ കാത്തിരിക്കുക. അതു നാളെ വരാം. മറ്റനാള്‍ വരാം. പിറ്റേനാള്‍ വരാം. ഏറി പോയാല്‍, ആഴ്ചകളോ, മാസങ്ങളോ, വര്‍ഷങ്ങളോ ആകാം. അതു കൊണ്ട്‌ ആഗ്രഹിക്കാതെയിരിക്കരുത്‌. ആഗ്രഹങ്ങളെ വെറുക്കാതെയിരിക്കുക. ഒരു നാള്‍ വരും. ഒറപ്പാ!

Sunday, October 17, 2010

Inspirations galore!

The latest Prithvi flick, Anwar is inspired from the hollywood movie, Traitor. It's easy. When you play the BLUE_RAY or google as the broadband speed is unprecedented. See, it's the thread or the plot is hard to find. The young minds including lots of wannabe screenwriters don't want to tread on the realities of life, rather they want to clinch the DVD rack or IMDB to make their job effortless. Once you get the storyline, it's predictable you will shift the premises to Cochin or for song, it's easy to ascend the LEH valley. Amal Neered, are you listening..it's ridiculous baba. How long can you depend on your technical wizardary? Prithvi, as a promising young actor, why you prefer such storylines rather than going for indigenous, original scripts. Anyway, luck is on your side guys! Keep the momentum going.


Hope you are well aware about the recent Enthiran is the Indian version of Robin William's Bicentennial Man. Can you believe, Roja is the Indian version of Hollywood movie Sunflower. Interesting? How good is Mani Ratnam? He doesn't even want to change the softness of the title... Sunflower is for brightness. But he believed in love. So is Rose.

Before putting a period for this post, Jayasurya's Cocktail is the Indian version of Canadian movie, Butterfly on a Wheel. Sorry, earlier I had mentioned it was inspired from Amores Perros... I was wrong!

Guys! LIFT_LIVE_CELEBRATE as tinsel world is with you.

Friday, September 3, 2010

ഉദ്യമം (അ)സാധ്യം!

വാനോളം അഭിമാനമുയര്‍ത്തി...

ക്രിക്കറ്റിണ്റ്റെ ദൈവത്തിന്‌ മറ്റൊരു കൂഭാഭിഷേകം കൂടി. എങ്കിലും നോക്കണേ, യുവത്വത്തിനെ ബോധിപ്പിക്കാനും കൈയിലെടുക്കാനും ഒടുവില്‍ വ്യോമസേനയും തയ്യാറായി...എവിടെയായാലും വിപണനവും പരസ്യവും അത്യാന്താപേക്ഷിതമാവുന്നു. നല്ലതു തന്നെ. ജയ്‌ ഹിന്ദ്‌.

Thursday, August 26, 2010

ദി ഷോ മസ്റ്റ്‌ ഗോ ഓണ്‍

കാലം മാറി. കോലവും മാറി. അതൊടോപ്പം സൌഹൃദത്തിണ്റ്റെ ആനുകൂല്യത്തില്‍, അല്ലെങ്കില്‍ സമ്പര്‍ക്കത്തിണ്റ്റെ നെഗളിപ്പില്‍ അവന്‍മാരും പൂന്തു വിളയാടി. ആദ്യം ഒരു ഒടുക്കത്തെ Orkutഉം, പിന്നെ ഫസ്റ്റെത്തിയ Facebookഉം. അതും കൂടാതെ, കൊഞ്ചി കൊഞ്ചി പഞ്ചാരയായി മാറിയ Twitterഉം. Friends എന്ന ലേബലില്‍ കുത്തിയോ, പോക്ക്‌ ചെയ്തോ, അഹത്തിണ്റ്റെ തൂവത്സ്പര്‍ശം പുകൈപടങ്ങളായി (ഫോട്ടോ) വരവായി, ഇങ്ങ്‌ മുള്ളിയതു മുതല്‍ അങ്ങ്‌ മിയാമിയില്‍ അഴിച്ചിട്ട് ‌ ഉടുത്തൊരുങ്ങുന്നതു വരെ.


ഒരുത്തന്‍ ജോലിയുടെ വലിപ്പത്തില്‍ ലോകം മുഴുവന്‍ കറങ്ങിയതിണ്റ്റെ നിശ്ചലദ്യശ്യങ്ങള്‍ കയറ്റുമ്പോള്‍ മറ്റവന്‌ ഇല്ലായ്മയുടെ വല്ലായ്മ കുഴിച്ചിട്ടതിണ്റ്റെ നിര്‍വൃതി. എന്തായാലും അവന്‍മാര്‍ ഒള്ളതു നന്നായി. വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ സ്വയംബ്ളോഗത്തില്‍ മറന്ന്‌ അതു പകര്‍ത്തിയാലും സ്വന്തം ചങ്ങാതിമാര്‍ക്ക്‌ മിസ്സാവില്ലല്ലോ, ആ അനുഭൂതി. FB സലാം. ഒറാങ്കൂട്ട്‌ വന്ദനം. 

Tuesday, August 10, 2010

ചീരാലിലേക്ക്‌ സ്വാഗതം!!

പ്രകൃതിയും സൌഹൃദവും ഒന്നാണെന്നു തോന്നുന്നു. കാരണം രണ്ടും ആസ്വദിക്കാനും ആശ്വാസിപ്പിക്കാനും ഉള്ളതാണ്‌. അതു പോലെ, പ്രകൃതി രമണീയമായ സ്ഥലത്ത്‌ ജീവിതം ആഘോഷിക്കുന്ന എണ്റ്റെ നല്ല സുഹൃത്തിനായി തയ്യാറാക്കിയ പരസ്യം.

കോപ്പിയും ഡിസൈനും, അരുണ്‍ വക.
അതൊരു വകയാണോ എന്ന്‌ നിങ്ങള്‍ക്ക്‌ പരിശോധിക്കാം. നന്ദി.

തൂവാനസ്പര്‍ശവും, സ്മരണയും...

വര്‍ഷം ഒന്ന്‌ താണ്ടി. ഇപ്പോഴും ഉലഗനായകണ്റ്റെ കളരിയില്‍ കഴിഞ്ഞ ആറു ദിവസങ്ങള്‍ മറക്കാന്‍ സാധിക്കുന്നില്ല. അതിണ്റ്റെ ഹാങ്ങ്‌ഓവറില്‍ തന്നെയാണ്‌ ഇതാ ഈ നിമിഷത്തിലും. സമയം വരും. അല്‍പം വൈകിയാണെങ്കില്‍ പോലും. എനിക്കു തുറന്നു തന്ന ആ വാതിലിണ്റ്റെ ചാവിയാണ്‌.. താഴെ!!!!