ദിവാസ്വപ്നങ്ങളുടെ അവധിക്കാലം തീര്ന്നുവെന്ന് അമ്മ ഓര്മ്മപ്പെടുത്തിയപ്പോള്, അതെനിക്കൊരു അത്ഭുതമായിരുന്നു. കാലചക്രമുരളുമ്പോള് അതിണ്റ്റെ വേഗതയ്ക്ക് ഇത്രയും തീവ്രതയുണ്ടോ എന്നു തോന്നിപ്പോയി. കണ്ണാടിയിലെ പ്രതിബിംബത്തിന് മേലെ വീണ ഒരു ഭയപ്പാട്, തിമിര ആട പോലെ അവ്യക്തമായി നിന്നപ്പോള് അതു തണ്റ്റെതാണെന്ന് തിരിച്ചറിയാന് ഒട്ടും അമാന്തമില്ലായിരുന്നു. എങ്ങും തന്നെ ചതിച്ചിട്ടുള്ള ഭയത്തെ ഓര്ത്തപ്പോള് വല്ലാത്തൊരു ഭയം പിന്നെയും കൂടി.. മേശപ്പുറത്തിരിക്കുന്ന ഫോള്ഡര് എടുത്ത് പടി കടന്നു കഴിഞ്ഞപ്പോള്, തിരിച്ചുവരവില് ഈ ലോകം തന്നെ ആ വീട്ടിലേക്ക് കൊണ്ടു ചെല്ലും എന്നു വിളിച്ചു പറയുന്ന അമ്മയുടെ മുഖമാണ് കണ്ടത്. പാവം. അവരങ്ങനെയാണ്. മനസ്സില് വിരിയുന്ന പൂക്കളില് ഏറ്റവും സുഗന്ധമേറിയതു അവരുടെയുള്ളില് തയൊയിരുന്നു. പഠിത്തം കഴിഞ്ഞത് അക്കാലത്തെ ഒരു സംഭവം തന്നെയായിരുന്നു. ആശാണ്റ്റെ കുമാരസംഭവത്തിനോ അതിനുമപ്പുറത്തുള്ള സംഭവങ്ങള്ക്കോ ഇതിണ്റ്റെയത്ര വലിപ്പമുണ്ടായിരുന്നുവോ എന്നു ചോദിച്ചാല് ഉത്തരം ലളിതം. ഇല്ല!!
ഇരിയ്ക്കാന് തീരെ സ്ഥലമില്ലായിരുന്നു. കൈയിലുള്ള ഫോള്ഡര് ആരെയെങ്കിലും ഏല്പിക്കാമെന്നു വെച്ചാല് അതു പിന്നെ ബാദ്ധ്യതയാവും. നഷ്ടപ്പെടാന് ഒന്നുമില്ല. എങ്കിലും ആ സാഹസം വേണ്ട. സ്ഥിരമറിയുന്ന വഴിയിലൂടെ തന്നെയാണ് യാത്ര. കിഴക്കേക്കര സ്ക്കൂളുപടി കഴിഞ്ഞിട്ടേയുള്ളൂ. ആത്തൂറ് ഗ്രാമത്തില് വണ്ടി നിന്നു. ആളുകള് ഇറങ്ങി. ചിലര് കയറുന്നു. മുന്വാതിലിലൂടെ കയറുന്ന മുഖങ്ങള് ചിലനേരത്ത് മനസ്സില് വെളിച്ചമിട്ടാലോ എന്നു കരുതി നോക്കിയതാ.. വിശ്വസിക്കില്ല... നക്ഷത്ര തെളിച്ചമുള്ള ഒരു കൊച്ചു മുഖം. പ്രസന്നയാണ്. ഞാന് ഒന്നുകൂടെ കയറി നിന്നു. ബസ്സു നീങ്ങി.
കാറ്റില് പാറിയ മുടിയിഴകള് അവള് മെല്ലെ മാറ്റിയിട്ടു.. ആ നനുത്ത കൊച്ചു വിരലുകളുടെ അഴക് ഞാന് കുറച്ചു നേരം നോക്കി നിന്നു. തിരക്കിനിടയില് വല്ല മിഴികളും എന്നിലേക്കു തിരിയാതിരിക്കാന് ഞാന് ഗൌരവം നടിച്ച് പുറത്തേക്കു നോക്കി നില്ക്കുന്നതായി ഭാവിച്ചു. വഴിയോരകാഴ്ചകളില് തലേന്ന് പെയ്ത മഴയുടെ കനം ബാക്കിവെച്ച പാടശേഖരങ്ങളുടെ നെഞ്ചിലെ നനവിണ്റ്റെ അംശം എന്നിലേക്ക് ഗൃഹാതുരത്വം കൊണ്ടുവന്നു. ബാല്യകാലത്ത് അമ്മാത്തിലേക്ക് ചെല്ലുന്ന ഇടവഴികള് കുറച്ചു പിന്നിട്ടാല് കണ്ണെത്താദൂരം പാടശേഖരങ്ങളാണ്. മഴയുടെ സൌന്ദര്യം വര്ണ്ണിച്ചു മതിയാവാത്ത കവികള്ക്കു വാഴ്ത്താം. മഴയെക്കുറിച്ച്. പക്ഷേ എനിക്കിഷ്ടമല്ലായിരുന്നു. ചെളിയും വെള്ളവും ചേറും കൊണ്ടു നാശമായ പാടവരമ്പിലൂടെ മുട്ടോളം കയറ്റിവെച്ച പാണ്റ്റസുമിട്ട് അച്ഛന് എന്നോടു ശ്രദ്ധയോടെ നടക്കണമെന്ന് ഓര്മപ്പെടുത്തുമ്പോള് കണ്ണിലേക്ക് വീഴുന്ന മുല്ലപ്പൂക്കളെ മാറ്റിയിട്ട്, വലിയൊരാളുടെ ഭാവത്തോടെ പരിഭവങ്ങള് പറയാതെ നീങ്ങുന്ന എണ്റ്റെ അനുജത്തി. അവളങ്ങനെയാണ്. പരിഭവങ്ങളില്ല. പരാതികളില്ല. ഒരു കൊച്ചു തണ്റ്റെടി. ആ പഴയ ഓര്മകള് എന്നെയിടയ്ക്ക് തഴുകാറുണ്ട്. ആ തഴുകലില് നഷ്ടപ്പെട്ടു പോയ ഒരിക്കലും തിരിച്ചു പിടിക്കാനാവാത്ത ഓര്മകളുടെ നനവുണ്ടായിരുന്നു.
തിരക്കു പിന്നെയും ഏറിവരുകയാണ്. ബസ്സിനകത്തെ പന്തുകളി അരിത്തമെറ്റിക് വിളമ്പി അതിലെ ജീവനക്കാരന് എന്നെ നിര്ബന്ധിച്ചു കയറ്റി നിര്ത്തിയപ്പോള് അവളുടെ തൊട്ടു പുറകിലായി. ഇനിയും അയാള് നിര്ബന്ധിച്ചാല് അവളുടെ മേലിലാവും ചെന്നിടിയ്ക്കുക. അയാളുടെ വാക്ക് കേള്ക്കാതിരിക്കാനും അവളെ ഇടിയ്ക്കാതിരിക്കാനും ഞാന് പ്രത്യേകം ശ്രദ്ധയെടുത്തു. കുത്ത്മനയ്ക്കല് കഴിയേണ്ടതാണ്. ഇതിനു മുന്നേയുള്ള ബസ്സില്ലാത്തതാവാം. ആളുകളുടെ വല്ലാത്ത തിരക്ക് കാരണം അറിഞ്ഞും അറിയാതെയുമുള്ള ഒരുപാടു സ്റ്റോപ്പുകള് നിര്ത്തിയാണ് ബസ്സു നീങ്ങിയത്.
രൂപം കൊണ്ട് പഠിക്കുകയാവാം. വേഷം കൊണ്ട് ബ്രാഹ്മണ കുടുംബത്തിലുള്ളതാവാം. വീട് ആ കയറിയ സ്റ്റോപ്പിനടുത്ത് തന്നെയാവണം. എന്നും ഈ ബസ്സില് തന്നെയാവും യാത്ര. നിരവധി സംശയങ്ങളും ഊഹങ്ങളും എന്നില് എരിയാന് തുടങ്ങി. ഞാന് ഒന്നുകൂടെ നോക്കി. മുഖം തെളിഞ്ഞു കാണുന്നില്ല. ഫോട്ടോഗ്രാഫി ഭാഷയില് പറഞ്ഞാല് profile ആംഗിളില് ഒരു ചന്തക്കാരി തന്നെ. എന്നില് വേണ്ടാത്ത ചിന്തകള് ഇളകി തുടങ്ങി.
ദൃഷ്ടിയുടെ മേലാടകള്‍ അഴിഞ്ഞു തുടങ്ങിയപ്പോള്‍, ഞാന്‍ മന:പൂര്‍വ്വം മാറി നിന്നു. ഇനിയും മിഴിയറിയാതെയുള്ള ദൃഷ്ടിപഥത്തിലേക്കിറങ്ങിയാല്‍ വേണ്ട. അതു അധികപ്രസംഗമാവും. തെമ്മാടിത്തരവും. ഇനി വരാനുള്ള സ്റ്റോപ്പു ഹൈവേ ജംഗ്ഷനാണ്.
അവിടെ ഇറങ്ങിയാല്‍ മഹിളാരത്നങ്ങള്‍ക്കു മാത്രമായ അവരുടെ ഗന്ധം മാത്രം പരത്തുന്ന ഒരുപാടു വനിതാ കലാലയങ്ങളുണ്ട്. അതില്‍ ഏതെങ്കിലും കഥകള്‍ ഉറങ്ങി കിടക്കുന്ന, ഒരുപാടു ജീവിതവികാരങ്ങളാല്‍ ഛായം പൂശിയിരിക്കുന്ന മുറികളില്‍ ഒന്നില്‍ ആ പട്ടത്തിയും കാണും. അവരിലൊരുവളായി. മനസ്സൊന്നു പിടച്ചു. ഈശ്വരാ.. അതാ ജംഗ്ഷന്‍ എത്തി. ആളുകള്‍ ഓരോന്നായി ഇറങ്ങി. അവളും മെല്ലെ ഇറങ്ങാന്‍ ഒരുങ്ങി. ഇറങ്ങാന്‍ ബദ്ധപ്പെടുന്ന ഏതൊരുവന്‍ അവളുടെ പുറകില്‍ വന്നിടിച്ചു. മനസ്സൊന്നു ആളികത്തി. അവനെ തുറിച്ചൊന്നു നോക്കിയെങ്കിലും അവനപ്പോഴും ഇറങ്ങാനുള്ള ബദ്ധപ്പാടില്‍ തന്നെ. ഞാന്‍ അക്കാര്യം മറന്നു. അവളിറങ്ങി കഴിഞ്ഞു. ഒന്നു തിരിഞ്ഞെങ്കില്‍.. മനസ്സൊന്നു ആശിച്ചു. ബസ്സ് എടുത്തു.
ആ ചടങ്ങു തീര്‍ന്നു. പതിവു നിരാശചെയ്തികളുടെ ആവര്‍ത്തനങ്ങളില്‍ ഞാന്‍ വീണില്ല. ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടി പറഞ്ഞു. വ്യക്തമായും ശക്തമായും. ഒടുവില്‍ ഇങ്ങനെയുള്ള ഒരു ജോലിക്ക് അപേക്ഷിക്കാനുള്ള കാരണം തിരക്കിയപ്പോള്‍ സേവനം ചെയ്യാന്‍ തയ്യാറായ ശ്രമങ്ങള്‍ക്ക് അര്‍ത്ഥം കണ്ടെത്താന്‍ നിങ്ങളിലൂടെ കഴിയുമെന്നുള്ളവിശ്വാസമാണ് എന്നു പറഞ്ഞതോടെ ആ ചടങ്ങു തീര്‍ന്നു. അവരും ഞാനും സംതൃപ്തരായി. പതിവു ഒരാഴ്ചയെന്ന ചട്ടകൂടില്‍ പൊതിഞ്ഞ മറുപടിയും ഏകിയപ്പോള്‍, ഞാന്‍ കൂട്ടത്തില്‍ ഒന്നുകൂടെ എന്നുമാത്രം വിചാരിച്ച് ഇറങ്ങി നടന്നു. ചെയ്ത പെര്‍ഫോമന്‍സില്‍ സംതൃപ്തി തോന്നിയപ്പോള്‍, മനസ്സില്‍ അപ്പോഴും, വിളക്കേന്തി നില്‍ക്കുന്ന ആ മുഖമായിരുന്നു. തിരിച്ചു മടങ്ങുമ്പോള്‍, മഴയുടെ ചെറിയ ചാറ്റല്‍ ഉണ്ടായിരുന്നു. ആ ചാറ്റല്‍ മഴയിലെവിടെയോ, മഴ നനഞ്ഞു നില്‍ക്കുന്നവളെ ഞാന്‍ വെറുതെ സ്വപ്നം കണ്ടു..
(ഇതെഴുതിയിട്ട്് വര്‍ഷം പത്ത് കഴിയുന്നു. എന്തു പറയുന്നു??. )





.jpg)




