Sunday, May 10, 2009

സാഗര്‍ തറാസ്‌ ജാക്കി


എണ്റ്റെ സുഹൃത്തേ, ഇതെങ്ങനെ സഹിക്കാനാ.. രാംഗോപാല്‍ വര്‍മ്മ എന്ന psychoയുടെ factory യില്‍ പണിയെടുത്തുവെന്ന്‌ പറയുന്ന ഈ മഹാരാജാസുകാരന്‍ ആരെ വിസിലടിക്കാനാണ്‌ ഇത്തരം ചിത്രങ്ങള്‍ പടച്ചു വിടുന്നത്‌? എനിക്ക്‌ ഈയിടയ്ക്ക്‌ ഒരു ഇമെയില്‍ കിട്ടി. Subject സാഗര്‍ ഏലിയാസ്‌ ജാക്കി വിശേഷം തന്നെ. മോഹന്‍ലാല്‍ ഇറങ്ങി നടക്കുന്നു. നടക്കുന്നു. നടക്കുന്നു. പ്ളെയിനില്‍ കയറുന്നു. കയറുന്നു. കയറുന്നു. വെടി വെക്കുന്നു. വെക്കുന്നു. വെക്കുന്നു. ഒന്നല്ല, പകലല്ല.. പിന്നെ.. അതു എവിടെയാണെന്നോ, ആരെയാണെന്നോ പറയുന്നില്ല.. നടക്കട്ടെ, വെടിവെപ്പ്‌!!

എണ്റ്റെ മാഷേ, ഒരു കാര്‍ ഇറങ്ങി വീട്ടിലേക്ക്‌ കയറുന്നതിനിടയില്‍ 69 ഷോട്ട്‌. അടിയിലും. മടിയിലും. തുടയിലും. ടി.വി. യില്‍ ഒരു സന്തോഷ്‌ ശിവന്‍ ഫ്രെയിം കാണുമ്പോള്‍ നായകന്‍ ഉള്ള മഞ്ഞും കാറ്റും കൊണ്ട്‌ Ladakh ഏരിയയിലേക്ക്‌ വിടാമെന്ന് പറഞ്ഞുറപ്പിക്കുന്ന ഇവണ്റ്റെയൊക്കെ ചങ്കൂറ്റം ഭഗത്‌ സിംഗിന്‌ പോലുമുണ്ടാവില്ല. അതും പ്ളാറ്റ്ഫോംകാരി അഥവാ സീമാട്ടിയുടെ ചുളിവില്ലാത്ത ABBCD ധരിച്ച തനി ഒരു അമ്മിണിയുമൊത്ത്‌. കഷ്ടം! Style കാണിക്കാന്‍ സിനിമ എന്ന മാധ്യമത്തെ ഉപയോഗിച്ച ഇവന്‍മാരെ താലിബാന്‍കാരു പോലും വെറുതെ വിടില്ല.. എന്തിന്‌? താരപ്രഭുക്കന്‍മാര്‍ ചോദിക്കുന്നത്‌, തെലുങ്കും ഹിന്ദിയും കാണുന്നവര്‍ എന്തുകൊണ്ട്‌ തങ്ങള്‍ അവതരിപ്പിക്കുന്ന തറ സാധനങ്ങള്‍ കാണുന്നില്ല എന്നാണ്‌.

കണ്ടു പഠിക്കേണ്ടതാണ്‌ തമിഴ്‌ സിനിമയെ. അവിടെ ഉദിച്ചുയരുന്ന പ്രതിഭകളെ. അവര്‍ അവിടെ തീര്‍ക്കുന്ന നിത്യവസന്തത്തെ. ഇവിടെയോ? അന്തിക്കാടും മനിശ്ശേരിയും തിരുവില്വാമലയും കുട്ടനാടും മാത്രം കാണുന്നവരുടെതാണ്‌ ലോകം. എന്തിന്‌ ഒരു രാത്രിയുടെ ദൂരമേയുള്ളൂ. എന്നിട്ടും ബാംഗ്ളൂറ്‍ നോര്‍ത്ത്‌ വരെ പോയേച്ചും കൈ പൊള്ളിയ സംവിധായകര്‍ ഇവിടെയുണ്ട്‌. എന്നിട്ട്‌ പറയുന്നതോ? മധുരയിലുള്ള ഒരുവണ്റ്റെ ജീവിതം തൃശ്ശൂറ്‍ റൌണ്ടില്‍ എങ്ങനെ കാണിക്കാനാ? കാണണം. കാണിക്കണം. കണ്ണു തുറക്കണം. എന്നിട്ട് പരുത്തിവീരണ്റ്റെ ഗ്രാമത്തിലും സുബ്രഹ്മണ്യപുരം പോലെയുള്ള ഇടങ്ങളില്‍ നിന്നും കണ്ടെത്തണം. ഇത്തരം ജീവിതങ്ങളെ. അല്ലാതെ ഇന്നലെ ആരോ കൊണ്ടുവന്ന ചിക്കന്‍ ബിരിയാണിയുടെ സ്വാദ്‌ ആസ്വാദിച്ച്‌ ഇന്ന്‌ ഒരു ക്വാളി ഫ്ളവറിണ്റ്റെ തണ്ട്‌ കഴിച്ചതുകൊണ്ട്‌ കാര്യമില്ല.

No comments: