കാലം മാറി. കോലവും മാറി. അതൊടോപ്പം സൌഹൃദത്തിണ്റ്റെ ആനുകൂല്യത്തില്‍, അല്ലെങ്കില്‍ സമ്പര്‍ക്കത്തിണ്റ്റെ നെഗളിപ്പില്‍ അവന്‍മാരും പൂന്തു വിളയാടി. ആദ്യം ഒരു ഒടുക്കത്തെ Orkutഉം, പിന്നെ ഫസ്റ്റെത്തിയ Facebookഉം. അതും കൂടാതെ, കൊഞ്ചി കൊഞ്ചി പഞ്ചാരയായി മാറിയ Twitterഉം. Friends എന്ന ലേബലില്‍ കുത്തിയോ, പോക്ക് ചെയ്തോ, അഹത്തിണ്റ്റെ തൂവത്സ്പര്‍ശം പുകൈപടങ്ങളായി (ഫോട്ടോ) വരവായി, ഇങ്ങ് മുള്ളിയതു മുതല്‍ അങ്ങ് മിയാമിയില്‍ അഴിച്ചിട്ട് ഉടുത്തൊരുങ്ങുന്നതു വരെ.
ഒരുത്തന്‍ ജോലിയുടെ വലിപ്പത്തില്‍ ലോകം മുഴുവന്‍ കറങ്ങിയതിണ്റ്റെ നിശ്ചലദ്യശ്യങ്ങള്‍ കയറ്റുമ്പോള്‍ മറ്റവന് ഇല്ലായ്മയുടെ വല്ലായ്മ കുഴിച്ചിട്ടതിണ്റ്റെ നിര്‍വൃതി. എന്തായാലും അവന്‍മാര്‍ ഒള്ളതു നന്നായി. വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ സ്വയംബ്ളോഗത്തില്‍ മറന്ന് അതു പകര്‍ത്തിയാലും സ്വന്തം ചങ്ങാതിമാര്‍ക്ക് മിസ്സാവില്ലല്ലോ, ആ അനുഭൂതി. FB സലാം. ഒറാങ്കൂട്ട് വന്ദനം.
Thursday, August 26, 2010
Tuesday, August 10, 2010
ചീരാലിലേക്ക് സ്വാഗതം!!
പ്രകൃതിയും സൌഹൃദവും ഒന്നാണെന്നു തോന്നുന്നു. കാരണം രണ്ടും ആസ്വദിക്കാനും ആശ്വാസിപ്പിക്കാനും ഉള്ളതാണ്. അതു പോലെ, പ്രകൃതി രമണീയമായ സ്ഥലത്ത് ജീവിതം ആഘോഷിക്കുന്ന എണ്റ്റെ നല്ല സുഹൃത്തിനായി തയ്യാറാക്കിയ പരസ്യം.
കോപ്പിയും ഡിസൈനും, അരുണ്‍ വക.
അതൊരു വകയാണോ എന്ന് നിങ്ങള്‍ക്ക് പരിശോധിക്കാം. നന്ദി.
കോപ്പിയും ഡിസൈനും, അരുണ്‍ വക.
അതൊരു വകയാണോ എന്ന് നിങ്ങള്‍ക്ക് പരിശോധിക്കാം. നന്ദി.
തൂവാനസ്പര്‍ശവും, സ്മരണയും...
വര്‍ഷം ഒന്ന് താണ്ടി. ഇപ്പോഴും ഉലഗനായകണ്റ്റെ കളരിയില്‍ കഴിഞ്ഞ ആറു ദിവസങ്ങള്‍ മറക്കാന്‍ സാധിക്കുന്നില്ല. അതിണ്റ്റെ ഹാങ്ങ്‌ഓവറില്‍ തന്നെയാണ് ഇതാ ഈ നിമിഷത്തിലും. സമയം വരും. അല്‍പം വൈകിയാണെങ്കില്‍ പോലും. എനിക്കു തുറന്നു തന്ന ആ വാതിലിണ്റ്റെ ചാവിയാണ്.. താഴെ!!!!
ലഹരി ഏതായാലും വണ്ടി ഓടിക്കാതെയിരുന്നാല്‍ മതി
സാമൂഹികസേവനം ആദ്യം തുടങ്ങുന്നത് വ്യക്തിയില്‍ നിന്നും കുടുംബത്തിലേക്ക് പ്രകാശിപ്പിക്കുന്നതിലൂടെയാണെന്ന്് ഏതൊരു പോലീസുകാരനും അറിയാം. എങ്കിലും വെള്ളമടിച്ച് വണ്ടി ഓടിക്കരുത്. കാരണം അവര്‍ നിങ്ങളെ കാത്തിരിക്കുന്നു. പാര്‍ട്ടിയാവാം. അതു സ്വയം തോണ്ടുന്ന പാതാളത്തിലേക്കുള്ള വഴിയാവാതെയിരുന്നാല്‍ നന്ന്. എന്താ ശരിയല്ലേ? അനുഭവമേ...ഗുരു.
ഈയടുത്ത് വന്ന സി.എസ്.ആര്‍ വര്‍ക്കിണ്റ്റെ സ്ക്രാച്ചുകള്‍..
ഈയടുത്ത് വന്ന സി.എസ്.ആര്‍ വര്‍ക്കിണ്റ്റെ സ്ക്രാച്ചുകള്‍..
Tuesday, August 3, 2010
പോളിണ്റ്റെ പുറകില്‍ തന്നെ!!
ശരിയാണ്. ജര്‍മ്മന്‍കാരന്‍ രണ്ടര വയസ്സുള്ള Paul the Octopus ഒറാക്കിളിണ്റ്റെ പ്രവചനശേഷി ഞാന്‍ ഗണിക്കുന്നതില്‍ ഇല്ല. എനിക്കു മനസ്സിലായി. ശരാശരി ഒരു മലയാളി തന്നെയാണ് ഞാന്‍. കേരളം മുഴുവന്‍ ആഗ്രിച്ച ബ്രസീലിനെയും അര്‍ജണ്റ്റീനയേയും. ഹോളണ്ടിനെയും പിന്തള്ളി കറുത്ത കുതിരകളായ സ്പെയിന്‍ നേടിയതു പോലെ, ശ്രീനാഥിനെയും വിദ്യാശങ്കറിനെയും കളത്തിനു പുറത്തിരുത്തി, ജോബി ജോണ്‍ Travancore Buildersണ്റ്റൈ 1 കോടിയുടെ വില്ലയിലേക്ക് നടന്നടുക്കാന്‍ തുടങ്ങുന്നു. സുല്ല്!!
Monday, August 2, 2010
റഹ്മാനിറസം ഒരു പ്രതിഭാസം!
തമിഴ്നാട് ആഘോഷിക്കുകയാണ്. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിണ്റ്റെ അടുത്ത കാണിക്കയെ. അതെ. ശിവാജിക്കു ശേഷം teKnoമന്നന്‍ ശങ്കര്‍ ഒരുക്കുന്ന യന്ത്രിരന്‍ the ROBOT എന്ന ചിത്രത്തിണ്റ്റെ വരവിനെ. രജിനികാന്തും ഐശ്വര്യയും ഭാഗ്യജോഡികളാവുന്ന പടത്തിണ്റ്റെ ഷൂട്ടിംഗ് തീര്‍ന്നതിണ്റ്റെ അവസാന നാള്‍ കലൈനിധിമാരന്‍ ഒരുക്കിയ സ്വപ്ന നിശ അല്ലാ extravagant party നിങ്ങള്‍ നെറ്റിലൂടെ കണ്ടിരിക്കുമല്ലോ. വാര്‍ത്താ പ്രാധാന്യമേറിയ ആ ചിത്രത്തിണ്റ്റെ ഇശൈ വെളിയീടൂ (ഗാനപ്രകാശനം) 2 നാള്‍ മുന്‍പെ, ശനിയാഴ്ച 12 മണിക്ക് ചെന്നൈയില്‍ നടന്നു.
സാംപിള്‍ മാത്രം ഇവിടെ. ശരിക്കുള്ളത് അങ്ങ് ക്വാല ലംപൂരില്‍. ഏഴര കോടിയുടെ ആര്‍ഭാടത്തില്‍. ആ ഉച്ച സമയത്ത് തന്നെ എണ്റ്റെ മടിടോപ്പിലും സിഡിയിലെ 7 ഗാനങ്ങളും കോപ്പി ചെയ്യപ്പെട്ടു. സാങ്കേതികതയുടെ ഓട്ടം, അതു വല്ലാത്തൊരു നേട്ടം തന്നെ. പറഞ്ഞുവന്നത്, രജിനി, ഐശ്വര്യ, ശങ്കര്‍ എന്നിവരെയല്ല. നമ്മുടെ Oscar ജേതാവ് ദിലീപ് എന്ന Allah Rakha Rahmanനെക്കുറിച്ചാണ്.
18 ഗായകരാണ് യന്ത്രിരന് വേണ്ടി ഗാനങ്ങള്‍ ആലപിക്കുന്നത്. അതില്‍ റഹ്മാന്‍ മുതല്‍ SPB, Hariharan, Benny Dayal, Javed Ali, Chinmayi, Shreya Ghosal, Sadhana Sargam, Naresh Iyer, Pravin Mani, Swetha Mohan, Yogi Bവരെ അതിലുള്‍പ്പെടുന്നു. പതിവു പുതുമുഖ ഗായകരോടൊപ്പം റഹ്മാണ്റ്റെ മകള്‍ ഖദീജയും ഇപ്രാവശ്യം അരങ്ങേറ്റം നടത്തുന്നു. നോക്കണേ, ആ മനസ്സിണ്റ്റെ വലിപ്പത്തെ. കൂടി പോയാല്‍ നാല് അതുമല്ലെങ്കില്‍ ആറു പേര്‍, അതും സേഫ് ബെറ്റായിരിക്കുവരെ മാത്രം ലേബലില്‍ കാണിച്ച് (ട്രാക്ക് എടുത്ത് മാസ്റ്ററാക്കി പോലും) അവരുടെ പേരു തന്നെ കൊടുക്കുന്ന ഈ കാലഘട്ടത്തില്‍ റഹ്മാണ്റ്റെ ഈ OPEN DOOR policy ശ്ളാഘനീയം തന്നെ. ജയ്ഹോ റഹ്മാന്‍, ജയ്ഹോ!!!

Sunday, August 1, 2010
പണം വെറും പിണമാവുമ്പോള്‍!
YES! വായിച്ചില്ലേ, ഇന്നലത്തെ പത്രം. അതുപോലെ തന്നെ കണ്ടില്ലേ, മുന്‍ഷി? എന്താണ് നേതാക്കന്‍മാരേ, നിങ്ങള്‍ നന്നാവത്തത്? വിലകയറ്റം ഒരു കാരണമാക്കി പ്രക്ഷോഭം നടത്തിയ പ്രതിപക്ഷ മന്ദബുദ്ധികള്‍ നാടിനു വരുത്തിയ നഷ്ടം ഏതാണ്ട് 40കോടി. ഒരു നാളിനു പാര്‍ലിണ്റ്റെ് ചെലവിന് വരുന്ന തുക 7.65കോടി രൂപ. 5 ദിവസം തുടങ്ങിയ മഴക്കാലസെഷന്‍ നാxxകള്‍ ബഹളം വച്ചു അലങ്കോലമാക്കി.
കേന്ദ്രത്തില്‍ ഇങ്ങനെയാകുമ്പോള്‍ സംസ്ഥാനങ്ങളും പുറകിലാവരുതല്ലോ. അതു കൊണ്ടോണല്ലോ, ബീഹാറില്‍ പുറത്താക്കിയ ഭരണപക്ഷത്തിണ്റ്റെ പ്രേതങ്ങള്‍ ബീഹാര്‍ നിയമസഭയുടെ അകവും പുറവും 'ചാള'യാക്കി മാറ്റിയത്. ഓര്‍മയില്ലേ, പത്രത്തിണ്റ്റെ മെയിന്‍ പേജില്‍ തന്നെ തെളിഞ്ഞ ഒരു (മു)ദേവീ പുച്ചെട്ടികള്‍ തച്ചുടയ്ക്കുന്നത്? നാxxകള്‍. ഒന്നിനെയും നമ്പാന്‍ കൊള്ളത്തില്ല. പാവം! നമ്മള്‍ ഈ നരനാരിമാര്‍. അറിഞ്ഞും ഇരിയ്ക്കുന്ന കൊമ്പു വെട്ടുന്നു. ജയ് ഹിന്ദ്!

മലയാളി ഇഷ്ടം, പരമ കഷ്ടം!!
സത്യം. തമിഴനെപ്പോലെ ഭാഷയെ സ്നേഹിക്കണം. നാടിനെ സ്നേഹിക്കണം. അതാണ് മലയാളിയ്ക്ക് വേണ്ട്ത്. എവിടേ? കേള്‍ക്കുമ്പോള്‍ മുഷിപ്പോ അലോസരമോ തോന്നിയെങ്കില്‍ അതു അപകര്‍ഷതയുടെയോ അത്യാഗ്രഹത്തിണ്റ്റെയോ മുള്ളുകള്‍ നെഞ്ചില്‍ തട്ടുന്നുതു കൊണ്ടാവാം. സിനിമ, അതാണ് എണ്റ്റെ ശ്വാസം. ഇതെഴുതാനും നിമിത്തമായതു അതു തന്നെ. 'ഏയ്ഞ്ചല്‍ ജോണ്‍' എന്ന തിരൈപടം ടി.വി.യില്‍ കണ്ടുകൊണ്ട്ു ഇരിക്കുകയാണ്. പരസ്യങ്ങള്‍ ഇടവേള നല്‍കിയപ്പോള്‍ കുറിക്കാമെന്ന് വച്ചു. എത്രയോ പാഴ്പടങ്ങള്‍ ലോജിക്ക് തീണ്ടാതെ പോയും പടങ്ങള്‍ രക്ഷപ്പെട്ടിട്ടുണ്ടങ്കില്‍, അവിടെയാണ് ഭാഗ്യം എന്നനുഗ്രഹം ഏതു സിനിമാ നിര്‍മ്മാതാവിനും സംവിധായകനും നായകനും മുന്നോട്ട് പോവാനുള്ള BOOST നല്‍കിയിട്ടുള്ളത്. കഥയുടെ പ്രമേയത്തിന് എപ്പോഴും പ്രാധാന്യം നല്‍കുന്ന മലയാളമനസ്സുകള്‍ക്ക് എവിടെയാണ് Angel Johnമിസ്സായത്? പ്രമേയം ആരോഗ്യകരമാണ്. ആരാണ് മനുഷ്യനേ ആഗ്രഹിക്കാത്തത്, കടം കൊണ്ട് കടംകൈ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ഉള്ള എല്ലാ പ്രശ്നങ്ങളെയും തീര്‍ത്തു നിങ്ങളെ മറ്റൊരു ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ടുപോവാന്‍ ഒരാള്‍ വരുന്നു. അയാള്‍ മനുഷ്യനോ, മാലാഖയോ ആകട്ടെ. അവിടെ നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അറുതി വരുന്നു. അവിടെയാണ് ചിന്തയുണരേണ്ടത്.
അതു Mohanlalണ്റ്റെ Angel Johnപോലെ പ്രത്യക്ഷമാവുന്നതല്ല. തോന്നലുകള്‍ കൊണ്ടോ, സൌഹൃദം കൊണ്ടോ, ഗുരുത്വം കൊണ്ടോ തെളിയുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളാണ് AJയിലൂടെ വരുന്നത്. എന്നും ലാലേട്ടനെ വേണ്ടത് വിഷ്‌ണുവിനെ പോലെയോ, വിനോദിനെ പോലെയോ, അതുമല്ലങ്കില്‍ സേതുമാധവനോ, മാണിക്യനോ, നീലകണ്ഠനെയോ പോലെയാണെങ്കില്‍, സുഹൃത്തുക്കളെ തെറ്റി. കോലം മാറി. കാലം മാറി. തിരിച്ചിട്ടാല്‍ ഉത്തമം. ഇതു Demi Mooreണ്റ്റെ ദി ഗോസ്റ്റോ, ജിം കാറിയുടെ ബ്രൂസ്Almightyയോ ആണെങ്കില്‍ മലയാളി മനസ്സിന് സന്തോഷം. വലിയ കാര്യം. എന്താണിങ്ങനെ ഒരു വേര്‍തിരിവ്? ഓര്‍മ്മയില്ലേ, The Ghost മലയാളം സംസാരിച്ച കമലിണ്റ്റെ ആയുഷ്കാലം. അതും പാഴായി.
മറക്കാം, അതൊക്കെ. വിഷയത്തിലേക്ക് വരാം. പുതിയ ആളുകളെ പ്രോത്സാഹിപ്പിക്കാന്‍ നമ്മള്‍ ഒരിക്കലും പുറകിലാവരുത്. എന്തായാലും ഉണരൂ. അതുമല്ലെങ്കില്‍ വ്യക്തിതാത്പര്യങ്ങള്‍ ഒന്നുടയ്ക്കാന്‍ ശ്രമിക്കൂ. അവസാനമായി, ഞാന്‍ die-hard Mohanlal ഫാന്‍ അല്ല. പുതുമുഖങ്ങളെയും സിനിമയേയും അതിലുപരി മലയാളത്തെയും സ്നേഹിക്കുന്ന ശരാശരി ഒരു മനുഷ്യനാണ്. കാണാം.

Subscribe to:
Posts (Atom)