Wednesday, December 31, 2008

മാറ്റം-ദി സൌണ്ട്‌ ഓഫ്‌ പ്രൊമീസ്‌

പ്രതീക്ഷയോടെ തുടങ്ങാം. മാറ്റം എന്ന പ്രതീക്ഷയുടെ ഏറ്റവും വലിയ വിജയമാണ്‌ ജനുവരി 20ന്‌ അങ്ങ്‌ വെള്ളെയ്പ്പുറാ മന്ദിരത്തില്‍ നടക്കാന്‍ പോകുന്നത്‌. അനുഗ്രഹിക്കപ്പെട്ടവന്‍ എന്നു സ്വാഹിലി ഭാഷയില്‍ അര്‍ത്ഥം വരുന്ന Barackഎന്ന കറുത്ത മുത്ത്‌ തുടങ്ങി വച്ച മാറ്റത്തിണ്റ്റെ ഘോഷയാത്രയില്‍ നമുക്കും പങ്കെടുക്കാം. എങ്ങും മാറ്റങ്ങള്‍ സംഭവിക്കുന്നു. സംഭവിക്കാം. പ്രകൃതിയും അതില്‍ നിന്നും വിഭിന്നമല്ല. യ്യോാാ! അങ്ങ്‌ കാടു കയറി പോയി അല്ലേ...
പറഞ്ഞുവരുന്നത്‌, നമ്മുടെ smallsmallcO2സ്വഭാവങ്ങള്‍ മാറ്റിയാല്‍ അത്‌ ഈ ഗ്രഹത്തിന്‌ ആശ്വാസമാവും. climatechangeഎന്ന വിഷയത്തെ ആസ്പദമാക്കി ഒരു ബ്രീഫ്‌ വന്നപ്പോള്‍ എന്നിലെ കലാകാരന്‍ തീര്‍ത്ത ഒരു ഡിസൈന്‍ ശ്രമം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. പചക്കറിക്കായ തട്ടിലിരിക്കുന്ന ആ വഴുതനങ്ങ എത്ര കിലോമീറ്റര്‍ താണ്ടിയാണ്‌ നമ്മുടെ തൊട്ടടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയിരിക്കുന്നത്‌. കൂടുതല്‍ അറിയാനായി താഴെ ക്ളിക്കുക.

Tuesday, December 30, 2008

വരവായ്‌! 2009!



പ്രതിജ്ഞകള്‍ക്ക്‌ അവധി കൊടുക്കുക. ആശങ്കകള്‍ക്ക്‌ അറുതി വരുത്തുക. ഇന്നലെകളെ ഓര്‍ക്കാതിരിക്കുക. നാളെയെ മറക്കാതിരിക്കുക. രാപകലുകള്‍ വഴി മാറി വരും. പ്രതീക്ഷകളും ആശകളും സമ്മാനിക്കുന്ന മറ്റൊരു 365നാളുകള്‍ കൂടി വരവായ്‌. Awholenew2009isontheanvil. മാറ്റത്തെ സ്നേഹിക്കൂ. എന്തും മാറി വരുന്നതിനെ സ്വാഗതം ചെയ്യൂ. നവവത്സരാശംസകള്‍!!!!!

പ്രിയം, പ്രിയതരം




കളികളില്‍ പ്രിയം കാകളി.
കിളികളില്‍ പ്രിയം ഇക്കിളി.

മൊളാര്‍ത്ത്പുളിയും ഓള്‍ഡ്‌ മോങ്കും





ചില വ്യാഴാഴ്ച ദിവസങ്ങളില്‍ എല്ലാം മറന്ന്‌ കഴിച്ച്‌, ബോധം മറഞ്ഞ്‌ ഉറങ്ങുമ്പോള്‍ ഓര്‍ക്കില്ല, പിറ്റേന്ന് ഉച്ചവരെയുള്ള hangoverനെക്കുറിച്ച്‌. അതുപോലെയായി എണ്റ്റെ കഴിഞ്ഞ്‌ posting.കലുഷിത നേരത്തെങ്ങോ തോന്നിയ നാല്‍പതിണ്റ്റെ വികൃതികള്‍ postചെയ്തു കഴിഞ്ഞപ്പോള്‍ വേണ്ടന്നൊയി. ചില സത്യങ്ങള്‍ പറയുന്നത്‌, ചില അസത്യങ്ങള്‍ മറച്ചുവെക്കുന്നതിനേക്കാള്‍ പാതകമാണ്‌. ആ hangoverമാറ്റാനാണ്‌ ഇതെഴുതുന്നത്‌. എണ്റ്റെ favouriteകളില്‍ ഒന്നാണ്‌ മൊളാര്‍ത്ത്പുളിയും (മുളക്‌ വറുത്ത പുളി) oldmonkഉം. കൂടെ കൂര്‍ക്ക ഉപ്പേരി (തോരന്‍ എന്നു വേണമെങ്കില്‍ വിളിച്ചോളൂ) ഉണ്ടെങ്കില്‍ ബലേ ഭേഷ്‌.


വള്ളുവനാടണ്റ്റെ പ്രത്യേകതകളില്‍ ഒന്നാകുന്നു, മൊളാര്‍ത്ത്പുളി. പച്ചക്കറിയും ഉത്സാഹവും കുറഞ്ഞെങ്കില്‍ പിന്നെ ഊണു കഴിക്കാന്‍ ഏറ്റവും പറ്റിയതാണ്‌ ഈ ഡിഷ്‌. മുക്കാല്‍ ഗ്ളാസ്സ്‌ അരിയിട്ട്‌ അതു കുക്കറില്‍ വേവുമ്പോഴെക്കും അല്‍പം ചെറൂള്ളി അരിഞ്ഞ്‌, കപ്പലമുളകും പൊട്ടിച്ച്‌, കുറച്ചു പുളിയെടുത്ത്‌ കലക്കിയ വെള്ളവും മാറ്റി വെച്ചാല്‍ ചോറ്‌ ആറുന്ന നേരം കൊണ്ട്‌ ചീനച്ചട്ടിയില്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ച്‌ കടുകും പൊട്ടിച്ച്‌, റെഡിയാക്കി വച്ച മറ്റു ചേരുവകള്‍ ഇട്ട്‌ ആവശ്യത്തിന്‌ വെള്ളവും ഉപ്പും ചേര്‍ത്താല്‍ മൊളാര്‍ത്ത്പുളി റെഡിയായി. 2-3ഉലുവ കൂടി കടുക്‌ പൊട്ടിക്കുമ്പോള്‍ ഇട്ടാല്‍ ഓക്കെ. ഇതിനിടയില്‍ 2തവണയായി മാറ്റി വെച്ചിരിക്കുന്ന oldmonkല്‍ നിന്ന്‌ 60-60യെടുത്ത്‌ അടിച്ചാല്‍ സംഭവം ഉഷാര്‍.


ഇതായിരുന്നു കുറച്ച്‌ കാലം പൊണ്ടാട്ടി ഊരിലാവുമ്പോഴത്‌ എണ്റ്റെ സായാങ്കാലങ്ങള്‍. ചൂട്‌ ചോറും പുളിയും തൈരും കടുമാങ്ങയും കൂടിയാവുമ്പോള്‍, കണ്ണും പൂട്ടി അന്നത്തെ ഉറക്കം കുശാല്‍. ഇതെപ്പടി?

Monday, December 29, 2008

നാല്‍പതിണ്റ്റെ വികൃതികള്‍


കഴിഞ്ഞ 32മാസമായി ഞാനീ സൌന്ദര്യനഗരിയില്‍ എത്തിയിട്ട്. അതിനുള്ളില്‍ കണ്ട മുഖങ്ങള്‍ എത്ര, അറിഞ്ഞ മനസ്സുകള്‍ എത്ര. ഈ 3Gയും HDMIconnectivityയും ഒക്കെ പുരോഗമനത്തിണ്റ്റെ ലക്ഷണങ്ങളായി നമ്മളുടെയിടയില്‍ ഉണ്ടെങ്കിലും basicallyനമ്മള്‍ മനുഷ്യരാകുന്നു. ആഗ്രഹങ്ങളും ദുരാഗ്രഹങ്ങളും നിരാശകളും കഴപ്പുമൊക്കെ നിറഞ്ഞ ചലിക്കുന്ന യന്ത്രങ്ങളാണ്‌ നമ്മള്‍. ചിലര്‍ക്ക്‌ depreciationമൂലമുണ്ടാകുന്ന നാട്ടിലേക്ക്‌ പണമയ്ക്കുതിണ്റ്റെ വ്യതിയാനമാണ്‌ ശ്രദ്ധയെങ്കില്‍ മറ്റു ചിലര്‍ക്ക്‌ ബാറുകളില്‍ മദ്യം വിളമ്പുന്ന കോട്ടയംപത്തനംതിട്ടകൊല്ലം ബെല്‍റ്റിലുള്ള അക്കമാരുടെ നെയ്യ്‌ നിറഞ്ഞ ശരീരമാണ്‌.
പറഞ്ഞുവരുന്നത്‌, നാല്‍പതുകളില്‍ കണ്ടുവരുന്ന കഴപ്പിണ്റ്റെ കരച്ചിനെക്കുറിച്ചാണ്‌. എന്തുകൊണ്ടാണെന്ന്‌ അറിഞ്ഞുകൂടാ, 40plusആളുകള്‍ എണ്റ്റെ പരിചയവൃത്തത്തില്‍ ഏറെയുണ്ട്‌. മറഞ്ഞുനിന്ന്‌ നഗ്നത ആസ്വദിക്കുന്നതും, കഥകള്‍ പറഞ്ഞ്‌ നിംന്നോതങ്ങള് തടവിയും നിര്‍വൃതി കൊള്ളുന്നവര്‍ അതിലുണ്ട്‌. രാവിലെ എഴുന്നേറ്റ്‌ വെറും വയറ്റില്‍ നഗ്നതയുടെ നനവു നുണഞ്ഞ്‌ കഥകള്‍ പറയുന്നവരെയും ഞാന്‍ കണ്ടിട്ടുണ്ട്‌. ഏറിയ സമയവും ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ മറന്ന്‌ ഇന്‍ബോക്സില്‍ വന്നു നിറയുന്ന xxxമെയിലുകള്‍ മിനിമൈസ്‌ ചെയ്ത്‌ കണ്ടാസ്വദിക്കുന്നവരുമുണ്ട്‌.
fortyഎന്നാല്‍ naughtyഎന്നു എവിടെയോ വായിച്ചതു എത്ര ശരിയാണ്‌.

Sunday, December 28, 2008

വാ ഗണേശാ വാ!


ഇറങ്ങി വന്നിട്ടില്ല. ഇപ്പോഴും ഞാന്‍ മേഘം #9ല്‍ തന്നെ. ഒരുതരം verbalnarcissismതന്നെകാരണം ബ്ളോഗാകുന്ന കണ്ണാടിയില്‍ അക്ഷരമെന്ന സ്വന്തം താത്പര്യങ്ങളുടെ പ്രതിബിംബം നോക്കിയിരിക്കാനും അതിനെ മനസ്സ്‌ കൊണ്ടൊന്നു തലോടാനും നല്ല രസമാണ്‌. ഒരു ത്രില്ലുണ്ട്‌ അതില്‍. മുല്ലവാഴ്ച അവസാനിക്കാന്‍ സമയം വൈകുന്നതെന്തേയ്‌? അറിയില്ല. എഴുതി വരുമ്പോള്‍ ക്ളച്ച്‌ പിടിച്ചെന്ന്‌ തോന്നുന്നു. പുതിയത്‌ ഒരെണ്ണം എഴുതാമെന്നു വിചാരിച്ചപ്പോഴും വിഷയം കിട്ടി. മലയാള സിനിമ വിശേഷം തന്നെയാവട്ടെ അടുത്തതെന്ന്‌ അരകെട്ടിട്ടുറപ്പിച്ചു. മിനിഞ്ഞാന്‌ WEchannelല്‍ സംപ്രേഷണം ചെയ്ത സറീന വാഹബിണ്റ്റെ ഇണ്റ്റര്‍വ്യൂ കണ്ടുകൊണ്ടിരിക്കുമ്പോഴാണ്‌ മിന്നിയത്‌. 30വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ വീണ്ടും മലയാളത്തില്‍ മുഖം കാണിക്കുന്നു. ചിത്രം കലണ്ടര്‍. സംവിധാനം: മഹേഷ്‌. തിരക്കഥ: ബാബു ജനാര്‍ദ്ദനന്‍. ചിത്രവും അണിയറ ശില്‍പികളും തന്നെയാണ്‌ ഇതെഴുതാന്‍ പ്രേരിതമാക്കിയത്‌.
മഹേഷിനെ ഓര്‍ക്കുന്നുണ്ടോ? നീലക്കുറുക്കനിലും മൃഗയായിലും പിന്നെ മറ്റു നിരവധി 90കളിലെ പടങ്ങളില്‍ വില്ലന്‍ വേഷക്കാരുടെ കൂട്ടത്തില്‍ പ്രധാനി. വര്‍ഷങ്ങള്‍ക്കുശേഷം, പണ്ട്‌ നടന്‍ ശ്രീനാഥ്‌ പ്രത്യക്ഷപ്പെട്ടതുപോലെ മദ്യത്തില്‍ തീര്‍ത്ത സുമോ രൂപമായി മഹേഷ്‌ വീണ്ടും ചില സീരിയലുകളില്‍ മുഖം കാണിച്ചു തുടങ്ങി. ഇപ്പോള്‍ ഇതാ ഒട്ടും പ്രതീക്ഷിക്കാത്ത പണിയും ചെയ്യാന്‍ പോകുന്നു. സംവിധാനം. എണ്റ്റെയൊരു സുഹൃത്തിണ്റ്റെ അളിയന്‍ ആ പടത്തിണ്റ്റെ അസോസിയേറ്റ്‌ ഡയറക്ടറാണ്‌. പുള്ളിയുടെ കൈയില്‍ നിന്നും ലഭിച്ച വിവരങ്ങളാണ്‌. പടങ്ങളും മറ്റുമില്ലാതെ, അമേരിക്കയിലേക്ക്‌ ചേക്കേറിയ മഹേഷ്‌ അവിടെ filminstituteല്‍ directionപഠിച്ചെന്നും ഈ മാധ്യമത്തിണ്റ്റെ പുത്തന്‍ avenuesകണ്ടുപിടിക്കാനുള്ള ബദ്ധപാടിലുമായിരുന്നുവത്ര. എന്തായാലും, മൂപ്പരുടെ ശ്രമം വെറുതെയായില്ല.
തിരിച്ചുവരവില്‍, പുള്ളിക്ക്‌ ഇന്നത്തെ mostsoughtafter‍ആയ ബാബു ജനാര്‍ദ്ദനണ്റ്റെ സ്ക്രിപ്റ്റ്‌ തന്നെ കിട്ടി. നായകനും മോശമായില്ല. പ്രിഥ്വിരാജ്‌. മദ്യപാനവും തടിയുമൊന്നും കണ്ട്‌ മഹേഷ്‌ എന്ന പ്രതിഭയെ അറിയാതെ പോകരുത്‌. നല്ല personalcontactsഉം അതുപോലെ തന്നെ അതുനിലനിറുത്താനും മിടുക്കനാണത്ര മഹേഷ്‌. അപ്പോള്‍ നല്ലൊരു actorturneddirectorറെ നമുക്ക്‌ പ്രതീക്ഷിക്കാം. ഈയടുത്ത്‌ അഭിനയത്തില്‍ നിന്നും അണിയറയിലേക്ക്‌ മാറി (ആദ്യകാലങ്ങളില്‍ രാജീവ്‌ അഞ്ചലിണ്റ്റെ സംവിധാനസഹായിയാണെന്ന്‌ കാര്യം തത്കാലം വിടുന്നു), മെഗാഫോണ്‍ പിടിച്ചയാളാണ്‌ മധുപാല്‍. ഈ രണ്ട്‌ പേരുടെയും ഇടയില്‍ നില്‍ക്കുന്ന കോമണ്‍ ഫാക്ടറുണ്ട്‌. ബാബു ജനാര്‍ദ്ദനന്‍. മറന്നോ? ഡ്രീസും ചന്ദ്രനുദിക്കുന്ന ദിക്കിലും തച്ചിലേടത്ത്‌ ചുണ്ടനുമൊക്കെ എഴുതിയ ബാബുവിനെ?
നല്ല കഥാബീജമുണ്ടെങ്കിലും അതു തിരക്കഥയിലേക്ക്‌ പകര്‍ത്താന്‍ മേല്‍പ്പറഞ്ഞ ചിത്രങ്ങള്‍ക്കൊന്നുമായില്ല. പിന്നെ ബാബുവിണ്റ്റെ careerതന്നെ മാറ്റിയ ചിത്രമായിരുന്നു. അച്ഛനുറങ്ങാത്ത വീട്‌. തുടര്‍ന്ന്‌ വന്ന് തലപ്പാവും ബാബുവിണ്റ്റെ എഴുത്തിണ്റ്റെ വില കൂട്ടി. പിന്നെ വിട്ടുപോയ ഒരു ചിത്രമുണ്ട്‌. പ്രിഥ്വിരാജിന്‌ സംന്ഥാന അവാര്‍ഡ്‌ നേടികൊടുത്ത വാസ്തവം. പത്മകുമാര്‍ ബാബു ജനാര്‍ദ്ദനണ്റ്റെ ടീം വര്‍ക്കായിരുന്നുവത്‌. എന്തായാലും ബാബു ഇന്നു മലയാള തിരക്കഥാകൃത്തുകളില്‍ toprankingല്‍ആണ്‌. മഹേഷിണ്റ്റെ കലണ്ടര്‍ മലയാളിയ്ക്കു എന്തു നല്‍കുമെന്നു്‌ കാത്തിരുന്ന്കാണാം. മലയാള സിനിമയ്ക്ക്‌ കഥാക്ഷാമമുണ്ടെന്ന് പറഞ്ഞുനടക്കുന്നവര്‍ ബാബുവിനെയും അതുപോലെ മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന മറ്റു screenwritersആയ ബെന്നി പി നായരമ്പലം, ഇക്ബാല്‍ കുറ്റിപ്പുറം, ഉദയ്കൃഷ്ണ, സിബി കെ തോമസ്‌, റാഫി മെക്കാര്‍ട്ടിനെയുമൊക്കെ മറിന്നിട്ടില്ലല്ലോ? വിഘ്നങ്ങള്‍ ഒഴിവാകുന്നു. ബാബുവിണ്റ്റെ രചനകള്‍ തുടരുന്നു. വാ ഗണേശാ വാ!!!!

Friday, December 26, 2008

വാക്കുകളിലെ രാജാക്കന്‍മാര്‍


ആംഗലേയം ചൊല്ലുന്നതും ശ്രവിക്കുന്നതും മലയാളിക്ക്‌ എന്നും കൌതുകമാണ്‌. കാരണം നാടിനോടുള്ള അവണ്റ്റെ attachmentതന്നെ കാരണം. കിടക്കുമ്പോഴും ഉണ്ണുമ്പോഴും ശ്വസിക്കുമ്പോഴും തമിഴ്‌ മനസ്സ്‌ പോലെ തന്നെ നമ്മളും നമ്മളുടെ ഭാഷയെ അഗാധമായി സ്നേഹിക്കുന്നുണ്ട്‌. പക്ഷേ മലയാളികളായ നമ്മള്‍ക്ക്‌ അവര്‍ കാണിക്കുന്നതുപോലെയുള്ള സങ്കുചിതമനോഭാവമില്ല. നമ്മള്‍ കുറേ കൂടി വിശാലഹൃദയരാണ്‌. ജീവിക്കാന്‍ അറിയുന്നവരാണ്‌. മറ്റുള്ള ഭാഷകളുടെ meritഅറിയുന്നതിനോടൊപ്പം അതു പ്രയോജനപ്പെടുത്താനും നമ്മള്‍ മിടുക്കരാണ്‌.

അതുപോട്ടെ, ഇതിണ്റ്റെ ഉദ്ദേശം ഇംഗ്ളീഷ്‌ വാക്കുകളുടെ biologyഅറിയിക്കുക എന്നതാണ്‌. ഒരു കോപ്പിറൈറ്ററായ എനിക്ക്‌ ഇംഗ്ളീഷ്‌ വാക്കുകളുമായി സംവേദിക്കാന്‍ ഒരുപാടു അവസരമുണ്ടായിട്ടുണ്ട്‌. പ്രാവീണ്യം പ്രകടിപ്പിക്കുന്നതിനേക്കാള്‍ നമ്മള്‍ ഓരോ വാക്കിണ്റ്റെയും ആത്മാവ്‌ തൊട്ടറിയുമ്പോള്‍, അതൊരു എഴുത്തുകാരന്‌ പുതിയ അര്‍ത്ഥങ്ങള്‍ സമ്മാനിക്കുന്നു. ഉദാഹരണത്തിന്‌ ചിന്തിക്കുന്നു എന്നത്‌ ആംഗലേയത്തില്‍ thinkingഎന്നാവുന്നു. ആ വാക്കിനെ രണ്ടാക്കിയാല്‍ അതു മറ്റു രണ്ട്‌ ഇംഗ്ളീഷ്‌ വാക്കുകളാല്‍ ഉണ്ടായതാണ്‌. thinഎന്നു പറഞ്ഞാല്‍ മെലിഞ്ഞതും kingഎന്നതു രാജാവുമാകുന്നു.

അതുപോലെ തന്നെ, ഈ വാക്കുകളും ശ്രദ്ധിച്ചാല്‍, രാജാവിനെ കാണാം biking, braking, fluking, forsaking, making and undertaking!! കാലാവസ്ഥ മാറുമ്പോഴുണ്ടാവുന്ന ഫ്ളൂ മുതല്‍, മാതളങ്ങള്‍ ഒളിച്ചിരിക്കുന്ന ബ്രാ വരെ കാണാം, ഇത്തരം വാക്കുകളില്‍. പറഞ്ഞുവരുന്നത്‌, ഇംഗ്ളീഷിണ്റ്റെ ഏതു വാക്കെടുത്താലും അതില്‍ ഒന്നോ, രണ്ടോ, അതിനുമേലെയോ മറ്റു ഇംഗ്ളീഷ്‌ വാക്കുകള്‍ ഉണ്ടാവുന്നതിണ്റ്റെ 'ഗുട്ടന്‍സ്‌' എന്താണ്‌?

Wednesday, December 24, 2008

കാണാമറയത്തൊരു തൊഴില്‍കുത്ത്‌




മേഘം നമ്പര്‍ ഒന്‍പതിലാണ്‌ ഞാനിപ്പോള്‍. lindagoodmanണ്റ്റ കടുത്ത ആരാധകനായതു കൊണ്ടാവും sunsignവിഷയത്തില്‍ എനിക്ക്‌ ഇത്രമാത്രം താത്പര്യം. ലിബ്ര-മീന്‍സ്-മടി എന്നാണ്‌ എനിക്ക്‌ മനസ്സിലായിട്ടുള്ളത്‌. പറഞ്ഞുവന്നത്‌, bloggingതുടങ്ങണം തുടങ്ങണം എന്നു വിചാരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ..മ്മടെ 'പാലിയത്ത്‌'ച്ഛന്‍ (എഴുത്തിണ്റ്റെ അച്ഛനും കൂടിയാണ്‌ മൂപ്പര്‌) എഴുതിയതുപോലെ വിഷയങ്ങള്‍ ഇല്ലെങ്കില്‍ എഴുതാതിരിക്കുകയാണ്‌ ബുദ്ധി. ഓര്‍ ഭംഗി. അല്ലെങ്കില്‍ നമ്മള്‍ ബഷീറും കാരൂരുമൊക്കെ ആവണം. കാരണം അവര്‍ ഞെക്കി പഴുപ്പിച്ച പഴങ്ങള്‍ക്ക്‌ സ്വാദുണ്ടായി എന്നു മാത്രമല്ല, വാങ്ങാനും ആളുണ്ടായി. ഇതാണ്‌! എഴുതി വരുമ്പോള്‍ വഴി മാറി പോവും.
തിരിച്ചുവരുന്നു. മലയാളം ബ്ളോഗ്‌ എന്നതു എനിക്ക്‌ ഒരു കിട്ടാക്കനിയായിരുന്നു. മടി കൂടിയായപ്പോള്‍ എണ്റ്റെ ബ്ളോഗിംഗ്‌ പരിപാടി ഗണപത്‌ മംഗലം പോലെയായി. പിന്നെ എല്ലാത്തിനും അതിണ്റ്റെതായ സമയമുണ്ടല്ലോ എന്ന പ്രസിദ്ധ വിജയവചനം പോലെ, ഇപ്പോഴാണ്‌ അതിണ്റ്റെ സംഗതികള്‍ പിടികിട്ടിയത്‌. അമാന്തിച്ചില്ല. ഇന്നലെ തുടങ്ങി വെച്ച പരിപാടിയുടെ ആവേശത്തിലാണ്‌ (എന്നൂമുണ്ടായിരുന്നു എനിക്ക്‌ ഇത്തരം മൂന്ന് ദിവസത്തെ മുല്ലവാഴ്ച).
ഒന്നും എഴുതാനില്ലെങ്കിലും എഴുതാതെയിരിക്കുന്നതിനേക്കാള്‍ നല്ലതല്ലേ, വല്ലതുമൊക്കെ എഴുതുന്നത്‌. . അപ്പോഴാണ്‌ രാവിലെ തന്നെ 'പണി' കിട്ടിയത്‌. കോപ്പിലെ റൈറ്ററായ എനിക്ക്‌ ഈയിടെയായി കോപ്പിലെ പണികള്‍ തന്നെയാണ്‌ കിട്ടുന്നത്‌. . Economicslowdown എന്ന സുനാമി ഇതുവരെ ഞങ്ങളുടെ ഓഫീസിണ്റ്റെ തീരത്ത്‌ എത്തിയിട്ടില്ല. വരുമായിരിക്കും. പക്ഷേ അതിനേക്കാള്‍ വലിയ സുനാമിത്തിരയാണ്‌ ഞങ്ങളുടെ ഒരു client. കണ്ണു തള്ളുന്ന creativity(KTC യാണ്) അവര്‍ക്ക്‌ വേണ്ടത്‌. Printingന്‌ പോവാന്‍ CDവരെ എടുത്തുവെച്ചതാണ്‌. അപ്പോഴാണ്‌ ആ വര്‍ക്കില്‍ വീണ്ടും ചില suggestionsഉം correctionsമൊക്കെ. ആലസ്യവും ഉറക്കവും മാറ്റിവെച്ച്‌, മനസ്സിരുത്തി എഴുതിയതാണ്‌. സമയവും കുഴപ്പമില്ലാതെ കിട്ടിയതുകൊണ്ട്‌ വിചാരിച്ചപോലെ എഴുതി. പക്ഷേ ഇതിപ്പോള്‍

വാചാലം, വാക്മയം





അതെ! എണ്റ്റെ ഒരു സുഹൃത്ത്‌ എഴുതിയതു പോലെ സ്വയം ബ്ളോഗം ഒരു അനുഭൂതിയാണ്‌. അതു ആനന്ദത്തിണ്റ്റെ jackdanielആകുന്നു. ആത്മതൃപ്തിയുടെ xeroxആകുന്നു. വാക്കുകള്‍ ഇനിയും വരും. അതവിടെ നില്‍ക്കട്ടെ! ഇങ്ങനെ ഒരു ഹരിശ്രി കുറിക്കാന്‍ കാരണമായത്‌ ബ്ളോഗിങ്ങിലൂടെ ജനിക്കുന്ന ആത്മസാക്ഷാത്കാരത്തിണ്റ്റെ സാധ്യതയെക്കുറിച്ച്‌ 'മിന്നല്‍' ഉണ്ടായപ്പോഴാണ്‌. ജനപ്രിയനായകന്‍ എന്നൊക്കെ വാഴ്ത്തുന്നതു പോലെ ബ്ളോഗ്‌ പ്രിയനായകനായ പാലിയത്തിണ്റ്റെ ഒരു വളിപ്പ്‌ വായിച്ചപ്പോഴാണ്‍്‌. അതു കാണാനായി ഇവിടെ ക്ളിക്കുക.

കണ്ണൂരും, വിയ്യൂരും, പൂജപ്പുരയും പിന്നെ ഗള്‍ഫും. ആശയം ഇതാണ്‌. അക്കര കടന്നപ്പോള്‍ കണ്ടത്‌ പച്ചയല്ല. കറുപ്പാണ്‌, ഇരുട്ടറയാണ്‌. ഇവിടെ നിന്നും വീണ്ടും അക്കരയെത്തുമ്പോള്‍ അത്‌ പരോളാകുന്നു. മറ്റൊരു ബ്ളോഗിതാവിണ്റ്റെ ചെറുകഥ ഗള്‍ഫിണ്റ്റെ ഇരുട്ടിന്‌ പ്രകാശമേകിയപ്പോള്‍, അതൊരു സിനിമയ്ക്ക്‌ പ്രചോദനമായെന്നും അതുടനെ സംഭവിക്കാന്‍ പോകുമെന്നുമാണ്‌ ഇഷ്ടണ്റ്റെ (പാലിയത്തിണ്റ്റെ) ബ്ളോഗ്‌ പറയുന്നത്‌.
എന്തായാലും, ബ്ളോഗ്‌ പോപ്പുലറാകുന്നു. അതു ഒരു കൂട്ടം മനസ്സുകളെ ആകര്‍ഷിക്കുന്നതിനോടൊപ്പം വെള്ളിത്തിരയുടെ വെള്ളിവെട്ടവും പരത്തുന്നു. നന്ന്‌. എല്ലാവര്‍ക്കും നാടിണ്റ്റെ കഥ കേല്‍ക്കാന്‍ ഇഷ്ടമാണ്‌. നാടായാല്‍ മലയാളം. മലയാളമെന്നൊല്‍ എം.ടി. അതാണ്‌ പരോള്‍ എന്ന nostalgiaവായിച്ചവരുടെ അഭിപ്രായം. അതും കേമം. മലയാളത്തിണ്റ്റെ സുഗന്ധം ഇനിയും ഇവിടെയൊക്കെ നിറയട്ടെ!


സ്വാഗതം. വായിക്കൂ! കാരണം ഭാവിയില്‍ ഒരു സിനിമക്കാരനാകാന്‍ ആഗ്രഹിക്കുന്ന എനിക്കും എവിടെ നിന്നെങ്കിലും ഒരു 'കൈ' സഹായം കിട്ടുമോ എന്ന്‌ നോക്കട്ടെ! മനസ്സ്‌ വാചാലമാകുന്നു. കാര്യങ്ങള്‍ വാക്മയവും.