Wednesday, December 24, 2008

കാണാമറയത്തൊരു തൊഴില്‍കുത്ത്‌




മേഘം നമ്പര്‍ ഒന്‍പതിലാണ്‌ ഞാനിപ്പോള്‍. lindagoodmanണ്റ്റ കടുത്ത ആരാധകനായതു കൊണ്ടാവും sunsignവിഷയത്തില്‍ എനിക്ക്‌ ഇത്രമാത്രം താത്പര്യം. ലിബ്ര-മീന്‍സ്-മടി എന്നാണ്‌ എനിക്ക്‌ മനസ്സിലായിട്ടുള്ളത്‌. പറഞ്ഞുവന്നത്‌, bloggingതുടങ്ങണം തുടങ്ങണം എന്നു വിചാരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ..മ്മടെ 'പാലിയത്ത്‌'ച്ഛന്‍ (എഴുത്തിണ്റ്റെ അച്ഛനും കൂടിയാണ്‌ മൂപ്പര്‌) എഴുതിയതുപോലെ വിഷയങ്ങള്‍ ഇല്ലെങ്കില്‍ എഴുതാതിരിക്കുകയാണ്‌ ബുദ്ധി. ഓര്‍ ഭംഗി. അല്ലെങ്കില്‍ നമ്മള്‍ ബഷീറും കാരൂരുമൊക്കെ ആവണം. കാരണം അവര്‍ ഞെക്കി പഴുപ്പിച്ച പഴങ്ങള്‍ക്ക്‌ സ്വാദുണ്ടായി എന്നു മാത്രമല്ല, വാങ്ങാനും ആളുണ്ടായി. ഇതാണ്‌! എഴുതി വരുമ്പോള്‍ വഴി മാറി പോവും.
തിരിച്ചുവരുന്നു. മലയാളം ബ്ളോഗ്‌ എന്നതു എനിക്ക്‌ ഒരു കിട്ടാക്കനിയായിരുന്നു. മടി കൂടിയായപ്പോള്‍ എണ്റ്റെ ബ്ളോഗിംഗ്‌ പരിപാടി ഗണപത്‌ മംഗലം പോലെയായി. പിന്നെ എല്ലാത്തിനും അതിണ്റ്റെതായ സമയമുണ്ടല്ലോ എന്ന പ്രസിദ്ധ വിജയവചനം പോലെ, ഇപ്പോഴാണ്‌ അതിണ്റ്റെ സംഗതികള്‍ പിടികിട്ടിയത്‌. അമാന്തിച്ചില്ല. ഇന്നലെ തുടങ്ങി വെച്ച പരിപാടിയുടെ ആവേശത്തിലാണ്‌ (എന്നൂമുണ്ടായിരുന്നു എനിക്ക്‌ ഇത്തരം മൂന്ന് ദിവസത്തെ മുല്ലവാഴ്ച).
ഒന്നും എഴുതാനില്ലെങ്കിലും എഴുതാതെയിരിക്കുന്നതിനേക്കാള്‍ നല്ലതല്ലേ, വല്ലതുമൊക്കെ എഴുതുന്നത്‌. . അപ്പോഴാണ്‌ രാവിലെ തന്നെ 'പണി' കിട്ടിയത്‌. കോപ്പിലെ റൈറ്ററായ എനിക്ക്‌ ഈയിടെയായി കോപ്പിലെ പണികള്‍ തന്നെയാണ്‌ കിട്ടുന്നത്‌. . Economicslowdown എന്ന സുനാമി ഇതുവരെ ഞങ്ങളുടെ ഓഫീസിണ്റ്റെ തീരത്ത്‌ എത്തിയിട്ടില്ല. വരുമായിരിക്കും. പക്ഷേ അതിനേക്കാള്‍ വലിയ സുനാമിത്തിരയാണ്‌ ഞങ്ങളുടെ ഒരു client. കണ്ണു തള്ളുന്ന creativity(KTC യാണ്) അവര്‍ക്ക്‌ വേണ്ടത്‌. Printingന്‌ പോവാന്‍ CDവരെ എടുത്തുവെച്ചതാണ്‌. അപ്പോഴാണ്‌ ആ വര്‍ക്കില്‍ വീണ്ടും ചില suggestionsഉം correctionsമൊക്കെ. ആലസ്യവും ഉറക്കവും മാറ്റിവെച്ച്‌, മനസ്സിരുത്തി എഴുതിയതാണ്‌. സമയവും കുഴപ്പമില്ലാതെ കിട്ടിയതുകൊണ്ട്‌ വിചാരിച്ചപോലെ എഴുതി. പക്ഷേ ഇതിപ്പോള്‍

No comments: