Wednesday, December 24, 2008

വാചാലം, വാക്മയം





അതെ! എണ്റ്റെ ഒരു സുഹൃത്ത്‌ എഴുതിയതു പോലെ സ്വയം ബ്ളോഗം ഒരു അനുഭൂതിയാണ്‌. അതു ആനന്ദത്തിണ്റ്റെ jackdanielആകുന്നു. ആത്മതൃപ്തിയുടെ xeroxആകുന്നു. വാക്കുകള്‍ ഇനിയും വരും. അതവിടെ നില്‍ക്കട്ടെ! ഇങ്ങനെ ഒരു ഹരിശ്രി കുറിക്കാന്‍ കാരണമായത്‌ ബ്ളോഗിങ്ങിലൂടെ ജനിക്കുന്ന ആത്മസാക്ഷാത്കാരത്തിണ്റ്റെ സാധ്യതയെക്കുറിച്ച്‌ 'മിന്നല്‍' ഉണ്ടായപ്പോഴാണ്‌. ജനപ്രിയനായകന്‍ എന്നൊക്കെ വാഴ്ത്തുന്നതു പോലെ ബ്ളോഗ്‌ പ്രിയനായകനായ പാലിയത്തിണ്റ്റെ ഒരു വളിപ്പ്‌ വായിച്ചപ്പോഴാണ്‍്‌. അതു കാണാനായി ഇവിടെ ക്ളിക്കുക.

കണ്ണൂരും, വിയ്യൂരും, പൂജപ്പുരയും പിന്നെ ഗള്‍ഫും. ആശയം ഇതാണ്‌. അക്കര കടന്നപ്പോള്‍ കണ്ടത്‌ പച്ചയല്ല. കറുപ്പാണ്‌, ഇരുട്ടറയാണ്‌. ഇവിടെ നിന്നും വീണ്ടും അക്കരയെത്തുമ്പോള്‍ അത്‌ പരോളാകുന്നു. മറ്റൊരു ബ്ളോഗിതാവിണ്റ്റെ ചെറുകഥ ഗള്‍ഫിണ്റ്റെ ഇരുട്ടിന്‌ പ്രകാശമേകിയപ്പോള്‍, അതൊരു സിനിമയ്ക്ക്‌ പ്രചോദനമായെന്നും അതുടനെ സംഭവിക്കാന്‍ പോകുമെന്നുമാണ്‌ ഇഷ്ടണ്റ്റെ (പാലിയത്തിണ്റ്റെ) ബ്ളോഗ്‌ പറയുന്നത്‌.
എന്തായാലും, ബ്ളോഗ്‌ പോപ്പുലറാകുന്നു. അതു ഒരു കൂട്ടം മനസ്സുകളെ ആകര്‍ഷിക്കുന്നതിനോടൊപ്പം വെള്ളിത്തിരയുടെ വെള്ളിവെട്ടവും പരത്തുന്നു. നന്ന്‌. എല്ലാവര്‍ക്കും നാടിണ്റ്റെ കഥ കേല്‍ക്കാന്‍ ഇഷ്ടമാണ്‌. നാടായാല്‍ മലയാളം. മലയാളമെന്നൊല്‍ എം.ടി. അതാണ്‌ പരോള്‍ എന്ന nostalgiaവായിച്ചവരുടെ അഭിപ്രായം. അതും കേമം. മലയാളത്തിണ്റ്റെ സുഗന്ധം ഇനിയും ഇവിടെയൊക്കെ നിറയട്ടെ!


സ്വാഗതം. വായിക്കൂ! കാരണം ഭാവിയില്‍ ഒരു സിനിമക്കാരനാകാന്‍ ആഗ്രഹിക്കുന്ന എനിക്കും എവിടെ നിന്നെങ്കിലും ഒരു 'കൈ' സഹായം കിട്ടുമോ എന്ന്‌ നോക്കട്ടെ! മനസ്സ്‌ വാചാലമാകുന്നു. കാര്യങ്ങള്‍ വാക്മയവും.

No comments: