Thursday, July 29, 2010

ആവേശത്തിണ്റ്റെ അരങ്ങൊരുങ്ങി...

അതെ. പറഞ്ഞു വന്നത്‌ ഐഡിയ സ്റ്റാര്‍ സിംഗറിണ്റ്റെ നാലാം അങ്കത്തിനെക്കുറിച്ചു തന്നെ. 5 മത്സാര്‍ത്ഥികള്‍. 3 വിശേഷപ്പെട്ട വിധി കര്‍ത്താക്കള്‍. പിന്നെ മലയാളത്തെയും പ്രതിഭകളെയും വാനോളമുയര്‍ത്തുന്ന നമ്മുടെ ജനതയും. ഇവരെല്ലാം ഒത്തുകൂടുന്നു. വേദി, തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം. നാള്‍, ഞായറാഴ്ച. ആ അങ്കത്തിണ്റ്റെ പരവേശം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ എണ്റ്റെ മനസ്സിലെ ആങ്കുലത പങ്കുവെക്കാനാണ്‌ ഈ കുറിപ്പ്‌. പറയൂ, ആരായിരിക്കും നാലാം അങ്കത്തിണ്റ്റെ വിജയി.

നജീമിനെയും വിവേകാനന്ദനെയും മറന്നേക്കു. അവരെ പോലെയുള്ളവരല്ല ശ്രീയും വിദ്യയും. കൂട്ടി ചേര്‍ത്താല്‍ ദേവീ വേഷത്തില്‍ നമ്മുടെയൊക്കെ ഉള്ളിണ്റ്റെയുള്ളില്‍ ഐശ്വര്യം പരത്തിയ ശ്രീവിദ്യയമ്മയെ ഓര്‍മ വരുന്നുണ്ടോ? അതാണ്‌ പേരിണ്റ്റെയും പ്രഭാവത്തിണ്റ്റെയും ശക്തി. നിങ്ങള്‍ക്കറിയോ? ജ്യോതിഷത്തിണ്റ്റെയും ഹസ്തശാസ്തത്തിണ്റ്റെയും ഒരനുഗ്രഹം എന്നില്‍ തട്ടിയിട്ട്‌ വര്‍ഷം നാലു കഴിഞ്ഞു. കോപ്പിലെ വര്‍ത്തമാനങ്ങള്‍ക്കൊപ്പം കോപ്പിലെ പ്രവചനങ്ങളും ഇടയ്ക്ക്‌ ഈ വായില്‍ നിന്നും വീഴാറുണ്ട്‌. പ്രവനങ്ങളെക്കാള്‍ തോന്നലുകള്‍ അഥവാ intuitions എന്നു പറയുന്നതാവും ഉചിതം. (ഗുണങ്ങളെക്കാള്‍ ഏറെ ദോഷങ്ങളാണ്‌ ഉണ്ടായിട്ടുള്ളത്‌).

ഇപ്പോഴത്തെ സംഗീത യാത്ര കാണുമ്പോള്‍ വിദ്യയ്ക്കാണ്‌ ചാന്‍സ്‌. അയാളായിരിക്കും സ്റ്റാര്‍ സിംഗര്‍. പക്ഷേ, അവിടെയും ശ്രീയ്ക്ക്‌ കയറാന്‍ കഴിയും. എത്രയോ റൌണ്ടുകളില്‍ വിദ്യയുടെ മേലെയാവാന്‍ ശ്രീയ്ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. അപ്പോള്‍ ശ്രീനാഥിനും ചാന്‍സ്‌ ഒപ്പത്തിനൊപ്പം. കഴിവുള്ളവരാണ്‌ രണ്ടു പേരും. ഈ സീസണിലെ സ്റ്റാര്‍ സിംഗര്‍ കാണാന്‍ എന്നെ പിടിച്ചിരുത്തിയ ഒരേ ഒരു താരഗായകനാണ്‌ ശ്രീനാഥ്‌. എണ്റ്റെ അമ്മവീട്ടിനടുത്തുള്ള മണ്ണൂരില്‍ നിന്നും വരുന്നതുകൊണ്ടായിരിക്കാം. പിന്നെ, ഒരു സ്വകാര്യം. പണ്ട്‌ എന്നില്‍ പ്രണയപനി കൊണ്ടുവന്നതും മണ്ണൂരില്‍ നിന്നുമുള്ള ഒരു സുന്ദരിയായിരുന്നു. ഇതു വായിക്കുുണെ്ടങ്കില്‍, ആ നല്ല ഓര്‍മയുടെ സൌഖ്യം അവരിലേക്കും ഒരു മഴയായി പെയ്തിറങ്ങട്ടെ എന്നാശിച്ചു കൊണ്ട്‌, നമ്മുക്ക്‌ അങ്കം കാണാന്‍ ഒരുങ്ങാം. മംഗളം നേരുന്നു.

തെലുങ്കുപുരാണം

തെലുങ്ക്‌ എന്ന കേട്ടാല്‍ ആദ്യമേ ഓടി വരുന്ന ഒരുപാടു ഓര്‍മ്മകളുണ്ട്‌. എം.ജി. ആറിനെ പോലെ, എന്‍.ടി. ആര്‍. രജിനികാന്തിനെപ്പോലെ ചിരഞ്ജീവി. എല്ലാത്തിനുപുറമെ, ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റ്‌, മുംംബയിലെ ഗേറ്റ്‌ ഓഫ്‌ ഇന്ത്യ, ആഗ്രയിലെ താജ്‌ മഹല്‍ പോലെ, ഇന്ത്യയിലെ ചരിത്രം സ്മാരകമാക്കിയ ചാര്‍മിനാര്‍. സിഗരറ്റ്‌ അല്ല. നിജം. എല്ലാം കടല്‍ കടന്ന്‌ വരുന്നവരുടെ ദ്യഷ്ടാന്തങ്ങള്‍. അതു പോട്ടെ, തെളിഞ്ഞു കാണുന്ന മാറിടങ്ങളും പരന്ന കിടക്കുന്ന പൊക്കിളിടങ്ങളും ആടിത്തുളുന്ന ഗാനങ്ങളും നൃത്തങ്ങളുമല്ല ഇന്നത്തെതെലുങ്കു സിനിമ. ഏറെ മാറിയിട്ടുണ്ട.

തമിഴിണ്റ്റെ ശശികുമാറും, അമീറിനെയും പോലെ, മലയാളത്തിണ്റ്റെ റോഷന്‍ ആന്‍ഡ്രൂസും, അമല്‍ നീരദിനെയും പോലെ തെലുങ്ക്‌ അഥവാ ടോളിവുഡിലും വിവരവും വിവേകവും കഴിവും ഉള്ള ചെറുപ്പക്കാര്‍ സിനിമയൊരുക്കുുന്നുണ്ട്‌. അക്കൂട്ടത്തില്‍, യാദൃശ്ചികമായി ഞാന്‍ നെറ്റിലൂടെ അറിഞ്ഞ സംവിധായകനാണ്‌ കൃഷ്‌ അഥവാ രാധാകൃഷ്ണന്‍ ജഗുലാര്‍മുഡി. എണ്റ്റെ സൌകര്യത്തിനായി അദ്ദേഹത്തെ ജഗ്ഗു എന്നു വിളിക്കാം. കാരണം പേരിണ്റ്റെ സങ്കീര്‍ണത തന്നെ. രാധാകൃഷ്ണനില്‍ അല്ല. സര്‍നേമില്‍. 

അമേരിക്കയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി സിനിമയെ അഭിനിവേശവുമായി ഹൈദ്രാബാദിലെത്തിയ ഒരു ചെറുപ്പക്കാരനായിരുു ജഗ്ഗു. പണത്തിലും സൌകര്യങ്ങളിലും പുറകിലല്ലാത്ത ഒരു കുടുംബത്തില്‍ ആയതുകൊണ്ടാവാം ജഗ്ഗുവിണ്റ്റെ രക്ഷിതാക്കള്‍ ആദ്യം എതിര്‍ത്തത്‌. അവരുടെ പിീടുള്ള മനോഭാവം ഇതു വായിച്ചു തീര്‍ക്കുമ്പോഴെക്കും നിങ്ങളിലെത്തും. ഒറപ്പ്‌. വായിച്ചറിഞ്ഞിടത്തോളം, .he is very good in English and Hindi.മാതൃഭാഷ സ്വായത്തമാക്കണ്ടല്ലോ! അതു വിട്ടേക്കാം. 

യാത്രയുടെ നിറവില്‍, കാണാക്കാഴ്ചകളുടെ പുറകില്‍ സഞ്ചരിച്ച്‌ ജഗ്ഗുവിന്‌ ആ മഹാരാഷ്ട്രാ യാത്ര ഏറെ സഹായകരമായി. ഏറെ സംസാരിക്കുന്ന ഡ്രൈവറും, അന്തര്‍മുഖനുമായ ജഗ്ഗുവും കൂടെ സൌരാഷ്ട്രയുടെ നെഞ്ചിടങ്ങളിലൂടെ പയണം ചെയ്തപ്പോള്‍ അദ്ദേഹമറിഞ്ഞു. രണ്ടു ധ്രുവങ്ങളില്‍ ഉള്ള വ്യക്തിത്വമാണെങ്കിലും ചിന്തയുടെ സമാനതയില്‍ അവരുടെ യാത്ര ഒരു ലക്ഷ്യത്തിലേക്കാണുള്ള തിരിച്ചറിവാണ്‌ ഗമയം എന്ന കഥയ്ക്ക്‌ ആധാരമായത്‌. ജഗ്ഗുവിണ്റ്റെ ആദ്യസിനിമയ്ക്കുള്ള വാതിലായിരുു ആ കഥാബീജം. ആ ചിന്ത അവിടെ അവസാനിച്ചില്ല. തെലുങ്കിലെ പ്രമുഖ ബാനറുമായി സഹകരിച്ച്‌ സ്ക്രിപ്റ്റില്‍ ഏഴു പ്രാവശ്യം തിരുത്തല്‍ വരുത്തി, എട്ടാമത്തെ വട്ടം അതു ഗമയമാക്കി മാറ്റി. തെലുങ്കു സിനിമയുടെ ചരിത്രത്തില്‍ അതു മറ്റൊരു അദ്ധ്യായമായി. വിജയത്തിണ്റ്റേത്‌. 1964ല്‍ പുറത്തിറങ്ങിയ  Easy Riderണ്റ്റെയും പിന്നീട്‌ ചെഗ്വാരയുടെ ഓര്‍മകളുമായി വന്ന  Motorcycleഡയറീസും പ്രചോദനമാക്കി ഇന്ത്യന്‍ മണ്ണില്‍ മറ്റൊരു വിജയഗാഥ കൂടി ഒരുക്കാന്‍ ജഗ്ഗുവിന്‌ സാധിച്ചു. അദ്ദേഹത്തിണ്റ്റെ രണ്ടാമത്തെ പടവും ഹിറ്റാണ്‌. വേദം. വ്യത്യസ്ത ധ്രുവങ്ങളില്‍ സഞ്ചരിക്കുന്ന കഥാപാത്രങ്ങള്‍. അതില്‍ അഭിസാരികയും പെടും. അതും നമ്മുടെ, അല്ല! ചിമ്പു എന്ന ചിലമ്പരശണ്റ്റെ പുതിയ കടി. അനുഷ്കാ ഷെട്ടി. ഓര്‍മയില്ലേ വേട്ടെക്കാരന്‍. അവളേ താന്‍. മന്ത്രക്കാരി...എന്ന വിജയിണ്റ്റെ ഒപ്പം ആടി തിമര്‍ത്ത അനുഷ്കാ. അവളും അതിലുള്‍പ്പെടും. ബ്രാഡ്പിറ്റിണ്റ്റെ ബാബേല്‍ പോലെ! ഒടുവില്‍ എല്ലാവരും സംഗമിക്കുന്നിടത്ത്‌ കഥയ്ക്ക്‌ അദ്വിതീയത്വം കൈവരുന്നു. 

സിനിമ എല്ലാവിടെയുമുണ്ട്‌.അതു പുതിയ അവതാരങ്ങളിലും പ്രത്യക്ഷപ്പെടും. ആസ്വദിക്കുക. അറിഞ്ഞെങ്കില്‍ മറക്കുക. കാണാം.

Sunday, July 11, 2010

ആരു പറഞ്ഞു, ആരു പറഞ്ഞു...

പറയുന്നവര്‍ പറയട്ടെ, എറിയുന്നവര്‍ എറിയട്ടെ. ഇതു പറയാന്‍ കാരണമുണ്ട്‌. അതിനുമുന്‍പെ ഒരു കാര്യം പങ്കുവെക്കാനാഗ്രഹിക്കുന്നു. ഒരുപാടു നാളുകള്‍ക്കു ശേഷമാണ്‌ കോപ്പിലെ വര്‍ത്തമാനവുമായി ഞാന്‍ എത്തുന്നത്‌. ഏവര്‍ക്കും സുഖമെന്നു കരുതട്ടെ.

ഇന്നലെ ഒരിക്കല്‍ കൂടി നരസിംഹം കണ്ടു. സാറ്റ്ലൈറ്റ്‌ ടി.വികളില്‍ ഉദിച്ചു നില്‍ക്കുന്ന ആ ചാനലില്‍ തന്നെ. റിയാല്‍റ്റി ഐഡിയകളുമായി സ്റ്റാറുകളെ നിര്‍മ്മിക്കുന്ന ആ ചാനലിലും മോഹന്‍ലാല്‍ ഷാജി കൈലാസ്‌ വീണ്ടും ഒത്തുകൂടിയ ബാബ കല്യാണിയും. പക്ഷേ എണ്റ്റെ മനസ്സും കണ്ണും രഞ്ജിത്തിണ്റ്റെ അവിസ്മരണീയമായ സൃഷ്ടികളില്‍ ഒന്നായ നരസിംഹത്തില്‍ തന്നെയായിരുന്നു.

 ഇതു പ്രധാനമായും എഴുതാന്‍ കാരണം, സ്വന്തം മകളുടെ കൊലപാതക പഴി ഏറ്റ്‌ കുറ്റവാളി എന്ന പേരുദോഷത്തെ പടിക്ക്‌ പുറത്ത്‌ വച്ച്‌ വീണ്ടും മാറഞ്ചേരിയുടെ പൂമുഖത്തിരിക്കുന്ന കരുണാകരമേനോന്‍, ഇന്ദുചൂഡന്‍ വന്നു കയറുമ്പോള്‍, മനസ്സു തുറന്ന്‌ സംസാരിക്കുന്നത്‌ കണ്ടപ്പോഴാണ്‌. പുത്രധര്‍മ്മത്തെയും, പ്രൊഫഷണല്‍ ശാഠ്യങ്ങളെയും, പ്രിജ്യുഡിസ്റ്റ്‌ ചിന്തകളെയും ഒടുവില്‍ ഇന്ദുചൂഡന്‍ എന്ന പുണ്യത്തെ ഭൂമിയിലേക്ക്‌ കൊണ്ടുവരാന്‍ ഒരു നിമിത്തമായതിലും ആഹ്ളാദിച്ച്‌, മരണം എന്ന യാഥാര്‍ത്ഥ്യത്തിലേക്ക്‌ മുട്ടുമടക്കുമ്പോള്‍ മനസ്സ്‌ മന്ത്രിച്ചു. ഇത്രയേറെ സെന്‍സിറ്റീവായ ഒരു കഥാസന്ദര്‍ഭമുള്ള സിനിമ എങ്ങനെയാണ്‌ larger-than-life imageമോഹന്‍ലാല്‍ എന്ന നടന്‌ സമ്മാനിച്ചതെന്ന്‌!!

മീശ പിരിച്ചാലോ, സ്വന്തം അച്ഛണ്റ്റെ മാനം കാക്കാനായി വീടിനു പുറത്തു കൂടിയ സമരക്കാരെ ആടിയോടിച്ചാലോ, പെങ്ങളെ വീടിനു പുറത്താക്കി, വീട്‌ ആക്രമിച്ചവരോട്‌ സംസാരിച്ചാലോ, അതുമൊന്നുമല്ലെങ്കില്‍, സ്വന്തം ജീവിതത്തെ തകര്‍ത്തവരോട്‌ തണ്റ്റെ തിരിച്ചുവരവ്‌ അറിയിക്കാന്‍ നിളയുടെ തീരത്തു വന്നു നിന്ന്്‌ ചങ്കൂറ്റത്തോടെ സംസാരിച്ചാലോ ഒരു മനുഷ്യന്‌ എങ്ങനെയാണഹേ അതിമാനുഷികത്വം ഉണ്ടാവുന്നത്‌? യാഥാര്‍ത്ഥ്യവുമായി നില്‍ക്കുന്ന കഥാസന്ദര്‍ഭങ്ങളിലൂടെ അതിമനോഹരമായി എഴുതി ഉണ്ടാക്കിയ ഒരു പെര്‍ഫക്ട്‌ സ്ക്രിപ്റ്റ്‌ തന്നെയാണ്‌ നരസിംഹം.

വിചിത്രമായ വസ്ത്രകോബിനേഷനുകളും, മോഹന്‍ലാല്‍ എന്ന അതുല്യനടണ്റ്റെ ഡയലോഗ്‌ ഡെലിവറിയും ഷാജി കൈലാസിണ്റ്റെ തനതായ സംവിധാനശൈലിയും ആ ചിത്രത്തെ മറ്റൊരു സംഭവമാക്കി മാറ്റി. സത്യം പറഞ്ഞാല്‍, മാധ്യമക്കാരെ വേണം പഴി പറയാന്‍. ആ വര്‍ഗ്ഗമാണ്‌ ഇത്തരം നിര്‍വചനങ്ങള്‍ സൃഷ്ടിക്കുന്നത്‌. അഹങ്കാരമാണ്‌ അവര്‍ക്ക്‌. ജനങ്ങളും സിനിമയും തമ്മിലുള്ള അകലം തീരുമാനിക്കുന്നത്‌ അവരെന്നുള്ള ഗര്‍വ്വാണ്‌ ഇങ്ങനെയുള്ള സിനിമകളെയും സംഭവങ്ങളെയും യാഥാര്‍ത്ഥ്യത്തില്‍ നിന്നും സൂപ്പര്‍ഫിഷ്യാലിറ്റിയിലേക്ക്‌ കൊണ്ടുപോകുന്നത്‌.

നിറയെ കഥാസന്ദര്‍ഭങ്ങളുണ്ട്‌ നരസിംഹത്തില്‍. അതു മിടുക്കനായ ഒരു ചെറുപ്പക്കാരണ്റ്റെ തകര്‍ന്നു പോയ ജീവിതത്തെക്കുറിച്ച്‌ പറയുന്ന കഥയാണ്‌. അതില്‍ ദേവണ്റ്റെയോ അസുരണ്റ്റെയോ ആറാം തമ്പുരാണ്റ്റെയോ നിഴല്‍ പോലുമില്ല. ഇന്ദുചൂഡന്‍ എന്നു പറയുന്ന ബ്രില്യണ്റ്റ്‌ ക്യാരക്ടറിണ്റ്റെ ബ്യൂട്ടിഫുള്‍ നരേഷനാണ്‌ നരസിംഹം. നാളുകള്‍ക്കുശേഷം അമ്മയെ കാണുന്ന അച്ചുവിനോട്‌ (നോക്കൂ, ആ പേരിലിരിക്കുന്ന ഒരു അരുമ, ഒരു നൈര്‍മല്യം) നീ ഒരുപാടു മാറിയെണ്റ്റെ.. അച്ചൂ..നിണ്റ്റെ മീശയും...മുഖവും.. അതു തുടരുന്നു. അപ്പോള്‍ അച്ചു എന്ന ഇന്ദുചൂഡന്‍ പറയുന്നുണ്ട്‌.. കഴിഞ്ഞ ആറു വര്‍ഷത്തെ ജയില്‍വാസവും അവിടെ കണ്ട ജീവിതവുമാണ്‌ ഈ മാറ്റത്തിന്‌ ചിലപ്പോള്‍ വഴിയൊരുക്കിയതെന്ന്്‌. അതുപോലെ, അനുരാധയോട്‌ കുളക്കടവില്‍ ചെലവഴിക്കുന്ന നിമിഷങ്ങളില്‍ ഒടുവില്‍ പറയുന്ന വാക്കുകളിലും ആ സിനിമയുടെ യാഥാര്‍ത്ഥ്യം മനസ്സിലാവും. ആറു വര്‍ഷം ചെയ്യാത്ത കുറ്റത്തിനായി ശിക്ഷയനുഭവിച്ച്‌ ജീവിതം കൊഞ്ഞാട്ടയാടിയപ്പോഴും ഇത്രയേറെ ലാളിത്യം പാലിച്ച്‌ ഒരാളും ആശ്വാസിപ്പിച്ചിട്ടില്ലെന്നും pamperചെയ്തിട്ടില്ലെന്നും.. ഒക്കെ. ഇനിയുമുണ്ട ഏറെ.

വര്‍ഷങ്ങള്‍ക്കുശേഷം ഇങ്ങനെയൊരു പോസ്റ്റ്മോര്‍ട്ടത്തിന്‌ പ്രസക്തിയില്ലെന്ന്്‌ അറിയാമെങ്കിലും തിരക്കഥയും, കേരളാ കഫെയും, പാലേരി മാണിക്യവും, ഇപ്പോള്‍ പ്രാഞ്ചിയേട്ടന്‍ ആണ്റ്റ്‌ ദി സെയിണ്റ്റിലും എത്തിനില്‍ക്കുന്ന രഞ്ജിയേട്ടണ്റ്റെ ശക്തമായ ഒരു മാറ്റം അവിടെ നിന്നാവും തുടങ്ങിയുണ്ടാവാം എന്ന തിരിച്ചറിവാണ്‌ ഇതിന്‌ പ്രചോദനം.


അടുത്തതില്‍, ഗമയം, വേദം എന്ന മെഗാഹിറ്റ്‌ തെലുങ്ക്‌ ചിത്രങ്ങള്‍ സംവിധാനം ചെയ്ത്‌ ക്രിഷ്‌ അഥവാ രാധാകൃഷ്ണന്‍ ജഗുമാറുലുഡിയുടെ വിശേഷങ്ങളാണ്‌. അപ്പോള്‍ ഇനിയും നമുക്ക്‌ സംവേദിച്ചു തുടങ്ങാം.

ശുഭദിനം.