പറയുന്നവര്‍ പറയട്ടെ, എറിയുന്നവര്‍ എറിയട്ടെ. ഇതു പറയാന്‍ കാരണമുണ്ട്. അതിനുമുന്‍പെ ഒരു കാര്യം പങ്കുവെക്കാനാഗ്രഹിക്കുന്നു. ഒരുപാടു നാളുകള്‍ക്കു ശേഷമാണ് കോപ്പിലെ വര്‍ത്തമാനവുമായി ഞാന്‍ എത്തുന്നത്. ഏവര്‍ക്കും സുഖമെന്നു കരുതട്ടെ.
ഇന്നലെ ഒരിക്കല്‍ കൂടി നരസിംഹം കണ്ടു. സാറ്റ്ലൈറ്റ് ടി.വികളില്‍ ഉദിച്ചു നില്‍ക്കുന്ന ആ ചാനലില്‍ തന്നെ. റിയാല്‍റ്റി ഐഡിയകളുമായി സ്റ്റാറുകളെ നിര്‍മ്മിക്കുന്ന ആ ചാനലിലും മോഹന്‍ലാല്‍ ഷാജി കൈലാസ് വീണ്ടും ഒത്തുകൂടിയ ബാബ കല്യാണിയും. പക്ഷേ എണ്റ്റെ മനസ്സും കണ്ണും രഞ്ജിത്തിണ്റ്റെ അവിസ്മരണീയമായ സൃഷ്ടികളില്‍ ഒന്നായ നരസിംഹത്തില്‍ തന്നെയായിരുന്നു.
ഇതു പ്രധാനമായും എഴുതാന്‍ കാരണം, സ്വന്തം മകളുടെ കൊലപാതക പഴി ഏറ്റ് കുറ്റവാളി എന്ന പേരുദോഷത്തെ പടിക്ക് പുറത്ത് വച്ച് വീണ്ടും മാറഞ്ചേരിയുടെ പൂമുഖത്തിരിക്കുന്ന കരുണാകരമേനോന്‍, ഇന്ദുചൂഡന്‍ വന്നു കയറുമ്പോള്‍, മനസ്സു തുറന്ന് സംസാരിക്കുന്നത് കണ്ടപ്പോഴാണ്. പുത്രധര്‍മ്മത്തെയും, പ്രൊഫഷണല്‍ ശാഠ്യങ്ങളെയും, പ്രിജ്യുഡിസ്റ്റ് ചിന്തകളെയും ഒടുവില്‍ ഇന്ദുചൂഡന്‍ എന്ന പുണ്യത്തെ ഭൂമിയിലേക്ക് കൊണ്ടുവരാന്‍ ഒരു നിമിത്തമായതിലും ആഹ്ളാദിച്ച്, മരണം എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് മുട്ടുമടക്കുമ്പോള്‍ മനസ്സ് മന്ത്രിച്ചു. ഇത്രയേറെ സെന്‍സിറ്റീവായ ഒരു കഥാസന്ദര്‍ഭമുള്ള സിനിമ എങ്ങനെയാണ് larger-than-life imageമോഹന്‍ലാല്‍ എന്ന നടന് സമ്മാനിച്ചതെന്ന്!!
മീശ പിരിച്ചാലോ, സ്വന്തം അച്ഛണ്റ്റെ മാനം കാക്കാനായി വീടിനു പുറത്തു കൂടിയ സമരക്കാരെ ആടിയോടിച്ചാലോ, പെങ്ങളെ വീടിനു പുറത്താക്കി, വീട് ആക്രമിച്ചവരോട് സംസാരിച്ചാലോ, അതുമൊന്നുമല്ലെങ്കില്‍, സ്വന്തം ജീവിതത്തെ തകര്‍ത്തവരോട് തണ്റ്റെ തിരിച്ചുവരവ് അറിയിക്കാന്‍ നിളയുടെ തീരത്തു വന്നു നിന്ന്് ചങ്കൂറ്റത്തോടെ സംസാരിച്ചാലോ ഒരു മനുഷ്യന് എങ്ങനെയാണഹേ അതിമാനുഷികത്വം ഉണ്ടാവുന്നത്? യാഥാര്‍ത്ഥ്യവുമായി നില്‍ക്കുന്ന കഥാസന്ദര്‍ഭങ്ങളിലൂടെ അതിമനോഹരമായി എഴുതി ഉണ്ടാക്കിയ ഒരു പെര്‍ഫക്ട് സ്ക്രിപ്റ്റ് തന്നെയാണ് നരസിംഹം.
വിചിത്രമായ വസ്ത്രകോബിനേഷനുകളും, മോഹന്‍ലാല്‍ എന്ന അതുല്യനടണ്റ്റെ ഡയലോഗ് ഡെലിവറിയും ഷാജി കൈലാസിണ്റ്റെ തനതായ സംവിധാനശൈലിയും ആ ചിത്രത്തെ മറ്റൊരു സംഭവമാക്കി മാറ്റി. സത്യം പറഞ്ഞാല്‍, മാധ്യമക്കാരെ വേണം പഴി പറയാന്‍. ആ വര്‍ഗ്ഗമാണ് ഇത്തരം നിര്‍വചനങ്ങള്‍ സൃഷ്ടിക്കുന്നത്. അഹങ്കാരമാണ് അവര്‍ക്ക്. ജനങ്ങളും സിനിമയും തമ്മിലുള്ള അകലം തീരുമാനിക്കുന്നത് അവരെന്നുള്ള ഗര്‍വ്വാണ് ഇങ്ങനെയുള്ള സിനിമകളെയും സംഭവങ്ങളെയും യാഥാര്‍ത്ഥ്യത്തില്‍ നിന്നും സൂപ്പര്‍ഫിഷ്യാലിറ്റിയിലേക്ക് കൊണ്ടുപോകുന്നത്.
നിറയെ കഥാസന്ദര്‍ഭങ്ങളുണ്ട് നരസിംഹത്തില്‍. അതു മിടുക്കനായ ഒരു ചെറുപ്പക്കാരണ്റ്റെ തകര്‍ന്നു പോയ ജീവിതത്തെക്കുറിച്ച് പറയുന്ന കഥയാണ്. അതില്‍ ദേവണ്റ്റെയോ അസുരണ്റ്റെയോ ആറാം തമ്പുരാണ്റ്റെയോ നിഴല്‍ പോലുമില്ല. ഇന്ദുചൂഡന്‍ എന്നു പറയുന്ന ബ്രില്യണ്റ്റ് ക്യാരക്ടറിണ്റ്റെ ബ്യൂട്ടിഫുള്‍ നരേഷനാണ് നരസിംഹം. നാളുകള്‍ക്കുശേഷം അമ്മയെ കാണുന്ന അച്ചുവിനോട് (നോക്കൂ, ആ പേരിലിരിക്കുന്ന ഒരു അരുമ, ഒരു നൈര്‍മല്യം) നീ ഒരുപാടു മാറിയെണ്റ്റെ.. അച്ചൂ..നിണ്റ്റെ മീശയും...മുഖവും.. അതു തുടരുന്നു. അപ്പോള്‍ അച്ചു എന്ന ഇന്ദുചൂഡന്‍ പറയുന്നുണ്ട്.. കഴിഞ്ഞ ആറു വര്‍ഷത്തെ ജയില്‍വാസവും അവിടെ കണ്ട ജീവിതവുമാണ് ഈ മാറ്റത്തിന് ചിലപ്പോള്‍ വഴിയൊരുക്കിയതെന്ന്്. അതുപോലെ, അനുരാധയോട് കുളക്കടവില്‍ ചെലവഴിക്കുന്ന നിമിഷങ്ങളില്‍ ഒടുവില്‍ പറയുന്ന വാക്കുകളിലും ആ സിനിമയുടെ യാഥാര്‍ത്ഥ്യം മനസ്സിലാവും. ആറു വര്‍ഷം ചെയ്യാത്ത കുറ്റത്തിനായി ശിക്ഷയനുഭവിച്ച് ജീവിതം കൊഞ്ഞാട്ടയാടിയപ്പോഴും ഇത്രയേറെ ലാളിത്യം പാലിച്ച് ഒരാളും ആശ്വാസിപ്പിച്ചിട്ടില്ലെന്നും pamperചെയ്തിട്ടില്ലെന്നും.. ഒക്കെ. ഇനിയുമുണ്ട ഏറെ.
വര്‍ഷങ്ങള്‍ക്കുശേഷം ഇങ്ങനെയൊരു പോസ്റ്റ്മോര്‍ട്ടത്തിന് പ്രസക്തിയില്ലെന്ന്് അറിയാമെങ്കിലും തിരക്കഥയും, കേരളാ കഫെയും, പാലേരി മാണിക്യവും, ഇപ്പോള്‍ പ്രാഞ്ചിയേട്ടന്‍ ആണ്റ്റ് ദി സെയിണ്റ്റിലും എത്തിനില്‍ക്കുന്ന രഞ്ജിയേട്ടണ്റ്റെ ശക്തമായ ഒരു മാറ്റം അവിടെ നിന്നാവും തുടങ്ങിയുണ്ടാവാം എന്ന തിരിച്ചറിവാണ് ഇതിന് പ്രചോദനം.
അടുത്തതില്‍, ഗമയം, വേദം എന്ന മെഗാഹിറ്റ് തെലുങ്ക് ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ക്രിഷ് അഥവാ രാധാകൃഷ്ണന്‍ ജഗുമാറുലുഡിയുടെ വിശേഷങ്ങളാണ്. അപ്പോള്‍ ഇനിയും നമുക്ക് സംവേദിച്ചു തുടങ്ങാം.
ശുഭദിനം.

No comments:
Post a Comment