Monday, April 27, 2009

ഒന്നു ചൊല്ലാമോ? ഏതാണ്‌ കേമം?


അറിവില്ലായ്മയുടെ അറിവാണോ അതോ അറിവിണ്റ്റെ അറിവില്ലായ്മയാണോ ഒരെഴുത്തുകാരന്‌ വേണ്ടത്‌? അല്ലെങ്കില്‍ ജീവിതത്തില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക്‌ വേണ്ടത്‌?

പറയൂ, നിങ്ങളില്‍ ആര്‍ക്കൊക്കെ ഇവരെ അറിയാം?

Sunday, April 26, 2009

ഒടല്‍ മണ്ണുക്ക്‌, ഉയിരു തമിഴ്ക്ക്‌!!!




സീന്‍ 23A
തമിഴ്ശെല്‍വത്തിണ്റ്റെ വീട്‌
EXT/DAY
ഓടി കിതച്ചു പരിഭ്രമിച്ചു വീട്ടിലേക്ക്‌
പ്രവേശിക്കുന്ന ശെല്‍വം.
മുറ്റത്ത്‌ മൂന്നിണ്റ്റെയും ഏഴിണ്റ്റെയും
ഇടയിലുള്ള നാലഞ്ച്‌ കുട്ടികള്‍ കളിക്കുന്നു.
30നോടിനടുത്ത പ്രായം തോന്നിക്കുന്ന
സ്ത്രീ ചാണകം കൊണ്ട്‌ വരളി ഉണ്ടാക്കുന്ന
തിരക്കിലാണ്‌.
വീടിണ്റ്റെ കോലായിലിരുന്ന്്‌ തണ്റ്റെ
ചെറിയ, പഴയ റേഡിയോ തുടച്ചു
വൃത്തിയാക്കാനുള്ള ശ്രമത്തില്‍ മുത്തശ്ശന്‍.
ഇടയ്ക്ക്‌ കുട്ടികളുടെ ശബ്ദം ഉയരുമ്പോള്‍
അവരെ പ്‌രാകുന്ന വീട്ടുപണിയില്‍
വ്യാപ്തയായ അമ്മ.
ഫ്രെയിം ശെല്‍വത്തിലേക്ക്‌.
കുടുസ്സുപോലെയുള്ള ആ ചെറിയ
മുറിയിലെ ഒരു കോണില്‍ അടുക്കി
വെച്ചിരിക്കുന്ന പെട്ടികള്‍ മാറ്റാനുള്ള
തിരക്കില്‍ ശെല്‍വം.
പെട്ടെന്ന് ഏറ്റവും താഴെയുള്ള
ഒരു ഇരുമ്പുപെട്ടിയില്‍ നിന്നും
വലിച്ചെടുക്കുന്ന ചെറിയ ഒരു മഞ്ഞ
സഞ്ചിയുമായി ശെല്‍വം പുറത്തേക്ക്‌.
താഴ്ന്നിറങ്ങുന്ന വിയര്‍പ്പു കണങ്ങളെ
തുടച്ചു മാറ്റി, പരിഭ്രമിച്ച്‌ ശെല്‍വം
വീടിണ്റ്റെ പരിസരങ്ങളിലേക്ക്‌
ആരെയോ പ്രതീക്ഷിച്ചെ്ന്നോണം
നോക്കി, വീടിണ്റ്റെ പുറകിലുള്ള
മരക്കൂട്ടങ്ങളിലേക്ക്‌ ലക്ഷ്യം വെക്കുന്നു.
മകണ്റ്റെ വരവും അങ്കലാപ്പും കണ്ട്‌
അമ്മ എന്തോ ചോദിക്കാനൊരുങ്ങുമ്പോഴെക്കും
മകന്‍ വീടിണ്റ്റെ പുറകിലെ
വനാന്തരങ്ങളിലേക്ക്‌ മറയുന്നു.
b.g.: പോലീസ്‌ സൈറണ്‍.

അതെ. ഇനി തമിഴ്‌ സിനിമകളില്‍ കണ്ടു തുടങ്ങാം. ശ്രീലങ്കന്‍ മണ്ണില്‍ നിന്നും അടിച്ചുതുടങ്ങുന്ന കൊടുംങ്കാറ്റ്‌. ഒരുകാലത്ത്‌ റോജയില്‍ തുടങ്ങി വച്ച നാടിണ്റ്റെ അസ്വാസ്ഥതകള്‍ വീണ്ടും തമിഴ്‌ വെള്ളിത്തിരയില്‍ തെളിഞ്ഞു തുടങ്ങും. പുതുമുഖങ്ങളും കൊടികുത്തി വാഴുന്നവരും ഇനി തേടാന്‍ പോകുന്ന കഥ അവരുടേതായിരിക്കും. 26 വര്‍ഷമായി നരകിക്കുന്ന, സ്വന്തമായി ഒരിടം സിംഹളമണ്ണില്‍ കൊതിക്കുന്ന തമിഴരുടെ. അവരുടെ വേദനകളുടെ. അവരുടെ കണ്ണീരിണ്റ്റെ. അവരുടെ രക്തച്ചൊരിച്ചിലിണ്റ്റെ. നോക്കിക്കോളൂ. കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലും നന്ദയിലും നമ്മള്‍ കണ്ടു. അതൊക്കെ കുറച്ചു നാള്‍ മുന്‍പു. വീണ്ടും ആ സുനാമി തമിഴ്ത്തിരകളില്‍ ആഞ്ഞടിക്കും.

നോക്കണേ, തമിഴകത്തിണ്റ്റെ ശക്തി. അവരുടെ കൂട്ടായ്മ. ലോകം മുഴുവന്‍ അക്കൌണ്ട്സ്‌, ബാങ്കിംഗ്‌ മുതല്‍ കുശിനി, ഹോട്ടല്‍ രംഗം വരെ വ്യാപിച്ചു കിടക്കുന്ന കണ്ണദാസനെയും ഭാരതിയാരെയും എംജിആറിനുമൊക്കെ നല്‍കിയ തമിഴകത്തിണ്റ്റെ മക്കളെ. അവരു ഇളകി തുടങ്ങിയിരിക്കുന്നു. ആ വേരോട്ടം ഇനി എത്തുന്നത്‌ സിനിമയിലാണ്‌. ശേഷം സ്ക്രീനില്‍. .

പതിനേഴിണ്റ്റെ തേനൊലിപ്പുമായി മലയാള സുപ്രഭാതം


ഈയടുത്താണ്‌ ഞാന്‍ ആ സത്യം അറിയുന്നത്‌. എഴുതുന്നതിണ്റ്റെ നിര്‍വൃതിയണിയാന്‍, ബ്ളോഗ്‌ ഒരു മോഹനസംഭവമാക്കാന്‍ അനുഭവങ്ങള്‍ വേണം. പണ്ട്‌ ഒരു പത്രത്തിണ്റ്റെ എംഡിയായിരുന്ന കോന്തന്‍ എഴുന്നേല്‍ക്കുന്നതു മുതല്‍ കിടക്കുന്നതു വരെയുള്ള ചെയ്തികള്‍ തണ്റ്റെ സൌകര്യത്തിനുസരിച്ച്‌ പത്രതാളുകളില്‍ വിളമ്പിയപ്പോള്‍ അങ്ങേര്‌ തുമ്പുന്നതു മുതല്‍ തൂറുന്നതുവരെയുള്ള കാര്യങ്ങള്‍ മലയാളിയ്ക്ക്‌ സഹിക്കണമായിരുന്നു. അതവിടെ നിര്‍ത്തി, അനുഭവങ്ങളിലേക്ക്‌ ഒരു ഓര്‍മ പ്രദക്ഷിണം നടത്തുമ്പോള്‍ ഞാന്‍ അറിയുന്നു: എഴുത്ത്‌ ഒരു ലഹരിയായും അഭിനന്ദനം ഒരു കുളിരായും ആഘോഷിക്കുന്ന ആ കോളേജ്‌ ദിനങ്ങളില്‍ ഞാനും പോയി. ത്യശ്ശൂരില്‍ പുതിയതായി ആരംഭിച്ച മലയാള സുപ്രഭാതത്തിണ്റ്റെ ഞെളിഞ്ഞു നില്‍ക്കുന്ന കെട്ടിടത്തിലേക്ക്‌. പ്രാദേശിക റിപ്പോര്‍ട്ടറാകുന്നതിണ്റ്റെ ത്രില്ലുമായാണ്‌ ഞാന്‍ ആ പടിവാതില്‍ കടന്നത്‌. ആദ്യഘട്ടങ്ങള്‍ പുഷ്പം പോലെ, അവരു പറയുന്നതു പോലെ ഒന്നാം നമ്പറായി തന്നെ കടന്ന്‌ ഇണ്റ്റര്‍വ്യൂ ബോര്‍ഡിണ്റ്റെ മുന്നില്‍ വരെ എത്തി. കുത്തിയിരുന്നുണ്ടാക്കിയ ചോദ്യങ്ങള്‍ അവരെണ്റ്റെ മുന്‍പില്‍ ഛര്‍ദ്ദിച്ചു. ഒടുവില്‍ എത്തിയത്‌ എണ്റ്റെ എന്‍ എസ്‌ എസ്‌ കോളേജിലും പിന്നെ ഇംഗ്ളീഷ്‌ പഠിപ്പിച്ച കര്‍ത്താ സാറിലുമായിരുന്നു. അദ്ദേഹത്തിന്‌ ചുവപ്പിനോടുള്ള ഇഷ്ടം എണ്റ്റെ മോഹങ്ങളെ തകര്‍ത്തു. ഞാന്‍ ഔട്ട്! പകരം എണ്റ്റെ പേര്‌ തന്നെയുള്ള ഒരു കണിയാര്‍ക്കോട്ടുകാരന്‍ ആ ദൌത്യം ഏറ്റെടുക്കുന്നതിനായി നിയമിക്കപ്പെടുകയും ചെയ്തു.

അതു പഴംങ്കഥ. പക്ഷേ അതു ഇപ്പോള്‍ വിളമ്പിയപ്പോഴും മറ്റേ ഇഷ്ടണ്റ്റെ അത്ര ബോറാവില്ല എന്ന ആശ്വാസമുണ്ട്‌ മനസ്സില്‍. എന്നു തുടങ്ങിയതാ സോദരാ ഈ ഒന്നാം നമ്പര്‍ കളി. ആത്മവിശ്വാസം ചോരുമ്പോഴും കാര്യങ്ങള്‍ കുഴയുമ്പോഴുമാണ്‌ ഹുങ്കത്തം വിളമ്പുന്നത്‌. എന്തു കാര്യം? ഇതു പറയാന്‍ കാര്യമുണ്ട്‌. എണ്റ്റെ നല്ല സുഹൃത്തുക്കള്‍, ഇവര്‍ എംപാനല്‍ ചെയ്ത ഏജന്‍സികളില്‍ പണിയെടുത്തിട്ടുണ്ട്‌.. അക്ഷരമെന്നാല്‍ മലയാളം, മലയാളമെന്നാല്‍ കോട്ടയം എന്നു നെഗളിക്കുന്ന ഇവന്‍മാര്‍ ഏജന്‍സിയുടെ, കോപ്പിറൈറ്ററുടെ integrityയെ കുരിശിലേറ്റി ഈ ഒന്നാം നമ്പര്‍ കളി ഇപ്പോള്‍ പതിനേഴില്‍ എത്തിച്ചു നില്‍ക്കുമ്പോള്‍. എന്തു പറയാന്‍? എന്തും സഹിക്കുന്ന മലയാളി ഇതും സഹിക്കുമായിരിക്കും!!!!!

Thursday, April 23, 2009

യവന്‍മാര്‌ പുലിയാണ്‌ കേട്ടോ... അതാണ്‌!!!!


എന്തൊരു കഷ്ടാണിഷ്ടാ, അറിവിണ്റ്റെ നിധിയോടൊപ്പം അതു കാത്തു സൂക്ഷിക്കുന്ന നാഗമാണ്‌ അവന്‍മാരിലെ (ബുജികളുടെ) കാമം. ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, കഴുത കാമം കരഞ്ഞു തീര്‍ക്കുമത്ര. അതുപോലെ എഴുതുന്നതു പദ്യമാവട്ടെ ഗദ്യമാവട്ടെ അതിലെ നനഞ്ഞു കുതിര്‍ന്ന രേതസ്സിണ്റ്റെ അളവ്‌ ഓരോ വാക്കിലും കാണാം. പെണ്‍ എന്ന സൌഖ്യത്തിണ്റ്റെ തെറിച്ചു നില്‍ക്കുന്ന സ്തനങ്ങള്‍ മുതല്‍ വനീസയില്‍ ഒളിച്ചു കഴിയുന്ന കീഴ്ചുണ്ടുകള്‍ (labiaഎന്നതു തന്നെ) വരെ അവരുടെ വിവരണങ്ങളില്‍ കാണും. മത്താപ്പും താപനിലയങ്ങളും സ്ത്രീലാവണ്യത്തിണ്റ്റെ അനിര്‍വചീനയമായ അനുഭൂതിയായി അവരുടെ സൃഷ്ടികളില്‍ തെളിയുന്നു. നല്ലതാണ്‌. വായിക്കുവണ്റ്റെ ഉദ്ധാരണശേഷി അറിയുന്നതിന്‌ അതുപകരിക്കും. മലയാളം വായിക്കാന്‍ സാധിക്കുന്നവരുടെ കൂട്ടത്തില്‍ Erectile dysfunction ഉള്ളവരുണ്ടെങ്കില്‍ അവര്‍ക്ക്‌ അതൊരു മരുന്നാകും. ഒരു പരിധി വരെ.

കവിതയെന്നാ കാവ്യമെന്നാ അതല്ലെങ്കില്‍ ലൈംഗികതയുടെ അഥവാ തൃഷ്ണയുടെ വെളിച്ചം വീണാല്‍ അതു ക്ളിക്കാവും. ഉറപ്പ്‌. പിന്നെ ഭാവനകളില്‍ ജനിക്കുന്നത്‌ നമ്മളില്‍ ഒറങ്ങി കിടക്കുന്ന Pervert-in-lism ആകുന്നു. ഒരു സിനിമാ പ്രേമിക്ക്‌ ആംഗലേയ പടങ്ങളും പുസ്തകങ്ങളും കണ്ടാല്‍ മാത്രമേ അവന്‍ അറിവിണ്റ്റെ ഉസ്താദ്‌ ആവുകയുള്ളൂ. അറിയ്ില്ല. ഇവിടെ ഞാന്‍ കണ്ടു വരുന്നത്‌ നിങ്ങള്‍ ആംഗലേയ പുസ്കങ്ങളിലെ വാക്കുകള്‍ ഉദ്ധരിച്ചാല്‍, ആംഗേലേയ സിനിമകളുടെ പേരും, സംവിധായകനെയും പാത്രസൃഷ്ടികളെയും തടവില്ലാതെ പുകഴ്ത്തിയാല്‍ നിങ്ങള്‍ ഒരു മഹാസംഭവമാണ്‌. അതു ഒരു സിനിമയാക്കിയാലോ അതൊരു Blockbusterഉം ആവും. ഉദാഹരണത്തിന്‌ Bowfingerഎന്ന പോക്ക്‌ ചിത്രം ഉദയനാണ്‌ താരമായി തിളങ്ങിയപ്പോള്‍ ന്യൂഡെല്‍ഹി എന്ന പഴയ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്‌ Sydney Sheldonണ്റ്റെ RAGE OF ANGELSല്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടതാണ്‌.
വായിച്ചാല്‍ അതാണ്‌ ഗുണം. പലതിലും നിന്നും മാന്താം. ഓരോരുത്തര്‍ക്കും അവര്‍ക്ക്‌ ലഭിച്ച ശബ്ദം പോലെ അവര്‍ എഴുതുമ്പോഴും ആ വ്യത്യാസം കാണാം. മാഷേ, വായനയുടെ ആഴങ്ങളില്‍ പരതുന്നതു, കിട്ടിയാല്‍ കിട്ടി എന്ന തുനിഞ്ഞിറങ്ങുന്ന മുക്കുവന്‍മാരെ പോലെയാണ്‌. എന്തെങ്കിലും കോര്‍ത്താല്‍, അന്നു ചാകരയാണ്‌. ജീവിക്കൂ. ജീവിതത്തെ അറിയൂ. ജീവിതത്തെ മനസ്സിലാക്കൂ. അല്ലാതെ വല്ലവനും തീര്‍ത്ത എച്ചില്‍ ഇലയില്‍ കയറി സദ്യയുണ്ട്‌ ഏമ്പക്കം വിടുന്നത്‌ എന്തിനാണ്‌? എനിക്ക്‌ മനസ്സിലാകുില്ല.. സവാരി, ഗിരി, ഗിരി!!!!!!

Wednesday, April 15, 2009

1980 പ്രതിഭയുടെ നിത്യവസന്തം


കല അഥവാ പ്രതിഭയുടെ നിത്യവസന്തം ചൊരിഞ്ഞ 80കള്‍ ഏതു സിനിമാ കാംക്ഷിക്കും തണലാണ്‌. താങ്ങാണ്‌. അവണ്റ്റെ സിനിമാപ്രേമത്തിണ്റ്റെ ആഴം അറിയിക്കുന്നതാണ്‌. ഒന്നു ചോദിച്ചോട്ടെ, ഇന്നു ഉദിച്ചുയരുന്ന സിനിമാ പ്രവര്‍ത്തകരുടെ മനസ്സില്‍ 80കളിലെ പത്മരാജനും ഭരതനും എംടിയും രവീന്ദ്രമാഷും ശ്യാമും ദാമോദരമാഷുമൊക്കെ അല്ലാതെ മറ്റാരാണ്‌ ഉള്ളത്‌?
ആര്‍ക്കും പ്രചോദനം അവരാണ്‌. അവര്‍ രക്തവും വിയര്‍പ്പും ഒഴുക്കി ഉണ്ടാക്കിയെടുത്ത സൃഷ്ടികളാണ്‍്‌ മലയാളിയ്ക്ക്‌ ഉദ്ധരിക്കാന്‍ ഉള്ളത്‌. ആ ഉദ്ധരിപ്പില്‍ കത്തി കയറിയ നടീനടന്‍മാരും അവരുടെ ചിത്രങ്ങളുമാണ്‌ ഇന്ന്‌ ഈ 2009 ലെത്തി നില്‍ക്കുമ്പോഴും മലയാള സിനിമയില്‍ ഉദിച്ചുനില്‍ക്കുന്നവര്‍ക്കും ഉദരത്തില്‍ ഇരിക്കുന്നവര്‍ക്കും പറയാനുള്ളത്‌.
ഒരുതരം pseudoaffinityയല്ലേ അത്‌?
ചരിത്രം മരിക്കുന്നില്ല എന്ന സത്യം വിസ്മരിച്ച്‌ യാഥാര്‍ത്ഥ്യത്തെ പുണരുമ്പോള്‍ ഉള്ളില്‍ തട്ടുന്ന ഒരു ചോദ്യമില്ലേ.. msdosല്‍ നിന്നും foxproയില്‍ നിന്നും windowsvistaയിലേക്കും teamviewerലേക്കും ഒക്കെ വളര്‍ന്ന സാങ്കേതികതയെ സ്നേഹിക്കുന്ന മലയാളി എന്തുകൊണ്ടാണ്‌ ഇന്നും വേലികെട്ടും ഇടവഴികളും കടലും റെയിലും പുളിയില കരമുണ്ടും തുളസി കതിരിനെയുമൊക്കെ സ്നേഹിക്കുന്നത്‌? സ്നേഹിക്കണം.
ഇന്നലെയുടെ സൌകുമാര്യത്തില്‍ ചുരുണ്ടുകിടക്കാതെ വരാന്‍ പോകുന്ന നാളെയുടെ ജ്വലിക്കുന്ന സൂര്യനായി തീരുകയാണ്‌ വേണ്ടത്‌. എന്നാലേ ഇവിടെ നല്ല സിനിമയും പ്രതിഭകളും ഉണ്ടാവൂ. അല്ലാതെ ഇനിയും എത്ര നാള്‍ മുന്തിരിത്തോപ്പുകളിലെ ഗന്ധര്‍വനും തൂവാനതുമ്പികളുമായി മലയാളിയ്ക്ക്‌ കീരിടം വച്ച രാജാവിണ്റ്റെ മകനായി കഴിയാന്‍ സാധിക്കുക? ചിന്തിക്കൂ. ഇന്നലെ ഒരു സുകൃതമാണ്‌. നാളെ ഒരു സ്വപ്നവും. മറക്കാതിരിക്കൂ.
കഴിഞ്ഞ വര്‍ഷമിറങ്ങിയ രഞ്ജിത്തിണ്റ്റെ തിരക്കഥയും ഈയടുത്ത്‌ കണ്ട നരേന്‍ (4thepeople-fame സുനില്‍) നല്‍കിയ ഇണ്റ്റര്‍വ്യൂവുമാണ്‌ ഈ ബ്ളോഗിതാവിനെ ചൊടിപ്പിച്ചത്‌.

Thursday, April 9, 2009

ദുബായ്‌! ഒരു പാഴ്കനവ്‌


ഞാന്‍ ഓര്‍ക്കുകയാണ്‌. ആ ശീര്‍ഷകം. അയാള്‍ കഥയെഴുതുകയാണ്‌. മഹാനായ ഒരു നടനെ കോമാളി വേഷം കെട്ടിച്ച കമല്‍ എന്ന പാഴ്സംവിധായകണ്റ്റെ ഹുങ്കാണ്‌ ഇതെഴുതാന്‍ തുടങ്ങിയപ്പോള്‍ മനസ്സില്‍ കടന്നുവന്നത്‌. അതു എന്തുകൊണ്ടാണെന്ന്‌ അറിയില്ല. ചോദിക്കരുത്‌. ഒരു നീണ്ട അവധിക്കു ശേഷം എഴുതുകയാണ്‌. ദുബായ്‌ എന്ന മഹാനഗരത്തെ മഹാനരകമാക്കിയവരെക്കുറിച്ചും ഈ നഗരത്തിണ്റ്റെ കാണാകാഴ്ചകളെക്കുറിച്ചും പരാമര്‍ശിച്ച ഒരു പത്രറിപ്പോര്‍ട്ടാണ്‌ ഈ എഴുത്തിന്‌ ആധാരം.

ജോഹന്‍ ഹരി എന്ന കിടിലന്‍ ഇംഗ്ളീഷ്‌ പത്രപ്രവര്‍ത്തകന്‍ എഴുതിയ ദി ഡാര്‍ക്‌ സൈഡ്‌ ഓഫ്‌ ദുബായ്‌ എന്ന ലേഖനം ഈ നഗരത്തിണ്റ്റെ പുതിയ മുഖത്തെ അനാവരണം ചെയ്യുന്നു. വായിക്കണം. വായിച്ചില്ലെങ്കില്‍ ഈ പാരദീസനഗരിയുടെ വൈകല്യങ്ങള്‍ അറിയാതെ പോകും. അതു പാടില്ല. കാരേന്‍ ആന്‍ഡ്രൂസ്‌ എന്ന കാനഡക്കാരിയില്‍ തുടങ്ങി ഈ നഗരത്തിണ്റ്റെ ലേബര്‍ ക്യാമ്പുകളിലും ഷോപ്പിംഗ്‌ മാളുകളിലും കറങ്ങി സ്വവര്‍ഗരതിയിലും വേലക്കാരവിഷയങ്ങളിലും ഇറങ്ങി സ്വദേശികളുടെയും വിദേശികളുടെയും വികാരപ്രക്ഷോഭങ്ങളിലൂടെ കടന്നുപോകുന്ന ലേഖനം അതിഗംഭീരമായും അതിലുപരി വളരെ സത്യസന്ധമായും അവതരിപ്പിച്ചിട്ടുണ്ട്‌. ഭാഷയുടെ ബലവും ശൈലിയുടെ സൌഖ്യവും ഒറ്റയിരിപ്പില്‍ അതു വായിച്ചുതീര്‍ക്കാന്‍ സഹായകരമാവും ഒറപ്പ്‌.
ലോകത്തിണ്റ്റെ മുന്‍പില്‍, വരുംവരായ്കളെ നോക്കാതെ കെട്ടിപൊക്കിയ ദുബായ്‌ ഇനി കാണാനും അനുഭവിക്കാനും പോകുന്ന ദിവസങ്ങളെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ മനസ്സ്‌ പിടയ്ക്കുന്നു. ദേഹം വിറയ്ക്കുന്നു. തല പെരുക്കുന്നു.