Sunday, April 26, 2009

ഒടല്‍ മണ്ണുക്ക്‌, ഉയിരു തമിഴ്ക്ക്‌!!!




സീന്‍ 23A
തമിഴ്ശെല്‍വത്തിണ്റ്റെ വീട്‌
EXT/DAY
ഓടി കിതച്ചു പരിഭ്രമിച്ചു വീട്ടിലേക്ക്‌
പ്രവേശിക്കുന്ന ശെല്‍വം.
മുറ്റത്ത്‌ മൂന്നിണ്റ്റെയും ഏഴിണ്റ്റെയും
ഇടയിലുള്ള നാലഞ്ച്‌ കുട്ടികള്‍ കളിക്കുന്നു.
30നോടിനടുത്ത പ്രായം തോന്നിക്കുന്ന
സ്ത്രീ ചാണകം കൊണ്ട്‌ വരളി ഉണ്ടാക്കുന്ന
തിരക്കിലാണ്‌.
വീടിണ്റ്റെ കോലായിലിരുന്ന്്‌ തണ്റ്റെ
ചെറിയ, പഴയ റേഡിയോ തുടച്ചു
വൃത്തിയാക്കാനുള്ള ശ്രമത്തില്‍ മുത്തശ്ശന്‍.
ഇടയ്ക്ക്‌ കുട്ടികളുടെ ശബ്ദം ഉയരുമ്പോള്‍
അവരെ പ്‌രാകുന്ന വീട്ടുപണിയില്‍
വ്യാപ്തയായ അമ്മ.
ഫ്രെയിം ശെല്‍വത്തിലേക്ക്‌.
കുടുസ്സുപോലെയുള്ള ആ ചെറിയ
മുറിയിലെ ഒരു കോണില്‍ അടുക്കി
വെച്ചിരിക്കുന്ന പെട്ടികള്‍ മാറ്റാനുള്ള
തിരക്കില്‍ ശെല്‍വം.
പെട്ടെന്ന് ഏറ്റവും താഴെയുള്ള
ഒരു ഇരുമ്പുപെട്ടിയില്‍ നിന്നും
വലിച്ചെടുക്കുന്ന ചെറിയ ഒരു മഞ്ഞ
സഞ്ചിയുമായി ശെല്‍വം പുറത്തേക്ക്‌.
താഴ്ന്നിറങ്ങുന്ന വിയര്‍പ്പു കണങ്ങളെ
തുടച്ചു മാറ്റി, പരിഭ്രമിച്ച്‌ ശെല്‍വം
വീടിണ്റ്റെ പരിസരങ്ങളിലേക്ക്‌
ആരെയോ പ്രതീക്ഷിച്ചെ്ന്നോണം
നോക്കി, വീടിണ്റ്റെ പുറകിലുള്ള
മരക്കൂട്ടങ്ങളിലേക്ക്‌ ലക്ഷ്യം വെക്കുന്നു.
മകണ്റ്റെ വരവും അങ്കലാപ്പും കണ്ട്‌
അമ്മ എന്തോ ചോദിക്കാനൊരുങ്ങുമ്പോഴെക്കും
മകന്‍ വീടിണ്റ്റെ പുറകിലെ
വനാന്തരങ്ങളിലേക്ക്‌ മറയുന്നു.
b.g.: പോലീസ്‌ സൈറണ്‍.

അതെ. ഇനി തമിഴ്‌ സിനിമകളില്‍ കണ്ടു തുടങ്ങാം. ശ്രീലങ്കന്‍ മണ്ണില്‍ നിന്നും അടിച്ചുതുടങ്ങുന്ന കൊടുംങ്കാറ്റ്‌. ഒരുകാലത്ത്‌ റോജയില്‍ തുടങ്ങി വച്ച നാടിണ്റ്റെ അസ്വാസ്ഥതകള്‍ വീണ്ടും തമിഴ്‌ വെള്ളിത്തിരയില്‍ തെളിഞ്ഞു തുടങ്ങും. പുതുമുഖങ്ങളും കൊടികുത്തി വാഴുന്നവരും ഇനി തേടാന്‍ പോകുന്ന കഥ അവരുടേതായിരിക്കും. 26 വര്‍ഷമായി നരകിക്കുന്ന, സ്വന്തമായി ഒരിടം സിംഹളമണ്ണില്‍ കൊതിക്കുന്ന തമിഴരുടെ. അവരുടെ വേദനകളുടെ. അവരുടെ കണ്ണീരിണ്റ്റെ. അവരുടെ രക്തച്ചൊരിച്ചിലിണ്റ്റെ. നോക്കിക്കോളൂ. കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലും നന്ദയിലും നമ്മള്‍ കണ്ടു. അതൊക്കെ കുറച്ചു നാള്‍ മുന്‍പു. വീണ്ടും ആ സുനാമി തമിഴ്ത്തിരകളില്‍ ആഞ്ഞടിക്കും.

നോക്കണേ, തമിഴകത്തിണ്റ്റെ ശക്തി. അവരുടെ കൂട്ടായ്മ. ലോകം മുഴുവന്‍ അക്കൌണ്ട്സ്‌, ബാങ്കിംഗ്‌ മുതല്‍ കുശിനി, ഹോട്ടല്‍ രംഗം വരെ വ്യാപിച്ചു കിടക്കുന്ന കണ്ണദാസനെയും ഭാരതിയാരെയും എംജിആറിനുമൊക്കെ നല്‍കിയ തമിഴകത്തിണ്റ്റെ മക്കളെ. അവരു ഇളകി തുടങ്ങിയിരിക്കുന്നു. ആ വേരോട്ടം ഇനി എത്തുന്നത്‌ സിനിമയിലാണ്‌. ശേഷം സ്ക്രീനില്‍. .

No comments: