Wednesday, November 11, 2009

ഈ രാത്രി എങ്ങനെ മറക്കും!





ഞാന്‍ കൃതാര്‍ത്ഥനായി. എണ്റ്റെ മാനസഗുരുവിനോട്‌ 3 1/2 മിനിട്ട്‌ സംസാരിച്ചതിണ്റ്റെ ത്രില്ലിലാണ്‌ ഞാന്‍ ഈ ബ്ളോഗിക്കുന്നത്‌. RANJITH. ഓര്‍ക്കാന്‍ പാടുപെടണ്ട. മംഗലശ്ശേരി നീലകണ്ഠനും ജഗന്നാഥനും ഇന്ദുചൂഡനും സവാരി ഗിരി ഗിരിയുമൊക്കെ മലയാളത്തിണ്റ്റെ ആത്മാവാക്കി മാറ്റിയ അനുഗ്രഹീത ജന്‍മവുമായി സല്ലാപം നടത്തിയതിണ്റ്റെ ഖുഷിയിലാണ്‌ ഞാന്‍. ബ്ളാക്കും കൈയ്യൊപ്പും നന്ദനവും കേരള കഫെയും, സമയദോഷം കൊണ്ട്‌ രാജമാണിക്യവും കൈവിട്ട രഞ്ജിത്ത്‌ ഇപ്പോള്‍ പുതിയൊരു പരീക്ഷണത്തിലാണ്‌. പാലേരി മാണിക്യം, ഒരു പാതിരാകൊലപാതകത്തിണ്റ്റെ കഥ. എന്നെ ആകര്‍ഷിച്ചത്‌ ആ നെഞ്ചു തുറന്നുള്ള സമീപനവും പിന്നെ ലഹരിയുടെ സൌഖ്യത്തിണ്റ്റെ അമരത്തില്‍ വാഴുന്ന ആ ജീനിയസ്സിണ്റ്റെ ശ്രമങ്ങളും.

ശിവണ്റ്റെയും ഭക്തിയുടെയും സത്യസന്ധതയുടെയും നിറവില്‍ മാഷ്‌ സൃഷ്ടിച്ച മക്കളെ മറക്കാന്‍ സാധിക്കുന്നത്‌ എങ്ങനെ? നരസിംഹം വിഷ്‌ണുവിണ്റ്റെ അവതാരമെങ്കില്‍ ആ ബുധന്‍ സംഹിതയില്‍ വരുന്ന രഞ്ജിത്ത്‌ അണ്ണനെ വിസ്മരിക്കുന്നതെങ്ങനെ? അദ്ദേഹവുമായി ഒരു മുഖാമുഖം. അതാണ്‌ എണ്റ്റെ ലക്ഷ്യം. അതു സാധ്യമാകും ഒരു നാള്‍. രഞ്ജിത്ത്‌ എന്ന പച്ചയായ മനുഷ്യനെ കാണുന്ന നിമിഷത്തെ കാത്തിരിക്കുകയാണ്‌ ഞാന്‍.

അവസാനിപ്പിക്കുന്നത്‌ Kerala Kafeയില്‍ ആകട്ടെ. Paris, je t’aime (Paris, I love You)എന്നതിണ്റ്റെ പ്രചോദനമല്ല, സിനിമയുടെ സമഗ്രമായ മാറ്റത്തിന്‌ ചുക്കാന്‍ പിടിക്കുന്ന രഞ്ജിയണ്ണന്‌ എല്ലാവിധ ഭാവുകങ്ങളും.

ഒരു കാര്യം വിട്ടുപോയി. രഞ്ജിയണ്ണണ്റ്റെ നമ്പര്‍ കൈമാറിയ മ്മടെ പാലിയത്തച്ഛന്‌ (മനസ്സിലായില്ലേ. വളിപ്പുകളുടെ ബ്ളോഗിതാവ്‌, ശ്രീമാന്‍ രാം മോഹന്‍) എണ്റ്റെ വക ഒരു പെരിയ സലാം. ഒപ്പം രൊമ്പ നന്‌റിയും.

Wednesday, November 4, 2009

മച്ചൂ. ഇതാണ് ലൈഫ്!


സുന്ദരം എന്ന് പറയാന്‍ വയ്യ. ഫാസിലിന് പറയാം. നിങ്ങളും കണ്ടതാന്നലോ, ലൈഫ് ഈസ്‌ ബ്യൂട്ടി ഫുള്‍. ആ സൌന്ദരിയം വര്‍ണ്ണിച്ചത് പടത്തിന്റെ വിജയത്തീല്‍ പ്രതിഫലിച്ചില. ലാലേട്ടന്റെ catastrophic പടങ്ങളില്‍ ഒന്ന്.

അഹം, മായാമയൂരം, നിര്‍ണ്ണയം, ഗാന്ധര്‍വം, പരദേശി, ദേ ഇപ്പോള്‍ Angel Johnഉം. ടി.വിയില്‍ വരുമ്പോള്‍ ഉള്ള പ്രേക്ഷകരുടെ വലിവ് മറക്കാം. അത് മറന്നിട്ടു ഇല്ലെങ്കില്‍ കമലിനെ പോലെയുള്ളവര്‍ എങ്ങിനെ വേട്ടയാട് വിളയാട്, ദശാവതാരം, ഉന്നെ പോലെ ഒരുവന്‍ എന്ന പടങ്ങളില്‍ സഹകരിക്കുക. ഇതാണ് സോദരാ ജീവിതം. ഒരു ഉയര്‍ച്ചയുടെ പടി കയറിയിട്ട് ഉണ്ടെങ്കില്‍ നാലഞ്ച് പടി ഉരുണ്ടു വീഴ‌ും. അതും കഴിഞ്ഞു എട്ടാമത്തെ പടിയില്‍ ഇരുന്നു ഞാന്‍ ഏഴ് പടി ഇറങ്ങി എന്ന് സങ്കടപെട്ടിടു കാരിയം ഇല്ല. ബാക്കി ഉള്ള ആറു പടി കയറി ഒന്നിലെത്തു. പിന്നെ ഇനിയും വീഴാതിരിക്കാന്‍ നോക്ക്. കാണാം അപ്പോള്‍.

ബ്ലോഗ് ഇല്ലത്തേക്ക് ഒരു മടക്കയാത്ര!


ഫ്രണ്ട്സ്, ഞാന്‍ ഇവിടെയൊക്കെ തന്നെയുണ്ട്‌..... നിങ്ങളുടെ കണ്ണ്‍ മുന്‍പില്‍ തന്നെ...
അപ്പോള്‍, വീണ്ടം നമ്മുക്ക് സംവേദീച്ചു തുടങ്ങാം...

എന്തൊക്കെ സംഭവിച്ചാലും ജീവിതത്തില്‍ നിങ്ങള്‍ക്ക് എന്തു വേണമെന്നു നിങ്ങളുടെ തീരുമാനമാണ് തെറ്റില്‍ നിന്നും രക്ഷ നല്കുന്നത്.

അപ്പോള്‍ കാണാം.