Wednesday, November 11, 2009

ഈ രാത്രി എങ്ങനെ മറക്കും!





ഞാന്‍ കൃതാര്‍ത്ഥനായി. എണ്റ്റെ മാനസഗുരുവിനോട്‌ 3 1/2 മിനിട്ട്‌ സംസാരിച്ചതിണ്റ്റെ ത്രില്ലിലാണ്‌ ഞാന്‍ ഈ ബ്ളോഗിക്കുന്നത്‌. RANJITH. ഓര്‍ക്കാന്‍ പാടുപെടണ്ട. മംഗലശ്ശേരി നീലകണ്ഠനും ജഗന്നാഥനും ഇന്ദുചൂഡനും സവാരി ഗിരി ഗിരിയുമൊക്കെ മലയാളത്തിണ്റ്റെ ആത്മാവാക്കി മാറ്റിയ അനുഗ്രഹീത ജന്‍മവുമായി സല്ലാപം നടത്തിയതിണ്റ്റെ ഖുഷിയിലാണ്‌ ഞാന്‍. ബ്ളാക്കും കൈയ്യൊപ്പും നന്ദനവും കേരള കഫെയും, സമയദോഷം കൊണ്ട്‌ രാജമാണിക്യവും കൈവിട്ട രഞ്ജിത്ത്‌ ഇപ്പോള്‍ പുതിയൊരു പരീക്ഷണത്തിലാണ്‌. പാലേരി മാണിക്യം, ഒരു പാതിരാകൊലപാതകത്തിണ്റ്റെ കഥ. എന്നെ ആകര്‍ഷിച്ചത്‌ ആ നെഞ്ചു തുറന്നുള്ള സമീപനവും പിന്നെ ലഹരിയുടെ സൌഖ്യത്തിണ്റ്റെ അമരത്തില്‍ വാഴുന്ന ആ ജീനിയസ്സിണ്റ്റെ ശ്രമങ്ങളും.

ശിവണ്റ്റെയും ഭക്തിയുടെയും സത്യസന്ധതയുടെയും നിറവില്‍ മാഷ്‌ സൃഷ്ടിച്ച മക്കളെ മറക്കാന്‍ സാധിക്കുന്നത്‌ എങ്ങനെ? നരസിംഹം വിഷ്‌ണുവിണ്റ്റെ അവതാരമെങ്കില്‍ ആ ബുധന്‍ സംഹിതയില്‍ വരുന്ന രഞ്ജിത്ത്‌ അണ്ണനെ വിസ്മരിക്കുന്നതെങ്ങനെ? അദ്ദേഹവുമായി ഒരു മുഖാമുഖം. അതാണ്‌ എണ്റ്റെ ലക്ഷ്യം. അതു സാധ്യമാകും ഒരു നാള്‍. രഞ്ജിത്ത്‌ എന്ന പച്ചയായ മനുഷ്യനെ കാണുന്ന നിമിഷത്തെ കാത്തിരിക്കുകയാണ്‌ ഞാന്‍.

അവസാനിപ്പിക്കുന്നത്‌ Kerala Kafeയില്‍ ആകട്ടെ. Paris, je t’aime (Paris, I love You)എന്നതിണ്റ്റെ പ്രചോദനമല്ല, സിനിമയുടെ സമഗ്രമായ മാറ്റത്തിന്‌ ചുക്കാന്‍ പിടിക്കുന്ന രഞ്ജിയണ്ണന്‌ എല്ലാവിധ ഭാവുകങ്ങളും.

ഒരു കാര്യം വിട്ടുപോയി. രഞ്ജിയണ്ണണ്റ്റെ നമ്പര്‍ കൈമാറിയ മ്മടെ പാലിയത്തച്ഛന്‌ (മനസ്സിലായില്ലേ. വളിപ്പുകളുടെ ബ്ളോഗിതാവ്‌, ശ്രീമാന്‍ രാം മോഹന്‍) എണ്റ്റെ വക ഒരു പെരിയ സലാം. ഒപ്പം രൊമ്പ നന്‌റിയും.

No comments: