
കല അഥവാ പ്രതിഭയുടെ നിത്യവസന്തം ചൊരിഞ്ഞ 80കള്‍ ഏതു സിനിമാ കാംക്ഷിക്കും തണലാണ്. താങ്ങാണ്. അവണ്റ്റെ സിനിമാപ്രേമത്തിണ്റ്റെ ആഴം അറിയിക്കുന്നതാണ്. ഒന്നു ചോദിച്ചോട്ടെ, ഇന്നു ഉദിച്ചുയരുന്ന സിനിമാ പ്രവര്‍ത്തകരുടെ മനസ്സില്‍ 80കളിലെ പത്മരാജനും ഭരതനും എംടിയും രവീന്ദ്രമാഷും ശ്യാമും ദാമോദരമാഷുമൊക്കെ അല്ലാതെ മറ്റാരാണ് ഉള്ളത്?
ആര്‍ക്കും പ്രചോദനം അവരാണ്. അവര്‍ രക്തവും വിയര്‍പ്പും ഒഴുക്കി ഉണ്ടാക്കിയെടുത്ത സൃഷ്ടികളാണ്‍് മലയാളിയ്ക്ക് ഉദ്ധരിക്കാന്‍ ഉള്ളത്. ആ ഉദ്ധരിപ്പില്‍ കത്തി കയറിയ നടീനടന്‍മാരും അവരുടെ ചിത്രങ്ങളുമാണ് ഇന്ന് ഈ 2009 ലെത്തി നില്‍ക്കുമ്പോഴും മലയാള സിനിമയില്‍ ഉദിച്ചുനില്‍ക്കുന്നവര്‍ക്കും ഉദരത്തില്‍ ഇരിക്കുന്നവര്‍ക്കും പറയാനുള്ളത്.
ഒരുതരം pseudoaffinityയല്ലേ അത്?
ചരിത്രം മരിക്കുന്നില്ല എന്ന സത്യം വിസ്മരിച്ച് യാഥാര്‍ത്ഥ്യത്തെ പുണരുമ്പോള്‍ ഉള്ളില്‍ തട്ടുന്ന ഒരു ചോദ്യമില്ലേ.. msdosല്‍ നിന്നും foxproയില്‍ നിന്നും windowsvistaയിലേക്കും teamviewerലേക്കും ഒക്കെ വളര്‍ന്ന സാങ്കേതികതയെ സ്നേഹിക്കുന്ന മലയാളി എന്തുകൊണ്ടാണ് ഇന്നും വേലികെട്ടും ഇടവഴികളും കടലും റെയിലും പുളിയില കരമുണ്ടും തുളസി കതിരിനെയുമൊക്കെ സ്നേഹിക്കുന്നത്? സ്നേഹിക്കണം.
ഇന്നലെയുടെ സൌകുമാര്യത്തില്‍ ചുരുണ്ടുകിടക്കാതെ വരാന്‍ പോകുന്ന നാളെയുടെ ജ്വലിക്കുന്ന സൂര്യനായി തീരുകയാണ് വേണ്ടത്. എന്നാലേ ഇവിടെ നല്ല സിനിമയും പ്രതിഭകളും ഉണ്ടാവൂ. അല്ലാതെ ഇനിയും എത്ര നാള്‍ മുന്തിരിത്തോപ്പുകളിലെ ഗന്ധര്‍വനും തൂവാനതുമ്പികളുമായി മലയാളിയ്ക്ക് കീരിടം വച്ച രാജാവിണ്റ്റെ മകനായി കഴിയാന്‍ സാധിക്കുക? ചിന്തിക്കൂ. ഇന്നലെ ഒരു സുകൃതമാണ്. നാളെ ഒരു സ്വപ്നവും. മറക്കാതിരിക്കൂ.
കഴിഞ്ഞ വര്‍ഷമിറങ്ങിയ രഞ്ജിത്തിണ്റ്റെ തിരക്കഥയും ഈയടുത്ത് കണ്ട നരേന്‍ (4thepeople-fame സുനില്‍) നല്‍കിയ ഇണ്റ്റര്‍വ്യൂവുമാണ് ഈ ബ്ളോഗിതാവിനെ ചൊടിപ്പിച്ചത്.
No comments:
Post a Comment