അതെ. പറഞ്ഞു വന്നത് ഐഡിയ സ്റ്റാര്‍ സിംഗറിണ്റ്റെ നാലാം അങ്കത്തിനെക്കുറിച്ചു തന്നെ. 5 മത്സാര്‍ത്ഥികള്‍. 3 വിശേഷപ്പെട്ട വിധി കര്‍ത്താക്കള്‍. പിന്നെ മലയാളത്തെയും പ്രതിഭകളെയും വാനോളമുയര്‍ത്തുന്ന നമ്മുടെ ജനതയും. ഇവരെല്ലാം ഒത്തുകൂടുന്നു. വേദി, തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം. നാള്‍, ഞായറാഴ്ച. ആ അങ്കത്തിണ്റ്റെ പരവേശം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ എണ്റ്റെ മനസ്സിലെ ആങ്കുലത പങ്കുവെക്കാനാണ് ഈ കുറിപ്പ്. പറയൂ, ആരായിരിക്കും നാലാം അങ്കത്തിണ്റ്റെ വിജയി.
നജീമിനെയും വിവേകാനന്ദനെയും മറന്നേക്കു. അവരെ പോലെയുള്ളവരല്ല ശ്രീയും വിദ്യയും. കൂട്ടി ചേര്‍ത്താല്‍ ദേവീ വേഷത്തില്‍ നമ്മുടെയൊക്കെ ഉള്ളിണ്റ്റെയുള്ളില്‍ ഐശ്വര്യം പരത്തിയ ശ്രീവിദ്യയമ്മയെ ഓര്‍മ വരുന്നുണ്ടോ? അതാണ് പേരിണ്റ്റെയും പ്രഭാവത്തിണ്റ്റെയും ശക്തി. നിങ്ങള്‍ക്കറിയോ? ജ്യോതിഷത്തിണ്റ്റെയും ഹസ്തശാസ്തത്തിണ്റ്റെയും ഒരനുഗ്രഹം എന്നില്‍ തട്ടിയിട്ട് വര്‍ഷം നാലു കഴിഞ്ഞു. കോപ്പിലെ വര്‍ത്തമാനങ്ങള്‍ക്കൊപ്പം കോപ്പിലെ പ്രവചനങ്ങളും ഇടയ്ക്ക് ഈ വായില്‍ നിന്നും വീഴാറുണ്ട്. പ്രവനങ്ങളെക്കാള്‍ തോന്നലുകള്‍ അഥവാ intuitions എന്നു പറയുന്നതാവും ഉചിതം. (ഗുണങ്ങളെക്കാള്‍ ഏറെ ദോഷങ്ങളാണ് ഉണ്ടായിട്ടുള്ളത്).
ഇപ്പോഴത്തെ സംഗീത യാത്ര കാണുമ്പോള്‍ വിദ്യയ്ക്കാണ് ചാന്‍സ്. അയാളായിരിക്കും സ്റ്റാര്‍ സിംഗര്‍. പക്ഷേ, അവിടെയും ശ്രീയ്ക്ക് കയറാന്‍ കഴിയും. എത്രയോ റൌണ്ടുകളില്‍ വിദ്യയുടെ മേലെയാവാന്‍ ശ്രീയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അപ്പോള്‍ ശ്രീനാഥിനും ചാന്‍സ് ഒപ്പത്തിനൊപ്പം. കഴിവുള്ളവരാണ് രണ്ടു പേരും. ഈ സീസണിലെ സ്റ്റാര്‍ സിംഗര്‍ കാണാന്‍ എന്നെ പിടിച്ചിരുത്തിയ ഒരേ ഒരു താരഗായകനാണ് ശ്രീനാഥ്. എണ്റ്റെ അമ്മവീട്ടിനടുത്തുള്ള മണ്ണൂരില്‍ നിന്നും വരുന്നതുകൊണ്ടായിരിക്കാം. പിന്നെ, ഒരു സ്വകാര്യം. പണ്ട് എന്നില്‍ പ്രണയപനി കൊണ്ടുവന്നതും മണ്ണൂരില്‍ നിന്നുമുള്ള ഒരു സുന്ദരിയായിരുന്നു. ഇതു വായിക്കുുണെ്ടങ്കില്‍, ആ നല്ല ഓര്‍മയുടെ സൌഖ്യം അവരിലേക്കും ഒരു മഴയായി പെയ്തിറങ്ങട്ടെ എന്നാശിച്ചു കൊണ്ട്, നമ്മുക്ക് അങ്കം കാണാന്‍ ഒരുങ്ങാം. മംഗളം നേരുന്നു.
No comments:
Post a Comment