സത്യം. തമിഴനെപ്പോലെ ഭാഷയെ സ്നേഹിക്കണം. നാടിനെ സ്നേഹിക്കണം. അതാണ് മലയാളിയ്ക്ക് വേണ്ട്ത്. എവിടേ? കേള്‍ക്കുമ്പോള്‍ മുഷിപ്പോ അലോസരമോ തോന്നിയെങ്കില്‍ അതു അപകര്‍ഷതയുടെയോ അത്യാഗ്രഹത്തിണ്റ്റെയോ മുള്ളുകള്‍ നെഞ്ചില്‍ തട്ടുന്നുതു കൊണ്ടാവാം. സിനിമ, അതാണ് എണ്റ്റെ ശ്വാസം. ഇതെഴുതാനും നിമിത്തമായതു അതു തന്നെ. 'ഏയ്ഞ്ചല്‍ ജോണ്‍' എന്ന തിരൈപടം ടി.വി.യില്‍ കണ്ടുകൊണ്ട്ു ഇരിക്കുകയാണ്. പരസ്യങ്ങള്‍ ഇടവേള നല്‍കിയപ്പോള്‍ കുറിക്കാമെന്ന് വച്ചു. എത്രയോ പാഴ്പടങ്ങള്‍ ലോജിക്ക് തീണ്ടാതെ പോയും പടങ്ങള്‍ രക്ഷപ്പെട്ടിട്ടുണ്ടങ്കില്‍, അവിടെയാണ് ഭാഗ്യം എന്നനുഗ്രഹം ഏതു സിനിമാ നിര്‍മ്മാതാവിനും സംവിധായകനും നായകനും മുന്നോട്ട് പോവാനുള്ള BOOST നല്‍കിയിട്ടുള്ളത്. കഥയുടെ പ്രമേയത്തിന് എപ്പോഴും പ്രാധാന്യം നല്‍കുന്ന മലയാളമനസ്സുകള്‍ക്ക് എവിടെയാണ് Angel Johnമിസ്സായത്? പ്രമേയം ആരോഗ്യകരമാണ്. ആരാണ് മനുഷ്യനേ ആഗ്രഹിക്കാത്തത്, കടം കൊണ്ട് കടംകൈ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ഉള്ള എല്ലാ പ്രശ്നങ്ങളെയും തീര്‍ത്തു നിങ്ങളെ മറ്റൊരു ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ടുപോവാന്‍ ഒരാള്‍ വരുന്നു. അയാള്‍ മനുഷ്യനോ, മാലാഖയോ ആകട്ടെ. അവിടെ നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അറുതി വരുന്നു. അവിടെയാണ് ചിന്തയുണരേണ്ടത്.
അതു Mohanlalണ്റ്റെ Angel Johnപോലെ പ്രത്യക്ഷമാവുന്നതല്ല. തോന്നലുകള്‍ കൊണ്ടോ, സൌഹൃദം കൊണ്ടോ, ഗുരുത്വം കൊണ്ടോ തെളിയുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളാണ് AJയിലൂടെ വരുന്നത്. എന്നും ലാലേട്ടനെ വേണ്ടത് വിഷ്‌ണുവിനെ പോലെയോ, വിനോദിനെ പോലെയോ, അതുമല്ലങ്കില്‍ സേതുമാധവനോ, മാണിക്യനോ, നീലകണ്ഠനെയോ പോലെയാണെങ്കില്‍, സുഹൃത്തുക്കളെ തെറ്റി. കോലം മാറി. കാലം മാറി. തിരിച്ചിട്ടാല്‍ ഉത്തമം. ഇതു Demi Mooreണ്റ്റെ ദി ഗോസ്റ്റോ, ജിം കാറിയുടെ ബ്രൂസ്Almightyയോ ആണെങ്കില്‍ മലയാളി മനസ്സിന് സന്തോഷം. വലിയ കാര്യം. എന്താണിങ്ങനെ ഒരു വേര്‍തിരിവ്? ഓര്‍മ്മയില്ലേ, The Ghost മലയാളം സംസാരിച്ച കമലിണ്റ്റെ ആയുഷ്കാലം. അതും പാഴായി.
മറക്കാം, അതൊക്കെ. വിഷയത്തിലേക്ക് വരാം. പുതിയ ആളുകളെ പ്രോത്സാഹിപ്പിക്കാന്‍ നമ്മള്‍ ഒരിക്കലും പുറകിലാവരുത്. എന്തായാലും ഉണരൂ. അതുമല്ലെങ്കില്‍ വ്യക്തിതാത്പര്യങ്ങള്‍ ഒന്നുടയ്ക്കാന്‍ ശ്രമിക്കൂ. അവസാനമായി, ഞാന്‍ die-hard Mohanlal ഫാന്‍ അല്ല. പുതുമുഖങ്ങളെയും സിനിമയേയും അതിലുപരി മലയാളത്തെയും സ്നേഹിക്കുന്ന ശരാശരി ഒരു മനുഷ്യനാണ്. കാണാം.

No comments:
Post a Comment