Sunday, December 28, 2008

വാ ഗണേശാ വാ!


ഇറങ്ങി വന്നിട്ടില്ല. ഇപ്പോഴും ഞാന്‍ മേഘം #9ല്‍ തന്നെ. ഒരുതരം verbalnarcissismതന്നെകാരണം ബ്ളോഗാകുന്ന കണ്ണാടിയില്‍ അക്ഷരമെന്ന സ്വന്തം താത്പര്യങ്ങളുടെ പ്രതിബിംബം നോക്കിയിരിക്കാനും അതിനെ മനസ്സ്‌ കൊണ്ടൊന്നു തലോടാനും നല്ല രസമാണ്‌. ഒരു ത്രില്ലുണ്ട്‌ അതില്‍. മുല്ലവാഴ്ച അവസാനിക്കാന്‍ സമയം വൈകുന്നതെന്തേയ്‌? അറിയില്ല. എഴുതി വരുമ്പോള്‍ ക്ളച്ച്‌ പിടിച്ചെന്ന്‌ തോന്നുന്നു. പുതിയത്‌ ഒരെണ്ണം എഴുതാമെന്നു വിചാരിച്ചപ്പോഴും വിഷയം കിട്ടി. മലയാള സിനിമ വിശേഷം തന്നെയാവട്ടെ അടുത്തതെന്ന്‌ അരകെട്ടിട്ടുറപ്പിച്ചു. മിനിഞ്ഞാന്‌ WEchannelല്‍ സംപ്രേഷണം ചെയ്ത സറീന വാഹബിണ്റ്റെ ഇണ്റ്റര്‍വ്യൂ കണ്ടുകൊണ്ടിരിക്കുമ്പോഴാണ്‌ മിന്നിയത്‌. 30വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ വീണ്ടും മലയാളത്തില്‍ മുഖം കാണിക്കുന്നു. ചിത്രം കലണ്ടര്‍. സംവിധാനം: മഹേഷ്‌. തിരക്കഥ: ബാബു ജനാര്‍ദ്ദനന്‍. ചിത്രവും അണിയറ ശില്‍പികളും തന്നെയാണ്‌ ഇതെഴുതാന്‍ പ്രേരിതമാക്കിയത്‌.
മഹേഷിനെ ഓര്‍ക്കുന്നുണ്ടോ? നീലക്കുറുക്കനിലും മൃഗയായിലും പിന്നെ മറ്റു നിരവധി 90കളിലെ പടങ്ങളില്‍ വില്ലന്‍ വേഷക്കാരുടെ കൂട്ടത്തില്‍ പ്രധാനി. വര്‍ഷങ്ങള്‍ക്കുശേഷം, പണ്ട്‌ നടന്‍ ശ്രീനാഥ്‌ പ്രത്യക്ഷപ്പെട്ടതുപോലെ മദ്യത്തില്‍ തീര്‍ത്ത സുമോ രൂപമായി മഹേഷ്‌ വീണ്ടും ചില സീരിയലുകളില്‍ മുഖം കാണിച്ചു തുടങ്ങി. ഇപ്പോള്‍ ഇതാ ഒട്ടും പ്രതീക്ഷിക്കാത്ത പണിയും ചെയ്യാന്‍ പോകുന്നു. സംവിധാനം. എണ്റ്റെയൊരു സുഹൃത്തിണ്റ്റെ അളിയന്‍ ആ പടത്തിണ്റ്റെ അസോസിയേറ്റ്‌ ഡയറക്ടറാണ്‌. പുള്ളിയുടെ കൈയില്‍ നിന്നും ലഭിച്ച വിവരങ്ങളാണ്‌. പടങ്ങളും മറ്റുമില്ലാതെ, അമേരിക്കയിലേക്ക്‌ ചേക്കേറിയ മഹേഷ്‌ അവിടെ filminstituteല്‍ directionപഠിച്ചെന്നും ഈ മാധ്യമത്തിണ്റ്റെ പുത്തന്‍ avenuesകണ്ടുപിടിക്കാനുള്ള ബദ്ധപാടിലുമായിരുന്നുവത്ര. എന്തായാലും, മൂപ്പരുടെ ശ്രമം വെറുതെയായില്ല.
തിരിച്ചുവരവില്‍, പുള്ളിക്ക്‌ ഇന്നത്തെ mostsoughtafter‍ആയ ബാബു ജനാര്‍ദ്ദനണ്റ്റെ സ്ക്രിപ്റ്റ്‌ തന്നെ കിട്ടി. നായകനും മോശമായില്ല. പ്രിഥ്വിരാജ്‌. മദ്യപാനവും തടിയുമൊന്നും കണ്ട്‌ മഹേഷ്‌ എന്ന പ്രതിഭയെ അറിയാതെ പോകരുത്‌. നല്ല personalcontactsഉം അതുപോലെ തന്നെ അതുനിലനിറുത്താനും മിടുക്കനാണത്ര മഹേഷ്‌. അപ്പോള്‍ നല്ലൊരു actorturneddirectorറെ നമുക്ക്‌ പ്രതീക്ഷിക്കാം. ഈയടുത്ത്‌ അഭിനയത്തില്‍ നിന്നും അണിയറയിലേക്ക്‌ മാറി (ആദ്യകാലങ്ങളില്‍ രാജീവ്‌ അഞ്ചലിണ്റ്റെ സംവിധാനസഹായിയാണെന്ന്‌ കാര്യം തത്കാലം വിടുന്നു), മെഗാഫോണ്‍ പിടിച്ചയാളാണ്‌ മധുപാല്‍. ഈ രണ്ട്‌ പേരുടെയും ഇടയില്‍ നില്‍ക്കുന്ന കോമണ്‍ ഫാക്ടറുണ്ട്‌. ബാബു ജനാര്‍ദ്ദനന്‍. മറന്നോ? ഡ്രീസും ചന്ദ്രനുദിക്കുന്ന ദിക്കിലും തച്ചിലേടത്ത്‌ ചുണ്ടനുമൊക്കെ എഴുതിയ ബാബുവിനെ?
നല്ല കഥാബീജമുണ്ടെങ്കിലും അതു തിരക്കഥയിലേക്ക്‌ പകര്‍ത്താന്‍ മേല്‍പ്പറഞ്ഞ ചിത്രങ്ങള്‍ക്കൊന്നുമായില്ല. പിന്നെ ബാബുവിണ്റ്റെ careerതന്നെ മാറ്റിയ ചിത്രമായിരുന്നു. അച്ഛനുറങ്ങാത്ത വീട്‌. തുടര്‍ന്ന്‌ വന്ന് തലപ്പാവും ബാബുവിണ്റ്റെ എഴുത്തിണ്റ്റെ വില കൂട്ടി. പിന്നെ വിട്ടുപോയ ഒരു ചിത്രമുണ്ട്‌. പ്രിഥ്വിരാജിന്‌ സംന്ഥാന അവാര്‍ഡ്‌ നേടികൊടുത്ത വാസ്തവം. പത്മകുമാര്‍ ബാബു ജനാര്‍ദ്ദനണ്റ്റെ ടീം വര്‍ക്കായിരുന്നുവത്‌. എന്തായാലും ബാബു ഇന്നു മലയാള തിരക്കഥാകൃത്തുകളില്‍ toprankingല്‍ആണ്‌. മഹേഷിണ്റ്റെ കലണ്ടര്‍ മലയാളിയ്ക്കു എന്തു നല്‍കുമെന്നു്‌ കാത്തിരുന്ന്കാണാം. മലയാള സിനിമയ്ക്ക്‌ കഥാക്ഷാമമുണ്ടെന്ന് പറഞ്ഞുനടക്കുന്നവര്‍ ബാബുവിനെയും അതുപോലെ മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന മറ്റു screenwritersആയ ബെന്നി പി നായരമ്പലം, ഇക്ബാല്‍ കുറ്റിപ്പുറം, ഉദയ്കൃഷ്ണ, സിബി കെ തോമസ്‌, റാഫി മെക്കാര്‍ട്ടിനെയുമൊക്കെ മറിന്നിട്ടില്ലല്ലോ? വിഘ്നങ്ങള്‍ ഒഴിവാകുന്നു. ബാബുവിണ്റ്റെ രചനകള്‍ തുടരുന്നു. വാ ഗണേശാ വാ!!!!

No comments: