കാലം മാറി. കോലവും മാറി. അതൊടോപ്പം സൌഹൃദത്തിണ്റ്റെ ആനുകൂല്യത്തില്‍, അല്ലെങ്കില്‍ സമ്പര്‍ക്കത്തിണ്റ്റെ നെഗളിപ്പില്‍ അവന്‍മാരും പൂന്തു വിളയാടി. ആദ്യം ഒരു ഒടുക്കത്തെ Orkutഉം, പിന്നെ ഫസ്റ്റെത്തിയ Facebookഉം. അതും കൂടാതെ, കൊഞ്ചി കൊഞ്ചി പഞ്ചാരയായി മാറിയ Twitterഉം. Friends എന്ന ലേബലില്‍ കുത്തിയോ, പോക്ക് ചെയ്തോ, അഹത്തിണ്റ്റെ തൂവത്സ്പര്‍ശം പുകൈപടങ്ങളായി (ഫോട്ടോ) വരവായി, ഇങ്ങ് മുള്ളിയതു മുതല്‍ അങ്ങ് മിയാമിയില്‍ അഴിച്ചിട്ട് ഉടുത്തൊരുങ്ങുന്നതു വരെ.
ഒരുത്തന്‍ ജോലിയുടെ വലിപ്പത്തില്‍ ലോകം മുഴുവന്‍ കറങ്ങിയതിണ്റ്റെ നിശ്ചലദ്യശ്യങ്ങള്‍ കയറ്റുമ്പോള്‍ മറ്റവന് ഇല്ലായ്മയുടെ വല്ലായ്മ കുഴിച്ചിട്ടതിണ്റ്റെ നിര്‍വൃതി. എന്തായാലും അവന്‍മാര്‍ ഒള്ളതു നന്നായി. വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ സ്വയംബ്ളോഗത്തില്‍ മറന്ന് അതു പകര്‍ത്തിയാലും സ്വന്തം ചങ്ങാതിമാര്‍ക്ക് മിസ്സാവില്ലല്ലോ, ആ അനുഭൂതി. FB സലാം. ഒറാങ്കൂട്ട് വന്ദനം.

No comments:
Post a Comment