Monday, August 2, 2010

റഹ്മാനിറസം ഒരു പ്രതിഭാസം!

തമിഴ്നാട്‌ ആഘോഷിക്കുകയാണ്‌. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിണ്റ്റെ അടുത്ത കാണിക്കയെ. അതെ. ശിവാജിക്കു ശേഷം teKnoമന്നന്‍ ശങ്കര്‍ ഒരുക്കുന്ന യന്ത്രിരന്‍ the ROBOT എന്ന ചിത്രത്തിണ്റ്റെ വരവിനെ. രജിനികാന്തും ഐശ്വര്യയും ഭാഗ്യജോഡികളാവുന്ന പടത്തിണ്റ്റെ ഷൂട്ടിംഗ്‌ തീര്‍ന്നതിണ്റ്റെ അവസാന നാള്‍ കലൈനിധിമാരന്‍ ഒരുക്കിയ സ്വപ്ന നിശ അല്ലാ extravagant party നിങ്ങള്‍ നെറ്റിലൂടെ കണ്ടിരിക്കുമല്ലോ. വാര്‍ത്താ പ്രാധാന്യമേറിയ ആ ചിത്രത്തിണ്റ്റെ ഇശൈ വെളിയീടൂ (ഗാനപ്രകാശനം) 2 നാള്‍ മുന്‍പെ, ശനിയാഴ്ച 12 മണിക്ക്‌ ചെന്നൈയില്‍ നടന്നു.

സാംപിള്‍ മാത്രം ഇവിടെ. ശരിക്കുള്ളത്‌ അങ്ങ്‌ ക്വാല ലംപൂരില്‍. ഏഴര കോടിയുടെ ആര്‍ഭാടത്തില്‍. ആ ഉച്ച സമയത്ത്‌ തന്നെ എണ്റ്റെ മടിടോപ്പിലും സിഡിയിലെ 7 ഗാനങ്ങളും കോപ്പി ചെയ്യപ്പെട്ടു. സാങ്കേതികതയുടെ ഓട്ടം, അതു വല്ലാത്തൊരു നേട്ടം തന്നെ. പറഞ്ഞുവന്നത്‌, രജിനി, ഐശ്വര്യ, ശങ്കര്‍ എന്നിവരെയല്ല. നമ്മുടെ Oscar ജേതാവ്‌ ദിലീപ്‌ എന്ന Allah Rakha Rahmanനെക്കുറിച്ചാണ്‌. 

18 ഗായകരാണ്‌ യന്ത്രിരന്‌ വേണ്ടി ഗാനങ്ങള്‍ ആലപിക്കുന്നത്‌. അതില്‍ റഹ്മാന്‍ മുതല്‍ SPB, Hariharan, Benny Dayal, Javed Ali, Chinmayi, Shreya Ghosal, Sadhana Sargam, Naresh Iyer, Pravin Mani, Swetha Mohan, Yogi Bവരെ അതിലുള്‍പ്പെടുന്നു. പതിവു പുതുമുഖ ഗായകരോടൊപ്പം റഹ്മാണ്റ്റെ മകള്‍ ഖദീജയും ഇപ്രാവശ്യം അരങ്ങേറ്റം നടത്തുന്നു. നോക്കണേ, ആ മനസ്സിണ്റ്റെ വലിപ്പത്തെ. കൂടി പോയാല്‍ നാല്‌ അതുമല്ലെങ്കില്‍ ആറു പേര്‍, അതും സേഫ്‌ ബെറ്റായിരിക്കുവരെ മാത്രം ലേബലില്‍ കാണിച്ച്‌ (ട്രാക്ക്‌ എടുത്ത്‌ മാസ്റ്ററാക്കി പോലും) അവരുടെ പേരു തന്നെ കൊടുക്കുന്ന ഈ കാലഘട്ടത്തില്‍ റഹ്മാണ്റ്റെ ഈ OPEN DOOR policy  ശ്ളാഘനീയം തന്നെ. ജയ്ഹോ റഹ്മാന്‍, ജയ്ഹോ!!!

No comments: