Thursday, May 7, 2009

സാലിയുടെ ചലിക്കുന്ന ഉദരം


ഏറെ നേരമായി സാലി അതു ശ്രദ്ധിക്കുകയായിരുന്നു. ദിനംതോറും ബലൂണ്‍ പോലെ വീര്‍ത്തുവരുന്ന തണ്റ്റെ വയറിണ്റ്റെ വലത്തേയറ്റത്ത്‌ ഒരിളക്കം. തുടങ്ങിയിട്ട്‌ മൂന്നാല്‌ നാളായി, പേടിയായിരുന്നു ആദ്യം. പിന്നെ പലയിടത്തും കണ്ടതും കേട്ടതുമായ ഗര്‍ഭിണി concept അവള്‍ വേഗം വിഴുങ്ങിയതു കൊണ്ട്‌ 7ാം മാസമായിരിക്കുന്ന ഗര്‍ഭസ്ഥ അവസ്ഥയിലുള്ള വയറിലെ ഇളക്കം അവള്‍ക്ക്‌ പെട്ടെന്ന്‌ കത്തി.
തണ്റ്റെ ജെറിയുടെ സ്നേഹം വയറില്‍ സമ്മാനിച്ച രത്നം ഇളകി തുടങ്ങിയിരിക്കുന്നു. എങ്ങനെ ഇളകാതിരിക്കും. ജെറി ഒരു നേരമെങ്കിലും അടങ്ങിയിരിക്കുന്നത്‌ ഈ 9 മാസത്തിനുള്ളില്‍ കാണാന്‍ സാധിച്ചിട്ടില്ല. എപ്പോഴും വാചാലനാണ്‌. പറയുന്നതു കുറെയൊക്കെ മനസ്സിലാവില്ലെങ്കിലും ജെറി പറഞ്ഞവതരിപ്പിക്കുന്നതു ജോറായിട്ടായിരിക്കും. മനസ്സിരുത്തിയാല്‍ അതിണ്റ്റെ കാതല്‍ മനസ്സിലാക്കാന്‍ ബാലാമണിയമ്മയുടെയോ അരുന്ധതി റോയിയുടെയോ മകളോ കൊച്ചുമോളൊന്നും ആവണ്ട. സാധാരണക്കാരുടെ വിഷമവും അവരുടെ വേദനകളും മനസ്സിലാക്കുന്ന എപ്പോഴും എവിടെയും എന്തിനും ഇടതുഭാഗം ചെരിച്ചു നടക്കുന്ന ഒരാളുടെ മകളായാലും മതി. അത്ര കാര്യപ്രസക്തമായിട്ടും സത്യസന്ധതയോടുമാണ്‌ ജെറി സംഭവങ്ങള്‍ അവതരിപ്പിക്കുക. അല്ലെങ്കില്‍ പങ്കുവെക്കുക. അതുമല്ലെങ്കില്‍ പറഞ്ഞുതരുക.
അയ്യോ! അവണ്റ്റെ ഇളക്കം കൂടിയല്ലോ! ഛെ! ജെറിയുടെ ഇഷ്ടം പോലെ അതു ഒരു മാളൂട്ടിയാണെങ്കിലോ? ഉമ്മറത്ത്‌ നെല്ലു ചിക്കാനിട്ടിരിക്കുന്ന അമ്മച്ചിയോടു പറയട്ടെ. വേണ്ട. പിന്നെ! പഠിപ്പില്‍ തന്നെക്കാള്‍ കേമിയായ ഇപ്പോള്‍ BEdണ്റ്റെ പരീക്ഷയ്ക്ക്‌ ഒരുങ്ങുന്ന കൂടെപ്പിറപ്പിനോട്‌ പറയട്ടെ. അതും വേണ്ട. അവര്‍ അവരുടെ പണി തുടരട്ടെ. ഞാന്‍ എണ്റ്റെ ചെക്കണ്റ്റെ, അല്ല ഞങ്ങളുടെ മാളൂട്ടിയുടെ നൃത്തം ആസ്വദിക്കട്ടെ. ആടു മോളെ ആടൂ!!!!
മാതൃദിനം (Mother’s Day) വരുന്നു, മെയ്‌ 10ന്‌. ആ വേളയില്‍ സ്നേഹനിധിയാകുന്ന ഒരുപാടു അമ്മമാര്‍ക്കും അവരെ അറിഞ്ഞും സ്നേഹിക്കുന്നവരുമായ മക്കള്‍ക്കായി ഇതു സമര്‍പ്പിക്കുന്നു.

No comments: