
അതാണ് ചെയ്ഞ്ച്. ആര്‍ക്കാണ് ഒരു ചെയ്ഞ്ച് ഇഷ്ടമല്ലാത്തത്? പ്രിയദര്‍ശന്‍. പ്രിയ ചിത്രങ്ങളുടെ പുനര്‍ നിര്‍മ്മാതാവ്. സംവിധായകന്‍ എന്ന പേരും മീശമാധവണ്റ്റെ പണിയും. ചേക്ക് എന്ന ഗ്രാമത്തിലല്ല, ടോളിവുഡ്, ബോളിവുഡ് എന്ന പ്രദേശത്താണ് ഈ കള്ളണ്റ്റെ വിളയാട്ടം. കീരിടം, ഗോഡ്ഫാദര്‍, കിലുക്കം, തേന്‍മാവിന്‍ കൊമ്പത്ത്, ബോയിംഗ് ബോയിംഗ്, താളവട്ടം, രാംജിറാവ് സ്പീക്കിംഗ് എന്നുതുടങ്ങി സമ്മര്‍ ഇന്‍ ബെത്ലെഹേമില്‍ വരെ നെരങ്ങി കഥ പറയുമ്പോളില്‍ എത്തിനില്‍ക്കുന്നു, ഈ സിനിമ മാധവന്‍.
ഞാന്‍ ഓര്‍ക്കുന്നു. വിട മാട്ടെയ്, അപ്പോ നീ എന്നെ ഇങ്കയിരുന്ത് എങ്കയും പോഗ വിടമാട്ടേയ്... അയോഗ്യ നായ്‌യെ.. ഉനക്ക് എവളവ് ധൈര്യമിരുന്താല്‍ ഇപ്പോവും എന്‍ കണ്‍ മുന്നാടി വന്ന് നിപ്പേന്‍.. ഇന്നക്ക് ദുര്‍ഗാഷ്ടമി...ഉന്നെ കൊന്ന്... ഉന്‍ രത്തത്തെ കുടിപ്പേന്‍.. കട്ടില്‍ പൊക്കുന്നു. നകുലന്‍ നടുങ്ങുന്നു. ഒടുവില്‍ ആ വിളി മധുമുട്ടം ഉറപ്പിക്കുന്നു. ഗംഗേ! വെട്ടിയിട്ട വാഴത്തണ്ടുപോലെ വീഴുന്ന ഗംഗ. നകുലണ്റ്റെ കൈകളില്‍ നിന്ന്് ബോധം വീണ്ടെടുക്കുമ്പോള്‍ ചോദിക്കുന്നു. എന്താ നകുലേട്ടാ.. എനിക്കെന്താ പറ്റിയത്? ഞാന്‍ എന്തോ പറഞ്ഞു.. കരയുന്നു. വീഴുന്നു. പുണരുന്നു. ഉള്ളില്‍ എവിടെയോ ഉറങ്ങി കിടന്ന ഭരത്ചന്ദ്രന്‍ നകുലനില്‍ ഉണരുന്നു. ഒടുവില്‍ രാജകീയതയുടെ ആഡ്യത്വം പ്രതിഫലിക്കുന്ന ഇടനാഴിയിലൂടെ ചാടി ചാടി വരുന്ന നകുലന്‍ സണ്ണി എന്ന സുഹൃത്തിനോടും സായ്പിണ്റ്റെ മുന്നില്‍ പ്രബന്ധങ്ങളും പ്രഭാഷണങ്ങളും പാചകം ചെയ്യുകയും വിളമ്പുകയും ചെയ്ത സൈക്കോളജിസ്റ്റനോട് ഗംഗയുടെ അസുഖം വെളിപ്പെടുത്തിയതിണ്റ്റെ ദ്വേഷ്യം തീര്‍ക്കുന്നു.
ഇതൊക്കെ നമ്മള്‍ കണ്ടതാണ്. വളരെ പണ്ട്. കൃത്യമായി പറഞ്ഞാല്‍ 1993 മഞ്ഞുപെയ്യുന്ന ഡിസംബര്‍ രാവുകളില്‍. സെക്കന്‍ഡ് ഷോയുടെ കാര്യമാണെന്ന് ഓര്‍ക്കുക. പകല്‍ മറന്നേ്് ഇനി വര്‍ത്തമാനത്തിലേക്ക്. ഇന്നലെ മെയ് 11 2009. ഞാന്‍ എണ്റ്റെ സുഹൃത്തിണ്റ്റെ വീട്ടില്‍ ഇങ്ങിവിടെ ദുഫായ്‌യില്‍ കളേഴ്സ് എ പ്രാദേശിക ചാനലില്‍ അതേ സീന്‍ ഭൂല്‍ ബുലയ്യ എന്ന ഹിന്ദി ചിത്രത്തിലും കണ്ടു. നകുലനെയും, ഗംഗയെയും, സണ്ണിയെയും. മലയാളത്തിണ്റ്റെ പുണ്യമായ അവര്‍ ചെയ്തത് അവരുടെ ജുറാസിക് പ്രേതങ്ങള്‍ ചെയ്തതുപോലെ തോന്നി. തൃപ്പൂണിത്തുറയ്ക്ക് പകരം ബനാറസ്. ലാലേട്ടന് പകരം അടിപൊളി turned കോമാളി, സുരേഷിനും ശോഭനയ്ക്കും പകരം പേരറിയാ ജീവികള്‍. എത്ര ധൈര്യമുണ്ടാശാനേ? അതേ പ്രമേയം. അതേ ഫ്രെയിം. അതേ ഡയലോഗ്. അതേ അന്തരീക്ഷം. തല പുകഞ്ഞ് ആലോചിക്കാന്‍ നേരമില്ലാത്ത അച്ഛനെ കയറി അളിയാ എന്നു വിളിക്കുന്ന ഇത്തരം സൃഷ്ടാക്കളുടെ സമയം. അപ്പോ ഇടവേള. ബാക്കി പറഞ്ഞാല്‍ നാവു ചൊറിയും.
No comments:
Post a Comment