തലേന്ന്് മൊബൈല്‍ എടുത്തപ്പോഴേ വിചാരിച്ചതാ, ആ വിളി ആവശ്യമായിരുന്നോവെന്ന്്്. പക്ഷേ, ദാഹത്തിണ്റ്റെ, സൌഹൃദത്തിണ്റ്റെ, ഏകാന്തതയുടെ വിളിയില്‍ ആ നമ്പര്‍ ഡയല് ചെയ്തു. ഷാപ്പിലെ മേളങ്ങള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്്തതോടെ തെളിഞ്ഞു. ഒപ്പം, അവണ്റ്റെ ഇരിപ്പ് എവിടെയാണെന്നും മനസ്സിലായി. അതുറപ്പിക്കാനായി, അവണ്റ്റെ വാക്യവും സഹായകരമായി. എവിടെയാടാ, കോപ്പിലെ റൈറ്ററെ എന്ന്്!!!! ടെലിപ്പതിയുടെ ആനുകൂല്യമായിരിക്കാം, അവന് വിളിക്കുതിനു മുന്‍പെ, ഞാനേ വിളിച്ചു. ഒരു ബാച്ച്ലര് ലൈഫിണ്റ്റെ സൌഖ്യത്തില്‍ വന്നെത്തിയ ഒഴിവു ദിവസത്തെ ആഘോഷിക്കാന്‍ തീരുമാനിച്ചതിണ്റ്റെ കരുത്തിലായിരുന്നു ആ വിളി. വിളിച്ചു. വിളി കേട്ടു. വരാമെന്ന് ഏറ്റു.
പിറ്റേന്ന്് രാഷ്ട്രപിതാവിണ്റ്റെ സ്മരണക്കു മുന്നില്‍ മൌനം പൂണ്ടു നില്ക്കുന്ന TASMACകടകളെ ഓര്‍ത്ത്, അന്നു വൈകുന്നേരം തന്നെ 'സ്റ്റോക്ക്' എടുത്തു. 'ഗോവിന്ദന്‍കുട്ടി സാറിണ്റ്റെ ടൈം, ബെസ്റ്റ് ടൈം' എന്നു പറയുന്നതുപോലെ, വരാനിരിക്കുന്ന സുനാമിയുടെ തിരകളെ ഞാന്‍ കാണാന്‍ മറന്നു. ലഹരിയുടെ ഫസ്റ്റ് ഗിയറില്‍, ഞാന്‍ അവരെ വരവേല്ക്കാനിറങ്ങി. വഴിയില്‍, റെയില്‍വെ ഗേറ്റ് അടച്ചിരുന്നത് ഒരു നിമിത്തമായി ഞാന്‍ കാണേട്തായിരുന്നു. കണ്ടില്ല. ഓര്‍ത്തില്ല. വണ്ടി സൈഡാക്കി, ഗേറ്റ് കടന്നു് അവനെ തിരഞ്ഞ്, ഞാന്‍ മുന്പോട്ട്്. പതിവുപോലെ, ആഹാരത്തിണ്റ്റെ മുന്നില്‍ ഏഴു വായുമായിരിക്കുന്ന അവന് ആ ചെറിയ കടയില്‍ നിന്ന് ഭക്ഷണം വാങ്ങി തുടങ്ങിയപ്പോള്‍, അവണ്റ്റെ കൂടെ വന്ന ആ പയ്യനെ ഞാന്‍ ശ്രദ്ധിച്ചു. ആദ്യം മനസ്സിലായില്ല. പരിചയപ്പെടുത്തിയപ്പോള്‍, 'കഴുത്തില്‍ മഴു വീണു'!!! ബന്ധുവാണ്. നന്നായി!!!!
വരവും, ഇരിപ്പും, കുടിപ്പും, കിടപ്പും രണ്ടാം ദിവസത്തിലേക്ക്. തലേന്നത്തെ സ്റ്റോക്ക് 'ഡ്രൈ'യായി തുടങ്ങി. അതിനിടയില്‍, നളണ്റ്റെ കരവിരുതും വീട്ടിലെ കുശിനിപ്പുരയില്‍ അരങ്ങേറി. എല്ലാം ആസ്വദിച്ച്, ഉച്ചയോടെ മൂവരും കിടപ്പിലായി. ഫ്ളാറ്റായി എന്നതു മറുവചനം. അവര്‍ അപ്പോഴും ഉറങ്ങുകയായിരുന്നു. ഞാന്‍ പതുക്കെ ചെന്ന് കുക്കറിലെ പാതി വെന്ത ചോറും, തൈരും ഇഡ്ഡലി പൊടിയും ചേര്‍ത്ത ഒരു പുതിയ വിഭവം കൊടുത്ത് വയറിനെ പറ്റിച്ച്, ടി.വി. ഓണ്‍ ചെയ്തു. അവിടെയായിരിക്കാം, അവരുടെ വരവിണ്റ്റെ അലോസര്യങ്ങള്ക്ക് തുടക്കമായത്. സൌഹൃദത്തിണ്റ്റെ ബലത്തില്‍, വീണ്ടും ഒരു 'ഫുള്‍' ആഞ്ജാപിച്ചപ്പോള്, അതു കൊണ്ടു വരാനായി എനിക്ക്!!!! പതിവുപോലത്തെ 'ഡ്രാമ' അവിടുന്നു തുടങ്ങുമെന്ന് ഞാനറിഞ്ഞില്ല.
സാധനം എത്തി. അത് ഗ്ളാസ്സിലൂടെ, സോഡയിലൂടെ, വയറു വഴി തലക്കും എത്തി. ആടി തുടങ്ങി. ആ ആട്ടത്തിനോടൊപ്പം പാട്ടും വന്നെത്തി.
നാട്ടുവഴിയിലെ കാറ്റു മൂളുന്ന പാട്ടു കേട്ടില്ലേ...
നല്ല കദളികൂമ്പിനുള്ളിലെ തേന്‍ കുടിച്ചീല്ലേ...
കൊതിയൂറി നിന്നീല്ലേ...
അപ്പോഴേക്കും ഏഷ്യാനെറ്റില്‍ 'മുല്ല' എന്ന ദിലീപ് ചിത്രം ഓടി തുടങ്ങിയിരുന്നു. വന്ന സുഹൃത്തിണ്റ്റെ നീരു വച്ച മുഖത്തിന് വലിപ്പം കൂടി. ഞാന്‍ പറയുന്നതു, അവനു കേല്ക്കാന് മടിയായി. എനിക്കും ആ സീരിയസ്സ്നെസ്സ് മടുത്തു തുടങ്ങി. Casablancaയോ, The Battleship Potemkinനോ, Citizen Kaneനോ ഒന്നുമല്ല. ജനപ്രിയനായകണ്റ്റെ അപ്രിയചിത്രം അതിനു മുന്‍പെ കണ്ടിട്ടില്ലെന്ന് കരുതി, അവനു ഇത്രമാത്രം കലിപ്പ് ഞാന്‍ പറയുന്ന വാക്കുകള്‍ക്ക് എന്തിനായിരുന്നു???
പതിവുപോലെ, കാലിയായ വയറില്‍ ഏറി വരുന്ന 'രസം' എന്നെ മാറ്റി. പറയുന്ന വാക്കുകളിലും, കാണിക്കുന്ന ചേഷ്ടകളിലും അതിണ്റ്റെ നനവു പടര്‍ന്നു കഴിഞ്ഞിരുന്നു. ആ നാടകം അവിടെ കഴിഞ്ഞു, ഞാന്‍ കിടന്നതോടെ. കണ്ണീരിണ്റ്റെ ഷവറില്‍, നഷ്ടങ്ങളുടെ കണക്കുപുസ്തകം തുറന്നപ്പോള്‍ അതു 'ഏസ് യൂഷ്വല്‍', തിരശ്ശീല വീഴുന്ന നാടകമായി.
അങ്ങനെ, മറ്റൊരു പ്രഭാതവും വന്നെത്തി. ചെയ്യുന്ന കാര്യങ്ങളെ ആവര്‍ത്തിക്കാന്‍. ആ ആവര്‍ത്തനം തുടര്‍ന്നു. വീണ്ടും ബാറിലേക്ക്. തമാശയായി, ആവേശമായി തുടങ്ങിയ ആ വേളയില്‍, കുറ്റങ്ങള്‍ ആരോപിച്ച അവനെ ഞാന്‍ മനസ്സാ വെറുത്തു. ചിലര്‍ ചിരിക്കും. ചിലര്‍ കരയും. ചിലര്‍ ഇഴയും. ചിലര്‍ അലറും. അതു തിരിച്ചറിയാതെ, എണ്റ്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിയ അങ്ങനെയുള്ള വേളകളെ, ഞാന്‍ ആ മദ്ധ്യാഹ്നത്തോടു കൂടി അവസാനിക്കാന്‍ തീരുമാനിച്ചു. ദി ലാസ്റ്റ് പെഗ്ഗ് അവിടെ തീരുകയായിരുന്നു...
വാല്‍കഷ്ണം: പറയാന്‍ കാരണങ്ങളേറെയുണ്ട്. അവസരങ്ങള്‍ മുമ്പും ഉണ്ടായിടുണ്ട്. അവിടെയൊക്കെ പാളിയ ഞാന്‍ എന്ന വണ്ടി ഇനി ഓടി തുടങ്ങണം. ശരിയായ റൂട്ടിലൂടെ. അതിനു വേണ്ടിയാണിത്!!!!

No comments:
Post a Comment