ഒന്നു സ്വയംബ്ളോഗം ചെയ്ത കാലം മറന്നു. വര്‍ത്തമാന കാലത്തെ മത്സരബുദ്ധിയുടെ പറയാന്‍ കൊള്ളാത്ത സാഹചര്യത്തിലും, പറഞ്ഞാല്‍ തിരിയാത്ത ചിത്തങ്ങളുടെയിടയിലും പെട്ടുപോയപ്പോള്‍, എഴുത്തിണ്റ്റെ നിര്‍വൃതിക്ക് ബലഹീനത സംഭവിച്ചു. എന്തായാലും, ഉദ്ധരിക്കാനായാണീ ശ്രമം.
ഒരു നാളില്‍ റോം കെട്ടി പടുക്കില്ല. അതു വാസ്തവം. എന്നാല്‍ അര ദശാബ്ദം കൊണ്ട് ബുര്‍ജ് ഖലീഫാ ഉണ്ടായല്ലോ, അല്ലേ? എന്താ കാരണം? അര്‍ത്ഥം തന്നെ. പിന്നെയോ? അതുയരാനുള്ള അവസരവും, ആഗ്രഹവും, അനുഗ്രഹവും. മനുഷ്യരുടെയും കാര്യം ഇതു തന്നെ.
അര്‍ത്ഥവും അവസരവും അനുഗ്രഹവും ഉണ്ടായല്ലേ, ആഗ്രഹങ്ങള്‍ക്ക് ചിറക് മുളയ്ക്കുകയുള്ളൂ. അതു കൊണ്ട് കാലത്തെ, യോഗത്തെ, കാരുണ്യത്തെ, മോക്ഷത്തെ കാത്തിരിക്കുക. അതു നാളെ വരാം. മറ്റനാള്‍ വരാം. പിറ്റേനാള്‍ വരാം. ഏറി പോയാല്‍, ആഴ്ചകളോ, മാസങ്ങളോ, വര്‍ഷങ്ങളോ ആകാം. അതു കൊണ്ട് ആഗ്രഹിക്കാതെയിരിക്കരുത്. ആഗ്രഹങ്ങളെ വെറുക്കാതെയിരിക്കുക. ഒരു നാള് വരും. ഒറപ്പാ!

No comments:
Post a Comment