Monday, May 4, 2009

താരങ്ങള്‍ വരവായ്‌! വോട്ടുപ്പെട്ടിയുമായി!


ഇതാ ഇന്നു രാത്രി മുതല്‍ കേരളം വീണ്ടും മൊബൈലില്‍ വിരലമര്‍ത്തി അവരുടെ ഇഷ്ടഗായകരെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങുകയായി. കച്ചവടതന്ത്രം മറക്കൂ. നാട്ടിലെ 3 കോടിയിലധികം വരുന്ന ജനങ്ങളില്‍ നിന്നും മനസ്സില്‍ ഒരുപാടു സ്വപ്നങ്ങളും സംഗീതവുമായി കഴിയുന്ന, സീസണ്‍ 4ലെ ഭാഗ്യം അനുഗ്രഹിച്ച Idea Star ഗായകര്‍ തട്ടില്‍കയറാന്‍ ഒരുങ്ങി കഴിഞ്ഞു. ഏഷ്യാനെറ്റിനു നന്ദി. ബിസിനസ്സ്‌ ഗിമ്മിക്കാണെങ്കിലും, അവരിലൂടെ ലോകം അറിയുന്ന, സ്നേഹിക്കുന്ന, ആരാധിക്കുന്ന കുറച്ചു ഗായകരെ മലയാളത്തിന്‌ സമ്മാനിക്കുന്നതിന്‌ ഏഷ്യാനെറ്റേ നിനക്ക്‌ നന്ദി!

സന്നിധാനത്തിനും സിമിമോള്‍ക്കും സോമദാസിനും പുറകെ കേരളത്തിണ്റ്റെ മനസ്സുല്‌യക്കാന്‍ പോകുന്ന മറ്റൊരു ഗായകനെയും കൂടി ഏഷ്യാനെറ്റ്‌ കണ്ടെത്തിയിരിക്കുന്നു. ശബ്ദം ഗംഭീരം. മിടുക്കന്‍. അയാളുടെ പേര്‌ ഷിബു. എല്ലാവിധ ഭാവുകങ്ങളും ആ ഗായകന്‌ ആശംസിക്കുന്നു.

രഞ്ജിനിയുടെ ഇളക്കം അല്‍പം കുറച്ചെങ്കില്‍ Idea Star Singer Season 4ന്‌ ഇനിയും കാണികളുണ്ടാവുമെന്ന് പ്രതീക്ഷയില്‍, സംഗതി ശരത്തും അണ്ണാച്ചി ശ്രീക്കുട്ടനും ഇന്ത്യയുടെ വാനമ്പാടിയും യഥാര്‍ത്ഥ കലാകാരിയുടെ Classic അവതാരവുമായ ചിത്ര ചേച്ചിയും 48 കുട്ടികളും മലയാളിയ്ക്കായി കേളികൊട്ട്‌ തുടങ്ങുന്നു. നമുക്ക്‌ കാതോര്‍ത്തിരിക്കാം.

2 comments:

ullas said...

വാസ്തവത്തില്‍ ഈ കൊപ്പോക്കെ ജനം കാണാതിരിക്കയാണ് വേണ്ടത് . ഒരു ടാലെന്റ്റ്‌ ഹന്ടുമില്ല .പിന്നെ എന്തരവളുടെ കൊഞ്ചി കുഴയലും. വാസ്തവത്തില്‍ അറപ്പാണ് തോന്നുക .

Arun Ravi Mohan said...

സത്യമാണ്‌ സാര്‍! ഇതു പണം വാരാനും ആളുകളെ കഴുതകള്‍ ആക്കാനും വര്‍ത്തമാനമാധ്യമത്തിണ്റ്റെ കോപ്പിലെ കളിയാണ്‌!! നന്ദി.