Wednesday, May 20, 2009

ഉല്ലാസയന്ത്രം ആക്ടീവാക്കൂ


ചെറിയ ഒരു ആമുഖം. വര്‍ഷങ്ങള്‍ക്കു മുന്‍പു പുറത്തിറങ്ങിയ ഒരു ട്രന്‍ഡ്സെറ്റര്‍ ചിത്രം. കേന്ദ്രകഥാപാത്രങ്ങളായ ബാലകൃഷ്ണനും ഗോപാലകൃഷ്ണനും മാന്നാര്‍ മത്തായിയും ബാലകൃഷ്ണണ്റ്റെ വിഷമം തീര്‍ക്കാന്‍ അടിച്ചുപൂസായി പാട്ടും പാടി ഉറങ്ങാന്‍ കിടക്കുന്നു. ഉറക്കം പാതി വഴി എത്തുമ്പോള്‍ ടെലിഫോണ്‍ ശബ്ദിക്കുന്നു. റോംഗ്‌ നമ്പര്‍ വരുത്തിയ അരിശം തീര്‍ക്കുന്ന ബാലകൃഷ്ണന്‍ 2-3 പ്രാവശ്യം ലൈന്‍ കട്ട്‌ ചെയ്യുന്നു. വിളിക്കുന്നയാള്‍ക്ക്‌ അതൊരു പ്രശ്നമല്ലാതെ വീണ്ടും വിളിക്കുന്നു. ഒടുവില്‍ മുള്ളാന്‍ പോകുന്ന ബാലകൃഷ്ണന്‍ ഫോണും എടുത്തു കൊണ്ടുപോയി സംസാരിക്കുന്നതിനിടയില്‍ കാര്യം സാധിക്കുന്നു. അപ്പോള്‍ ഒരു യന്ത്രം ഓഫ്‌ ചെയ്യാന്‍ പറയത്തില്ലേ.. ആ യന്ത്രമാണ്‌ ഈ ഉല്ലാസയന്ത്രം. ഉല്ലാസത്തിനായി ഉല്ലാസമേകുന്ന ഉല്ലാസയന്ത്രം. വിസ്തരിച്ചതു ഇവിടെ നിറുത്തുന്നു.


വിഷയത്തിലേക്ക്‌ വരാം. ഇന്നലെ കണ്ട ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവറില്‍ ബ്രേക്ക്‌ പറയുന്നിടത്തെല്ലാം ഉല്ലാസയന്ത്രത്തിണ്റ്റെ എച്ച്‌.പി. കൂട്ടാനുള്ള പവ്വര്‍ ഉത്പങ്ങളുടെ പരസ്യങ്ങളായിരുന്നു. അഞ്ചാറ്‌ തവണ, 3 ഉത്പന്നങ്ങള്‍ അവരുടെ ഉത്പന്നത്തിണ്റ്റെ മഹത്വമറിയിക്കുുന്നു. നാട്ടിലെ മക്കള്‍ ഭാഗ്യം ലഭിക്കാത്ത ദമ്പതിമാരാണ്‌ ആദ്യത്തേതില്‍ ഫലമറിയിക്കുമ്പോള്‍ മറ്റേതില്‍ ആദ്യം അകലുകയും പിന്നീട്‌ കൈയോട്‌ കൈ ചേര്‍ക്കുകയും ചെയ്യുന്ന മോഡലുകളാണുള്ളത്‌. എന്താണ്‌ സുഹൃത്തേ, മിനിട്ടില്‍ 36 തവണ നിക്ഷേപത്തിണ്റ്റെ പാതിഭാഗം തങ്ങളാണ്‌ പറഞ്ഞുവന്നവരെ പോലെ ആകുമോ? നയാഗ്രയില്‍ വയാഗ്ര തീര്‍ത്ത ഓളം പോലെ കേരളത്തിലും അടിക്കുകയാണ്‌ ആ ഓളം. പക്ഷേ വാര്‍ത്തയ്ക്ക്‌ ഇടയില്‍ എന്തിനാണീ പ്ളേ? വാര്‍ത്ത കണ്ടതിനുശേഷം കിടക്കയിലേക്ക്‌ മറിയുന്നതുകൊണ്ടാണോ?

2 comments:

റോഷ്|RosH said...

വാര്‍ത്തക്കിടയില്‍ അത്തരം പരസ്യങ്ങള്‍ കാണിച്ചാല്‍ മാനമിടിഞ്ഞു വീഴുമോ??

എന്തിനാ സഖാവേ ഈ ഹിപ്പോക്രസി? സംഭവം ഉല്ലാസമാനെന്നുസാറ് തന്നെ സമ്മതിക്കുന്നുണ്ടല്ലോ...

Arun Ravi Mohan said...

അഭിപ്രായം കൊള്ളാം. അത്തരം പരസ്യങ്ങള്‍ (Aphrodisiac) ഏറുന്നു എന്നേ ഞാന്‍ പറയുന്നുള്ളൂ. മാഷേ, ഞാനും ഉല്ലാസത്തെ ഇഷ്ടപ്പെടുന്ന ഒരാളാണ്‌.