
അയ്യപ്പഭക്തിഗാനശേഖരത്തില്‍ വളരെ പരിചിതവും പ്രസിദ്ധവുമായ ഒരു ഗാനത്തിലെ ആദ്യവരിയാണ് ഈ ശീര്‍ഷകത്തിന് ആധാരമായത്. കാരണം നമ്മുടെ ചുറ്റും നടക്കുന്ന അലോസരമായ കാര്യങ്ങളില്‍ നിന്നും രക്ഷ നേടണമെങ്കില്‍ അതേ വഴിയുള്ളൂ. സാമ്പത്തിക മാന്ദ്യം എന്ന കിങ്കരന്‍ യമണ്റ്റെ രൂപവുമെടുത്ത് ദുബായില്‍ നിന്നും ആളുകളെ കൂട്ടത്തോടെ എല്ലാം വിട്ടെറിയിപ്പിച്ച് നാട്ടിലേക്ക് മടക്കുമ്പോള്‍ മുന്നിലുള്ള വഴി എന്താണ്? എന്നും ഗള്‍ഫിലുള്ള മലയാളിയ്ക്കേ വിലയുള്ളൂ. അല്ലാതെ കേരളത്തിലുള്ള ഗള്‍ഫ് returnedപാവങ്ങള്‍ക്ക് ആരും ഇതുവരെ വില കല്‍പിച്ചിട്ടില്ല എന്നതാണ് എണ്റ്റെ അറിവും അനുഭവവും.
ദുബായ് സ്വപ്നങ്ങള്‍ പൊളിയുമ്പോള്‍ ഇന്ത്യക്കാര്‍ നാടു വിടുന്നു എന്ന തലകെട്ടോടെ എനിക്ക് ഈയടുത്ത് ഒരു ഇമെയില്‍ സന്ദേശം കിട്ടി. മുംബൈയില്‍ നിന്നും വന്ന പത്രവാര്‍ത്തയായിരുന്നുവത്. ഇക്കഴിഞ്ഞ 4മാസം കൊണ്ട് ദുബായ് പോലീസ് 4000ത്തോളം കാറുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ എയര്‍പോര്‍ട്ടില്‍ നിന്നും കണ്ടെത്തിയതായി എന്നാണ് അതില്‍ റിപ്പോര്‍ട്ട്് ചെയ്തിരിക്കുന്നത്. പലതിലും ചാവി ignitionstateല്‍തന്നെയായിരുവെന്നത് വിചിത്രം തന്നെ! ഓടിയൊളിക്കുകയല്ല പാവങ്ങള്‍ ചെയ്തത്. പറന്നകലുകയായിരുന്നു. കാറും ലോണും ക്രെഡിറ്റ് കാര്‍ഡും സ്ക്കൂള്‍ ഫീസും എല്ലാം കനം കുറഞ്ഞു വരുന്ന മണിപേഴ്സു കൊണ്ട് മേക്കാന്‍ പാടുപെടുമ്പോള്‍ എല്ലാമുപേക്ഷിച്ച് ഓടിയൊളിക്കുക തന്നെ ശരണം. അല്ലാതെ വേറെന്തുചെയ്യാന്‍!!!!! ഒന്നും പറ്റിയില്ലെങ്കില്‍ മായ, പ്രയാഗ, കാശി, രാമേശ്വരം തന്നെ അഭയം. ശംഭോ മഹാദേവാ!! സ്വാമിയേ ശരണമയ്യപ്പാ!!!
No comments:
Post a Comment