Monday, January 19, 2009

അനുമോദനാമൃതം - എഴുത്തിണ്റ്റെ പാലാഴി


കാല്‍പനികതയുടെ ചിറക്‌ മുളച്ചുവോ? അറിയാം. അതല്ലേ? തലക്കെട്ട്്‌ വായിച്ചപ്പോള്‍ മനസ്സിലുയര്‍ന്ന ചോദ്യം. തെറ്റില്ല. മദ്യം പോലെ ചിലര്‍ക്ക്‌ ഒഴിവാക്കാന്‍ പറ്റാത്തതാണ്‌ സാഹിത്യവും അനുമോദനവുമൊക്കെ. ഞാനും വിഭിന്നമല്ല. കോപ്പിലെ വര്‍ത്തമാനങ്ങള്‍ നിങ്ങളിലേക്ക്‌ എത്തിക്കാന്‍ തുടങ്ങിയ എണ്റ്റെ ഈ ഉദ്യമം മൂന്നാം വാരം പിന്നിട്ടിരിക്കുന്നു.

തിരിഞ്ഞുനോക്കുമ്പോള്‍, പുതുവര്‍ഷനാളിലും നാല്‍പതിണ്റ്റെ വികൃതികള്‍ക്കും ലഭിച്ച പ്രതികരണങ്ങള്‍ സന്തോഷിക്കാന്‍ വകയുള്ളതായിരുന്നു. ക്രിയേറ്റീവായി എന്തുണ്ടായാലും അവയ്ക്ക്‌ പ്രതികരണങ്ങള്‍ ലഭിച്ചാലേ പൂര്‍ണ്ണതയുണ്ടാവൂ. അവിടെയാണ്‌ ആത്മവിശ്വാസത്തിന്‌ മധുരം ലഭിക്കുന്നത്‌. പ്രാര്‍ത്ഥനകളും പൂജയുമാണ്‌ മൂര്‍ത്തിയ്ക്ക്‌ ശക്തിയേകുന്നത്‌. അത് തന്നെയാണ്‌ തെങ്ങിന്‍ പൂക്കുല രസായനവും പങ്കജകസ്തൂരിയുമൊക്കെ അനുവര്‍ത്തിക്കുന്നത്‌!!

പറഞ്ഞുവരുന്നത്‌, ഈയെഴുത്തിണ്റ്റെ ശക്തിക്ക്‌ അനുമോദനാമൃതം അവശ്യമായിരിക്കുന്നു. എന്താ, നിങ്ങള്‍ക്ക്‌ പറയാനുള്ളത്‌? (നല്ലതു തന്നെ വേണമെന്നീല്ലട്ടോ, ആവശ്യത്തിന്‌ കുറ്റാരിഷ്ടം ആയാലും മതി!!!!!)

No comments: