Sunday, April 26, 2009

പതിനേഴിണ്റ്റെ തേനൊലിപ്പുമായി മലയാള സുപ്രഭാതം


ഈയടുത്താണ്‌ ഞാന്‍ ആ സത്യം അറിയുന്നത്‌. എഴുതുന്നതിണ്റ്റെ നിര്‍വൃതിയണിയാന്‍, ബ്ളോഗ്‌ ഒരു മോഹനസംഭവമാക്കാന്‍ അനുഭവങ്ങള്‍ വേണം. പണ്ട്‌ ഒരു പത്രത്തിണ്റ്റെ എംഡിയായിരുന്ന കോന്തന്‍ എഴുന്നേല്‍ക്കുന്നതു മുതല്‍ കിടക്കുന്നതു വരെയുള്ള ചെയ്തികള്‍ തണ്റ്റെ സൌകര്യത്തിനുസരിച്ച്‌ പത്രതാളുകളില്‍ വിളമ്പിയപ്പോള്‍ അങ്ങേര്‌ തുമ്പുന്നതു മുതല്‍ തൂറുന്നതുവരെയുള്ള കാര്യങ്ങള്‍ മലയാളിയ്ക്ക്‌ സഹിക്കണമായിരുന്നു. അതവിടെ നിര്‍ത്തി, അനുഭവങ്ങളിലേക്ക്‌ ഒരു ഓര്‍മ പ്രദക്ഷിണം നടത്തുമ്പോള്‍ ഞാന്‍ അറിയുന്നു: എഴുത്ത്‌ ഒരു ലഹരിയായും അഭിനന്ദനം ഒരു കുളിരായും ആഘോഷിക്കുന്ന ആ കോളേജ്‌ ദിനങ്ങളില്‍ ഞാനും പോയി. ത്യശ്ശൂരില്‍ പുതിയതായി ആരംഭിച്ച മലയാള സുപ്രഭാതത്തിണ്റ്റെ ഞെളിഞ്ഞു നില്‍ക്കുന്ന കെട്ടിടത്തിലേക്ക്‌. പ്രാദേശിക റിപ്പോര്‍ട്ടറാകുന്നതിണ്റ്റെ ത്രില്ലുമായാണ്‌ ഞാന്‍ ആ പടിവാതില്‍ കടന്നത്‌. ആദ്യഘട്ടങ്ങള്‍ പുഷ്പം പോലെ, അവരു പറയുന്നതു പോലെ ഒന്നാം നമ്പറായി തന്നെ കടന്ന്‌ ഇണ്റ്റര്‍വ്യൂ ബോര്‍ഡിണ്റ്റെ മുന്നില്‍ വരെ എത്തി. കുത്തിയിരുന്നുണ്ടാക്കിയ ചോദ്യങ്ങള്‍ അവരെണ്റ്റെ മുന്‍പില്‍ ഛര്‍ദ്ദിച്ചു. ഒടുവില്‍ എത്തിയത്‌ എണ്റ്റെ എന്‍ എസ്‌ എസ്‌ കോളേജിലും പിന്നെ ഇംഗ്ളീഷ്‌ പഠിപ്പിച്ച കര്‍ത്താ സാറിലുമായിരുന്നു. അദ്ദേഹത്തിന്‌ ചുവപ്പിനോടുള്ള ഇഷ്ടം എണ്റ്റെ മോഹങ്ങളെ തകര്‍ത്തു. ഞാന്‍ ഔട്ട്! പകരം എണ്റ്റെ പേര്‌ തന്നെയുള്ള ഒരു കണിയാര്‍ക്കോട്ടുകാരന്‍ ആ ദൌത്യം ഏറ്റെടുക്കുന്നതിനായി നിയമിക്കപ്പെടുകയും ചെയ്തു.

അതു പഴംങ്കഥ. പക്ഷേ അതു ഇപ്പോള്‍ വിളമ്പിയപ്പോഴും മറ്റേ ഇഷ്ടണ്റ്റെ അത്ര ബോറാവില്ല എന്ന ആശ്വാസമുണ്ട്‌ മനസ്സില്‍. എന്നു തുടങ്ങിയതാ സോദരാ ഈ ഒന്നാം നമ്പര്‍ കളി. ആത്മവിശ്വാസം ചോരുമ്പോഴും കാര്യങ്ങള്‍ കുഴയുമ്പോഴുമാണ്‌ ഹുങ്കത്തം വിളമ്പുന്നത്‌. എന്തു കാര്യം? ഇതു പറയാന്‍ കാര്യമുണ്ട്‌. എണ്റ്റെ നല്ല സുഹൃത്തുക്കള്‍, ഇവര്‍ എംപാനല്‍ ചെയ്ത ഏജന്‍സികളില്‍ പണിയെടുത്തിട്ടുണ്ട്‌.. അക്ഷരമെന്നാല്‍ മലയാളം, മലയാളമെന്നാല്‍ കോട്ടയം എന്നു നെഗളിക്കുന്ന ഇവന്‍മാര്‍ ഏജന്‍സിയുടെ, കോപ്പിറൈറ്ററുടെ integrityയെ കുരിശിലേറ്റി ഈ ഒന്നാം നമ്പര്‍ കളി ഇപ്പോള്‍ പതിനേഴില്‍ എത്തിച്ചു നില്‍ക്കുമ്പോള്‍. എന്തു പറയാന്‍? എന്തും സഹിക്കുന്ന മലയാളി ഇതും സഹിക്കുമായിരിക്കും!!!!!

2 comments:

ഉഗാണ്ട രണ്ടാമന്‍ said...

you said it..

Arun Ravi Mohan said...

എത്ര കാലമാ സഹിക്ക്വാ? അല്ലേ? നന്ദി.