
ഞാന്‍ ഓര്‍ക്കുകയാണ്. ആ ശീര്‍ഷകം. അയാള്‍ കഥയെഴുതുകയാണ്. മഹാനായ ഒരു നടനെ കോമാളി വേഷം കെട്ടിച്ച കമല്‍ എന്ന പാഴ്സംവിധായകണ്റ്റെ ഹുങ്കാണ് ഇതെഴുതാന്‍ തുടങ്ങിയപ്പോള്‍ മനസ്സില്‍ കടന്നുവന്നത്. അതു എന്തുകൊണ്ടാണെന്ന് അറിയില്ല. ചോദിക്കരുത്. ഒരു നീണ്ട അവധിക്കു ശേഷം എഴുതുകയാണ്. ദുബായ് എന്ന മഹാനഗരത്തെ മഹാനരകമാക്കിയവരെക്കുറിച്ചും ഈ നഗരത്തിണ്റ്റെ കാണാകാഴ്ചകളെക്കുറിച്ചും പരാമര്‍ശിച്ച ഒരു പത്രറിപ്പോര്‍ട്ടാണ് ഈ എഴുത്തിന് ആധാരം.
ജോഹന്‍ ഹരി എന്ന കിടിലന്‍ ഇംഗ്ളീഷ് പത്രപ്രവര്ത്തകന് എഴുതിയ ദി ഡാര്‍ക് സൈഡ് ഓഫ് ദുബായ് എന്ന ലേഖനം ഈ നഗരത്തിണ്റ്റെ പുതിയ മുഖത്തെ അനാവരണം ചെയ്യുന്നു. വായിക്കണം. വായിച്ചില്ലെങ്കില്‍ ഈ പാരദീസനഗരിയുടെ വൈകല്യങ്ങള്‍ അറിയാതെ പോകും. അതു പാടില്ല. കാരേന് ആന്‍ഡ്രൂസ് എന്ന കാനഡക്കാരിയില് തുടങ്ങി ഈ നഗരത്തിണ്റ്റെ ലേബര്‍ ക്യാമ്പുകളിലും ഷോപ്പിംഗ് മാളുകളിലും കറങ്ങി സ്വവര്‍ഗരതിയിലും വേലക്കാരവിഷയങ്ങളിലും ഇറങ്ങി സ്വദേശികളുടെയും വിദേശികളുടെയും വികാരപ്രക്ഷോഭങ്ങളിലൂടെ കടന്നുപോകുന്ന ലേഖനം അതിഗംഭീരമായും അതിലുപരി വളരെ സത്യസന്ധമായും അവതരിപ്പിച്ചിട്ടുണ്ട്. ഭാഷയുടെ ബലവും ശൈലിയുടെ സൌഖ്യവും ഒറ്റയിരിപ്പില്‍ അതു വായിച്ചുതീര്‍ക്കാന്‍ സഹായകരമാവും ഒറപ്പ്.
ലോകത്തിണ്റ്റെ മുന്പില്, വരുംവരായ്കളെ നോക്കാതെ കെട്ടിപൊക്കിയ ദുബായ് ഇനി കാണാനും അനുഭവിക്കാനും പോകുന്ന ദിവസങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സ് പിടയ്ക്കുന്നു. ദേഹം വിറയ്ക്കുന്നു. തല പെരുക്കുന്നു.
2 comments:
"ലോകത്തിണ്റ്റെ മുന്പില്, വരുംവരായ്കളെ നോക്കാതെ കെട്ടിപൊക്കിയ ദുബായ് ഇനി കാണാനും അനുഭവിക്കാനും പോകുന്ന ദിവസങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സ് പിടയ്ക്കുന്നു. ദേഹം വിറയ്ക്കുന്നു. തല പെരുക്കുന്നു. "
ഞങ്ങള്‍ക്കെല്ലാവര്‍ക്കും....
നന്ദി...അരുണ്‍
thx boss 4 reading the post...cheers
Post a Comment